?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162

ഓർമകളിൽ നിന്നും മുക്തമായപ്പോൾ സ്റ്റെന പതുക്കെ ജെസ്സിന്റെ അടുത്തെത്തി. ജെസ്സിന് മൈൻഡ് ഇല്ല. സ്റ്റെന പതുക്കെ അവന്റെയടുത്ത്, ഇടതുവശത്തായി ഇരിക്കാൻ തുടങ്ങി. പെട്ടെന്ന് ജെസ്സ് പറഞ്ഞു.

 

 

“നോ…. ”

 

 

സ്റ്റെന ഞെട്ടിപ്പോയി. അവൾ ചോദിച്ചു.

 

 

“എന്താ എന്ത് പറ്റി? ”

 

 

“ഒന്നുമില്ല, ബുദ്ധിമുട്ട് ആകില്ലെങ്കിൽ ടീച്ചർ എന്റെ വലതുവശത്തേക്ക് ഇരിക്കാമോ? ”

 

 

“ഓക്കേ… ”

 

 

സ്റ്റെന അവന്റെ വലതുവശത്തേക്ക് ഇരുന്നു. അവൾക്ക് അവന്റെ പെരുമാറ്റത്തിന്റെ കാരണം മനസിലായതേ ഇല്ല. അവൾ പതിയെ അവന്റെ പിന്നിൽ കൂടി കൈ നീട്ടി ഇടതു ഭാഗത്ത്‌ തപ്പി നോക്കി. കാഴ്ചയിലെന്ന പോലെ തന്നെ, ശൂന്യം. ഒന്നിലും കൈ തടയുന്നില്ല.

 

 

“ടീച്ചർ എന്താണ് നോക്കുന്നത്? ”

 

 

ജെസ്സിന്റെ ചോദ്യം പെട്ടെന്നായിരുന്നു. സ്റ്റെന ഞെട്ടി കൈ പിൻവലിച്ചിട്ട് പറഞ്ഞു.

 

 

“ഒന്നുമില്ല. ”

 

 

അവൻ അവളുടെ ചേഷ്ടകൾ കണ്ടിരിക്കാൻ ഇടയില്ലെന്നു ഉറപ്പാണ്. എന്നിട്ടും എങ്ങനെ അവൻ അത് തിരിച്ചറിഞ്ഞു. കുറച്ച് സമയം അവർ പരസ്പരം ഒന്നും സംസാരിച്ചേ ഇല്ല. എങ്കിലും തനിക്ക് പറയാനുള്ളത് ഒക്കെയും അവനിലേക്ക് എത്തുന്നത് പോലെയും, അവൻ മനസിലാക്കുന്നത് പോലെയും അവൾക്ക് തോന്നി. ഇനിയും മൗനമായിരുന്നിട്ട് കാര്യമില്ലെന്നു വിചാരിച് അവൾ പറഞ്ഞു തുടങ്ങി.

 

 

“ജെസ്സ്, മോൻ ക്ലാസിൽ ശ്രദ്ധിക്കുന്നത് കുറവാണെങ്കിൽ കൂടി പരീക്ഷകളിൽ അസാധാരണമായ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നീ ഞങ്ങളെയെല്ലാം വളരെയേറെ അത്ഭുതപെടുത്തുന്നു. ഒരുപാട് ടാലെന്റ്റ് ഉള്ളത് കുട്ടിയാണ് നീ. എന്നിട്ടും നീ എന്തിനാണ് ഇങ്ങനെ ആരോടും മിണ്ടാത്തെ ഒരു സന്തോഷവും ഇല്ലാതെ ഇരിക്കുന്നത്. നീ എല്ലാം കൊണ്ടും നല്ല കുട്ടിയാണ് ജെസ്സ്. മോനു മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് തുറന്നു പറയാൻ ഒരു മടിയും വിചാരിക്കണ്ട. എത്ര വ്യക്തിപരമായ കാര്യവും എന്നോട് പറയാം. ഐ ക്യാൻ ഹെല്പ് യു. ”

 

 

ജെസ്സ് സ്റ്റെനയെ നോക്കി എന്നിട്ട് പതുക്കെ സ്റ്റേനയുടെ പുറകിലേക്ക് നോക്കി. സ്റ്റെന ജെസ്സിന്റെ വലതുവശത്തു അവന് നേരെ ചെരിഞ്ഞാണ് ഇരുന്നിരുന്നത്. ജെസ്സിനൊപ്പം സ്റ്റേനയും തിരിഞ്ഞു നോക്കി. ഒരു ടീച്ചർ സ്റ്റേനയെ തുറിച്ചു നോക്കി വായും പിളർന്നു അന്തം വിട്ട് നിൽക്കുന്നു. സ്റ്റെന ദീർഘമായൊന്നു നിശ്വസിച്ചിട്ട് പറഞ്ഞു.

 

“ഓ, ടെസി നീ ആയിരുന്നോ?! ഞാൻ ചെറുതായി ഭയന്ന് പോയി. ”

 

ടെസിയുടെ മുഖത്തെ അമ്പരപ്പ് അപ്പോഴും മാറിയിട്ടില്ല. അവൾ ചോദിച്ചു.

 

“സ്റ്റെന, നീ എന്താ ഒറ്റക്കിരുന്നു സംസാരിക്കുന്നത്? ”

15 Comments

  1. കൊച്ചിക്കാരൻ

    ഇത് കഴിഞ്ഞോ..

    1. കഴിഞ്ഞില്ല. ബ്രേക്ക്‌. ?

  2. വിക്കി ബ്രോ,
    തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
    ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…

    ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…

    പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?

    അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
    ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..

    സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?

    ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?

    1. Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.

  3. Weirdooo master ✌

    1. Thanks man. ???

  4. എല്ലാം പുകമയം,

    Spell.. COC ഓർമവന്നു

    എന്തായാലും പൊളി ❤❤❤

    1. പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?

  5. Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????

    1. ബ്രോ പേരില്ലല്ലോ? ആരാ ഇത്‌? ?

  6. കൈലാസനാഥൻ

    ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.

    ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു

    അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
    മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം

    സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.

    ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.

    നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️

    1. വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ്‌ തന്നെ. ?

  7. Ee partum oru rekshayumilla pwoli… Wtg 4 nxt part…

    1. താങ്ക് യു ഷാന. ?

Comments are closed.