“ഹേയ്, പ്ലീസ്… ഞാൻ ഇതൊന്നു പറഞ്ഞു തീർക്കട്ടെ. എന്നിട്ട് ചാൻസ് തരാം… ഇത്പോലെ എന്റെ ഭർത്താവ് ഞാൻ ക്ഷീണിച് ഇരിക്കുമ്പോ എന്റെയടുത്തു വന്നു സ്നേഹത്തോടെ രണ്ടുവാക്ക് സംസാരിക്കുകയും, എന്റെ മുടിയിൽ മസ്സാജ് ചെയ്ത് തരുകയും ഒക്കെ ചെയ്യും. അതൊക്കെ എനിക്ക് എത്രയധികം സന്തോഷവും റിലീഫും ആണ് തരുന്നതെന്നു പറഞ്ഞാൽ മനസിലാകില്ല. ”
“നിങ്ങൾ ഒരിക്കലെങ്കിലും ജെസ്സിനെ ഇതൊക്കെ എങ്ങനെ ബാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? അവൻ പുറത്തും ക്ലാസിലും മറ്റും എങ്ങനെയുള്ള കുട്ടിയാണെന്ന് നിങ്ങള്ക്ക് എന്തെങ്കിലും ഐഡിയ ഉണ്ടോ? അവനെ ഇതൊക്കെ വളരെയധികം ബാധിച്ചിട്ടുണ്ട്. ഐ തിങ്ക് ഹി ഈസ് ഓൺ ദ ക്ലിഫ് ഓഫ് ഡിപ്പ്രെഷൻ. ആ കുട്ടി നിങ്ങളുടെ വഴക്കും ഒച്ചപ്പാടും കേട്ടും കണ്ടും അവനും ആരോടും സ്നേഹം ഇല്ല, സൗഹൃദവും ഇല്ല. സ്കൂളിൽ ഒരാൾ പോലും സുഹൃത്തായി ഇല്ലാത്ത ഒരേയൊരു കുട്ടി അവനായിരിക്കും. ”
അത് അവർ രണ്ടാളും തീരെ പ്രതീക്ഷിച്ച് ഇല്ല. അവന് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്നറിയാമായിരുന്നു എങ്കിലും അത് ഇത്രയും ഭീകരമായ അവസ്ഥയിൽ ആണെന്ന് അവർ കരുതിയില്ല. സ്റ്റെന തുടർന്നു.
“നിങ്ങളോടു നിങ്ങളുടെ പാർട്ണർ വന്നു ദേഷ്യത്തോടെ ഒരു കാര്യം പറയുമ്പോൾ നിങ്ങൾ ടെൻഷനിലും സ്‌ട്രെസ്സിലും ആയത്കൊണ്ടാണ് തിരിച്ചും ദേഷ്യപ്പെടാനുള്ള ടെൻഡൻസി ഉണ്ടാകുന്നത്. നിങ്ങൾ ഒരു നിമിഷം സ്വയം കണ്ട്രോൾ ചെയ്ത് അയാൾ പറയുന്നത് ഒക്കെ ശ്രദ്ധിക്കൂ. തല്ക്കാലം തിരിച്ചു ഒന്നും പറയരുത്. എന്നിട്ട് ശാന്തമായിരുന്നു അതൊക്കെയും ശരിയാണോ എന്നൊന്ന് സ്വയം ആലോചിച്ച് നോക്കൂ. അപ്പൊ നിങ്ങള്ക്ക് മനസിലാകും, അവരുടെ കൊച്ചു കൊച്ചു പരാതികളും പരിഭവങ്ങളുമാണ് വലിയ ദേഷ്യത്തിലും ശബ്ദത്തിലും പുറത്ത് വരുന്നത് എന്ന്. അത് തീർക്കേണ്ട കടമ നിങ്ങൾക്ക് ഉണ്ട്. ”
“നിങ്ങൾ ഒന്നാലോചിക്കണം. മരണത്തിനു ശേഷം എന്ത് എന്നുള്ളത് ഇന്നും നമുക്ക് അറിയില്ല. പുനർജ്ജന്മം എന്നത് ഒരു വിശ്വാസം മാത്രമാണ്. ദീർഘമായതായി നമുക്ക് തോന്നുന്ന ഈ ജീവിതം സത്യത്തിൽ വളരെ ചെറുതാണ്. അത് പരാതിയും പരിഭവങ്ങളും ദേഷ്യവും വെറുപ്പും കൊണ്ട് ജീവിച്ചു തീർക്കാതെ, ക്ഷമിച്ചും മനസിലാക്കിയും സ്നേഹിച്ചും ജീവിച്ചു തീർക്കുക. ഇല്ലെങ്കിൽ അവസാന നാളുകളിൽ ആയിരിക്കും നിങ്ങൾ തിരിച്ചറിയുന്നത് ഇത്രകാലവും നിങ്ങൾ ജീവിതം പാഴാക്കുകയായിരുന്നു എന്ന്. ”
സ്റ്റെന പറഞ്ഞ് അവസാനിപ്പിച്ചതും അൽപ്പസമയം അവിടെ പൂർണ നിശബ്ദത ആയിരുന്നു.അവർക്ക് എന്തൊക്കെയോ മനസിലായിട്ട് ഉണ്ടെന്നു സ്റ്റെനക്ക് തോന്നി. അവർ നിശബ്ദമായി ആലോചിക്കുകയാണ്.
“ഇനി നിങ്ങൾക്ക് ഇത്രെയൊക്കെ ചെയ്തിട്ടും ഒരു രീതിയിലും യോജിക്കാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങളുടെ പ്രശ്നം ഇതിനേക്കാൾ ഒക്കെ വലുത് ആണെങ്കിൽ പിന്നെയും തുടർന്നു പോകേണ്ടത് ഉണ്ടോ എന്ന് ആലോചിച്ച് ഒരു തീരുമാനത്തിൽ എത്തുക. ജെസ്സിന്റെ കാര്യം ഓർത്തിട്ടു ആണെങ്കിൽ, ഇത്പോലെ ഉള്ള ഒരു ജീവിതം അവനെ കൊണ്ടുപോയി എത്തിക്കുന്ന അത്രയും വരില്ല മറ്റൊന്നും. ആദ്യം അവനിൽ അത് അൽപ്പം വിഷമം ഉണ്ടാക്കുമായിരിക്കും പക്ഷെ എനിക്ക് ഉറപ്പുണ്ട്. അവൻ റിക്കവർ ചെയ്യും. ”
ഇത് കഴിഞ്ഞോ..
കഴിഞ്ഞില്ല. ബ്രേക്ക്. ?
വിക്കി ബ്രോ,
തുടക്കം തന്നെ ഗംഭീരം… ആ ട്രാക്കിലേക്ക് കേറിയതാണ് മനോഹരം…. ??
ആ ഭാഗത്തോടെ തന്നെ ജെസ്സിനെ കുറിച്ചും മാതാപിതാക്കളെ കുറിച്ചും ഒരു ധാരണ കിട്ടി…
ഇടതു ഭാഗത്ത് ഇരിക്കരുതെന്ന് അവൻ സ്റ്റെനയോട് പറഞ്ഞപ്പോൾ ആ ഭാഗത്ത് വല്ല ആത്മാവും ഇരിപ്പുണ്ടായിരിക്കും എന്ന് ഞാൻ വിചാരിച്ചു… പക്ഷെ, അവിടെ നിന്നും അവൻ മാഞ്ഞു പോയി എന്ന് മനസിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി…
പിന്നീടുള്ള ജെസ്സിന്റെ സംസാരം ഒക്കെ അവൾക്കായുള്ള താക്കീത് ആയിരുന്നു… അതു പോലെ ജെസ്സിന്റെ കൂടെ ഒരു ആത്മാവ് ഉണ്ടെന്നും വ്യക്തമായി… മെർവിൻ ആണോ.. അതോ മറ്റാരെങ്കിലുമൊ..?
അബിയയുടെ ഗ്രന്ഥവായനയും മോതിരനിർമാണവും ഒക്കെ ഉള്ളിൽ കൗതുകം ഉണർത്തി..
ഒപ്പം സ്റ്റെനയുടെ ഉപദേശങ്ങളും അത് സ്വീകരിക്കാൻ തയ്യാറായ റെക്സും ക്ലാരയും ഒക്കെ നന്നായിരുന്നു..
സ്റ്റെന കാട്ടിലൂടെ ജെസ്സിനെ പിന്തുടരുന്നതും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളും ഒക്കെ ഭയത്തോടെയും ആശങ്കയോടെയും ആണ് വായിച്ചത്… അവൾ നേർച്ചക്കോഴി ആകുമോ… ?
ഒത്തിരി ഇഷ്ടമായി… ❤ ആശംസകൾ ?
Thanks? നേർച്ചക്കോഴികളെകൊണ്ട് സമ്പന്നമാണല്ലോ ഹൊററോർ. എനി വേ വെയിറ്റ് ആൻഡ് സീ.
Weirdooo master ✌
Thanks man. ???
എല്ലാം പുകമയം,
Spell.. COC ഓർമവന്നു
എന്തായാലും പൊളി ❤❤❤
പുകമയം എന്ന് വെച്ചാൽ? മനസിലായില്ല എന്നാണോ? ? കറക്റ്റ് പിടി കിട്ടണം എങ്കിൽ ആദ്യത്തെ പാർട്ട് മുതൽ വായിക്കണം. Coc മീൻസ്, ക്ലാഷ് ഓഫ് ക്ലാൻസ് ആണോ? സ്പെൽ അതിൽ മാത്രം അല്ല കേട്ടോ. മന്ത്രപ്രയോഗങ്ങൾ ഒക്കെ സ്പെല്ല്സ് ആണ്. എനി വേ താങ്ക്സ് ബ്രോ. ?
Vazhiyae poya vayyaveli thalayil kettiya stenayk adharanjalikal????
?
ബ്രോ പേരില്ലല്ലോ? ആരാ ഇത്? ?
ജെസ് ഉണ്ടായിരുന്ന കാറിനെ അബിയ പിന്തുടർന്നുകൊണ്ടിരുന്നു പക്ഷേ അവർ ദൃഷ്ടിയിൽ നിന്നും മറയുന്നതിന് മുമ്പ് കാറിന്റെ നമ്പർ എഴുതി എടുത്തിരുന്നു അല്ലെങ്കിൽ പെട്രോൾ തീർന്ന് കാർ വഴിയിൽ കിടന്നേനേ യുക്തിഭദ്രമായ തീരുമാനം.
ജെസിന്റെ പെരുമാറ്റത്തിലുള്ള അസ്വോഭാവികതയും വിഷാദവും ഏകനായി ഇരിക്കുന്നതും സ്റ്റെന എന്ന റ്റീച്ചർ ശ്രദ്ധിക്കുകയും മറ്റു റ്റീച്ചേഴ്സിന്റെ അഭിപ്രായങ്ങൾ കേൾക്കുകയും ചെയ്ത് അവനെ നിരീക്ഷിച്ച് ഉപദേശിക്കുവാൻ ശ്രമിച്ചു. അങ്ങനെ ഒറ്റയ്ക്ക് പാർക്കിൽ ഇരിക്കുന്ന അവന്റെ അടുത്ത് ചെന്ന് സംസാരിച്ചിരുന്നു പക്ഷേ ചില വിചിത്ര അനുഭവങ്ങൾ ഉണ്ടായി അവൻ അപ്രത്യക്ഷനായി, ഒറ്റയ്ക്കിരുന്ന് സംസാരിക്കുന്ന സ്റ്റെനെയെ ടെസി റ്റീച്ചർ കാണുന്നു. അതേ പോലെ സ്കൂളിൽ വെച്ച് വീണ്ടും ജെസി നോട് സംസാരിക്കുന്നു എന്നാൽ മറ്റുള്ളവർ അവൾ ഒറ്റയ്ക്ക് സംസാരിക്കുന്നതായി കാണുന്നു അവർക്കും അവനെ അപ്പോൾ കാണാൻ സാധിച്ചില്ല. റ്റീച്ചർക്ക് കാര്യമായ കുഴപ്പം ഉള്ളതായി മറ്റുള്ളവർക്ക് തോന്നി. രസകരവും ആകാംക്ഷാഭരിതവും ആയിരുന്നു
അബിയ തന്റെ വാടക റൂമിൽ മാന്ത്രിക ഗ്രന്ഥങ്ങൾ വായിച്ച് മനസ്സിലാക്കി മാന്ത്രിക
മോതിരം ഉണ്ടാക്കുകയും പരീക്ഷണം നടത്തുകയും ഒക്കെ ചെയ്യുന്നു. കൗതുകകരം
സ്റ്റെനറ്റീച്ചർ അവനെ നിരീക്ഷിച്ചു ബോധ്യമായി അവന് എന്തോ ചില പ്രത്യേകതകളോ അദൃശ്യ ശക്തി കൂടെ ഉണ്ടെന്നു തോന്നുന്നു. കാരണം രണ്ടാൾ ചെയ്യേണ്ടുന്ന പ്രവർത്തികൾ അവൻ ഒറ്റയ്ക്കു ചെയ്യുന്നു. കൗതുകവും ജിജ്ഞാസയുമുണർത്തി.
ഒരു ദിവസം രാവിലെ ജോഗിംഗിനിടെ ജെസിന്റെ വസതിയിൽ സ്റ്റെന എത്തുന്നു അവന്റെ അച്ഛനും അമ്മയും വഴക്കിടുന്നു അവരെ ഉപദേശിക്കുന്നു അവർ ശാന്തരാകുന്നു പക്ഷേ അന്ന് അവൻ സ്കൂളിൽ എത്തിയില്ല. വൈകുന്നേരം റ്റീച്ചർ യാത്രയാകുമ്പോൾ പൈൻ മരക്കാടിനടുത്ത് വെച്ച് ജെസിനെ ഒറ്റയ്ക്ക് കാണുന്നു. അവനെ പിന്തുടർന്നയവൾ ഭീകര ദൃശ്യങ്ങൾ കണ്ട് ഭയപ്പെടുന്നു രണ്ട് ഭീകര സത്വങ്ങൾ അവളെ ആക്രമിച്ച് കൊല്ലാൻ ശ്രമിക്കുന്നു. ഭാവനാസമ്പന്നം ഭയചകിതം.
നല്ലൊരു വായനാനുഭവം ആകാംക്ഷാഭരിതം ഭാവുകങ്ങൾ??❤️
വളരെ നന്ദി സഹോ. ഇതിലും വിശദമായ ഒരു കമന്റ് തന്നെ. ?
Ee partum oru rekshayumilla pwoli… Wtg 4 nxt part…
താങ്ക് യു ഷാന. ?