?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162

ജെസ്സ് കാറിൽ നിന്ന് ഇറങ്ങിയ ഉടനെ തന്റെ റൂമിന്റെ കട്ടിലിൽ പോയി കമഴ്ന്നു. അച്ഛനമ്മമാരുടെ വഴക്ക് രാത്രി വൈകിയും തുടർന്നു. രാവിലെ ജെസ്സ് ഉണർന്ന് സ്കൂളിൽ പോകുവാൻ ഒരുങ്ങി. പപ്പ ഓഫീസിലേക്ക് പോകുവാൻ ഇറങ്ങി. അദ്ദേഹം പട്ടണത്തിലെ ഒരു കമ്പനിയിലെ മാനേജർ ആയിരുന്നു.

 

 

അവിടെ അടുത്ത് തന്നെ ചെറിയ കുട്ടികളുടെ സ്കൂളിലെ ടീച്ചർ ആയിരുന്നു ക്ലാര. അവർ രാവിലെ തന്നെ ജെസ്സിന് ആവശ്യമായതൊക്കെ തയ്യാറാക്കി വെക്കും. പോകാൻ റെഡി ആയശേഷം ജെസ്സിനെ ബസിൽ കയറ്റി വിട്ടിട്ട് ആണ് അവർ സ്കൂളിലേക്ക് പോകുക. പുറമെ നിന്നും നോക്കുന്നവർക് അവരുടെ കുടുംബം വളരെ സന്തുഷ്ടമായത് ആയിരുന്നു. ക്ലാരയും റെക്സും മറ്റുള്ളവരുടെ മുൻപിൽ വളരെ സ്നേഹ സമ്പന്നരായാണ് പെരുമാറിയിരുന്നതും.

 

 

ജെസ്സ് സ്കൂൾ ബസിൽ കയറി. അവൻ എല്ലാവരെയും നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു. കുട്ടികൾ മിക്കവരും കളിയും ചിരിയുമായിരിക്കുന്നു. മറ്റൊന്നും അവർ ശ്രദ്ധിക്കുന്നതേയില്ല. ചിലർ ജെസ്സിനെ നോക്കുന്നുണ്ട്. അവരുടെയൊക്കെ മുഖത്ത് നീരസവും, പുച്ഛവും മാത്രം. ഒരു പെൺകുട്ടി മാത്രം ജെസ്സിനെ നോക്കി പുഞ്ചിരിച്ചു. എന്നാൽ അവന്റെ ചുണ്ട് വിടർന്നതേയില്ല. സ്ഥിരമായി മുഖത്ത് ഉറഞ്ഞുപോയ ഒരു നിർവികാരത.

 

 

അവൻ ബസിന്റെ ഏറ്റവും പിന്നിലെ സീറ്റിന്റെ തൊട്ട് മുൻപുള്ള സീറ്റിൽ പോയിരുന്നു. പുറത്തേക്കു കണ്ണും നട്ടാണ് ഇരിപ്പെങ്കിലും അത് കാണുന്ന ആർക്കും മനസിലാകും അവന്റെ കണ്ണുകളിൽ വഴിയോരകാഴ്ചകൾ പതിയുന്നതെ ഇല്ലെന്നു. ബസ് സ്കൂൾ കോമ്പൗണ്ടിലേക്ക് കയറി. മറ്റു കുട്ടികൾ പുറത്തേക്ക് നടക്കുമ്പോൾ ജെസ്സ് അൽപ നേരം കൂടി സ്കൂൾ കെട്ടിടത്തിലേക്ക് ഉറ്റുനോക്കികൊണ്ടിരുന്നു. എല്ലാവരും ഇറങ്ങി അല്പം കഴിഞ്ഞ് അവനും ഇറങ്ങി നടന്നു.

 

 

ക്ലാസുകൾ ആരംഭിച്ചു. ടീച്ചേർസ് മാറി മാറി വന്നു. സമയം വൈകുന്നേരമായി. മിസ്സ്‌. സ്റ്റെനയുടെ ക്ലാസ്സ്‌ ആയിരുന്നു. ക്ലാസ്സ്‌ നടക്കുന്നതിനിടെ സ്റ്റെന ജെസ്സിനെ ശ്രദ്ധിക്കുവനിടയായി. അവൻ നാടുവിലത്തെ നിരയിലുള്ള ബെഞ്ചിൽ ആണ് ഇരുന്നിരുന്നത്. ഡെസ്കിൽ തലവെച്ചു കിടന്ന് അവൻ ജനാലയിലൂടെ പുറത്തേക്ക് നോക്കുകയാണ്. അവൻ എന്താണ് നോക്കുന്നത് എന്നറിയാൻ സ്റ്റെനയും പുറത്തേക്ക് നോക്കി. എന്നാൽ അവൾക്ക് പ്രേത്യേകിച് ഒന്നും കാണുവാനായില്ല. ജെസ്സിന്റെ അശ്രദ്ധമായ ആ ഇരിപ്പ് അവൾക്ക് അത്ര സുഖിച്ചതും ഇല്ല.

 

15 Comments

  1. കൊച്ചിക്കാരൻ

    ഇത് കഴിഞ്ഞോ..

    1. കഴിഞ്ഞില്ല. ബ്രേക്ക്‌. ?

  2. വിക്കി ബ്രോ,
    തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
    ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…

    ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…

    പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?

    അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
    ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..

    സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?

    ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?

    1. Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.

  3. Weirdooo master ✌

    1. Thanks man. ???

  4. എല്ലാം പുകമയം,

    Spell.. COC ഓർമവന്നു

    എന്തായാലും പൊളി ❤❤❤

    1. പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?

  5. Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????

    1. ബ്രോ പേരില്ലല്ലോ? ആരാ ഇത്‌? ?

  6. കൈലാസനാഥൻ

    ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.

    ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു

    അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
    മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം

    സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.

    ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.

    നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️

    1. വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ്‌ തന്നെ. ?

  7. Ee partum oru rekshayumilla pwoli… Wtg 4 nxt part…

    1. താങ്ക് യു ഷാന. ?

Comments are closed.