?മെർവിൻ 6? (ജെസ്സ് ) [VICKEY WICK] 162

“ടീ…..ൻ… ”

 

ഒരു വലിയ ട്രക്കിന്റെ ഹോൺ കേട്ടാണ് അബിയ ഉണർന്നത്. ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞുള്ള ഡ്രൈവിംഗിനിടയിൽ ഉറക്കം വന്നപ്പോൾ ചെറുതായി ഒന്ന് മയങ്ങിയതാണ്. നേരം ഒരുപാടായിരിക്കുന്നു. പിന്നെ സിറ്റിയോട് അടുക്കാറും ആയിരുന്നു. അബിയ കണ്ണുകൾ രണ്ടും തിരുമ്മി ഒരു വായ്‌ക്കോട്ടയിട്ട് മൂരി നിവർന്നിട്ട് കൈയിൽ കരുതിയിരുന്ന കുപ്പി വെള്ളവും എടുത്ത് പുറത്തേക്ക് ഇറങ്ങി. നല്ലപോലെ വെള്ളം ഒഴിച് കണ്ണ് കഴുകിയിട്ടു കാറിൽ തിരിച്ചു കയറി.

 

 

വലിയ തിരക്കില്ലാത്ത ആ വഴിയിൽ അബിയയുടെ കാർ ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ പാഞ്ഞുകൊണ്ടിരുന്നു. അത്യാവശ്യം നിലാവും ഉണ്ടായിരുന്നു. ആകാശത്ത് ചന്ദ്രന്റെ പകുതി ഉണ്ട്. കുറെ ദൂരം ചെന്നപ്പോൾ സിറ്റിയുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് വലിയ ഫ്ലാറ്റുകൾ കണ്ടുതുടങ്ങി. പല വർണങ്ങളിലുള്ള ലൈറ്റ്കൾ നിറഞ്ഞ കടകളും കെട്ടിടങ്ങളും പകലിനെക്കാൾ സൗന്ദര്യം ആ രാത്രിക്ക് നൽകി.

 

 

ആ ടൗൺ പിന്നിട്ട് കഴിഞ്ഞപ്പോൾ വന്ന ചെറിയ മരങ്ങളും മറ്റുമുള്ള പുല്മെടുകൾ വഴി വണ്ടി പിന്നെയും നീങ്ങി. വീണ്ടും ചെല്ലുമ്പോൾ പൈൻ മരങ്ങൾ കണ്ടുതുടങ്ങി. ജെസ്സിന്റെയും മറ്റും വീടുകൾ ഇരിക്കുന്ന കോളനിക്കും സിറ്റിക്കും ഇടയിൽ ഉള്ള ഒരു പ്രദേശത്ത് ഉള്ള ഒരു ചെറിയ പൈൻ കാടായിരുന്നു അത്. ഇരുട്ടിൽ ആ പൈൻമരങ്ങൾ ഒക്കെയും നിഴലുകൾ മാത്രമാണെന്നേ തോന്നുമായിരുന്നുള്ളു.

 

 

?️?️?️?️

 

സ്റ്റെന സൂപ്പർമാർക്കറ്റിൽ പോയി തിരികെ വരുകയായിരുന്നു. ചെറിയ മഞ്ഞുകാരണം വന്ന ഈർപ്പം നീക്കാൻ വൈപ്പർ ഇട്ടിരുന്നു. അൽപ്പ ദൂരം കൂടി കഴിഞ്ഞാൽ പൈൻകാട് കഴിയും. ഡ്രൈവിംഗിനിടയിൽ എന്തൊക്കെയോ ചിന്തിച് ഒടുവിൽ അതും ജെസ്സിൽ എത്തി നിന്നു.

 

 

“ഞാൻ കണ്ടതൊക്കെ എന്റെ തോന്നലുകൾ ആയിരുന്നോ? ആത്മാവും പ്രേതവും ഒക്കെ ശരിക്കും ഉണ്ടോ? അതേ, അത് ഞാൻ ശരിക്കും കണ്ടത് തന്നെ. എന്നാലും ജെസ്സ്… ഹോ… അവന് മാത്രം എങ്ങനെ ഇതൊക്കെ കാണാനും അനുഭവിക്കാനും പറ്റുന്നു…? ”

 

 

ഇങ്ങനെ ഓരോന്ന് ചിന്തിച് ഡ്രൈവ് ചെയ്യുന്നതിനിടയിൽ പെട്ടെന്നാണ് അവൾ ശ്രദ്ധിച്ചത്. വലതു വശത്ത് കാട്ടിൽ ഒരു കുട്ടി വഴിയിലേക്ക് അഭിമുഖമായി നിൽക്കുന്നു. അവൻ തന്റെ കാറിനു നേരെയാണ് നോക്കുന്നത്. വേഗത്തിൽ ആയതിനാൽ പെട്ടെന്ന് ആരാണെന്നു മനസിലാക്കാൻ സ്റ്റെനക്ക് ആയില്ല. പാസ്സ് ചെയ്ത് കഴിഞ്ഞാണ് അവൾ ഒരു ഞെട്ടലോടെ അത് തിരിച്ചറിഞ്ഞത്.

 

15 Comments

  1. കൊച്ചിക്കാരൻ

    ഇത് കഴിഞ്ഞോ..

    1. കഴിഞ്ഞില്ല. ബ്രേക്ക്‌. ?

  2. വിക്കി ബ്രോ,
    തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
    ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…

    ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…

    പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?

    അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
    ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..

    സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?

    ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?

    1. Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.

  3. Weirdooo master ✌

    1. Thanks man. ???

  4. എല്ലാം പുകമയം,

    Spell.. COC ഓർമവന്നു

    എന്തായാലും പൊളി ❤❤❤

    1. പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?

  5. Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????

    1. ബ്രോ പേരില്ലല്ലോ? ആരാ ഇത്‌? ?

  6. കൈലാസനാഥൻ

    ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.

    ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു

    അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
    മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം

    സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.

    ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.

    നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️

    1. വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ്‌ തന്നെ. ?

  7. Ee partum oru rekshayumilla pwoli… Wtg 4 nxt part…

    1. താങ്ക് യു ഷാന. ?

Comments are closed.