മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

ദാ..ഇവിടുന്നു ഒരു അഗ്നിപർവതം പൊട്ടിത്തെറിക്കാൻ പോന്നുണ്ട്…മെല്ലെ മുങ്ങലാ നല്ലത്…ഇവിടെ ഇനി നിക്കൽ പന്തിയല്ല..

“നീ എനിക്ക് അഞ്ചു മിനിറ്റ് താ..ഞാൻ ആ രണ്ടിനെയും വിളിച്ചു വരാം ”
പോകാൻ നിന്ന അവന്റെ കയ്യിൽ പിടിച്ചിട്ട് അവൾ

“എന്നിൽ നിന്ന് പോകാൻ നിക്കേണ്ട അച്ചൂ… ഒഴിഞ്ഞു മാറേണ്ട.. എനിക്ക് നിന്റെ മനസ്സ് മനസ്സിലാകാൻ വൈകിപ്പോയി..അതിന് ഇനി ആരുടെ ആവശ്യവും ഇല്ല  ”

കൈ പിടിച്ചില്ലേ..ഇനി നമ്മളെ നായിക സഹിച്ചിരിക്കോ…അവൾ വേട്ടയ്ക്ക് ഇറങ്ങിയ സിംഹത്തെ പോലെ കുതിച്ചു പാഞ്ഞു..

“നിന്നോട് അവൻ പറഞ്ഞില്ലേടീ….നിനക്ക് എന്താടീ മനസ്സിലാകാത്തേ..നീയൊന്നും കഴിക്കുന്നത് അരി അല്ലെടീ…പിണ്ണാക്ക് ആണോ ”

എന്നും പറഞ്ഞു ആമീന്റെ മെത്തേക്ക് ഒരു കേറ്റം…
നമ്മളെ അച്ചുമാമ ഒരു മാതിരി സിംഹത്തിന്റെയും സ്രാവിന്റെയും മുമ്പിൽ പെട്ട അവസ്ഥ… കരയിൽ  നിക്കാനും കഴിയുന്നില്ല..കടലിലേക്ക് ചാടാനും പറ്റൂല്ല…?

അള്ളാഹ്..ഓൻ നമ്മളെ കണ്ടു… ഷാഹീ..വിട്ടോ മോനേ… ഉള്ള സ്പീഡിൽ ഞാൻ കണ്ടം വഴി ഓടി… ഷാഹി പെട്ടു.. ഓൻ അവിടെ തടഞ്ഞു വീണു…

അവിടെ പിന്നെ ഉണ്ടായത് ഒരു കലാപം തന്നെയാണെന്നാ അറിഞ്ഞത്..ആളൊക്കെ കൂടീന് പോലും..
അന്നെന്നെ ഷാഹീന്റെ ഖബറടക്കം കഴിഞ്ഞു എന്നാ കേട്ടെ…?

ഞാൻ രണ്ട് ദിവസത്തേക്ക് പിന്നെ മുഖം കൊടുത്തില്ല… പിന്നെ മെല്ലെ പോയി എല്ലാം ഒതുക്കി തീർത്തു…ആമി പിന്നെ ഒരാഴ്ച കോളേജിൽ വന്നില്ല..വന്നതിന് ശേഷം അച്ചൂനെ ഒരു മൈൽ അകലത്തിൽ നിന്ന് കാണുമ്പോഴേ അവൾ തിരിഞ്ഞു നടക്കും ”

കുറച്ചു ദിവസങ്ങൾക്ക് ശേഷം നമ്മൾ മൂന്ന് പേരും ഒരുമിച്ചു ഇരിക്കുമ്പോൾ ഞാൻ ചുമ്മാ ഷാഹീനോട്‌ ചോദിച്ചു…

“എന്നാലും എന്റെ ഷാഹി…നീ എന്തിനാ അന്ന്  അത്ര ഓവർ ആക്കിയേ…ഷബുനെയൊക്കെ വിളിച്ചിട്ട്.. ”
(അന്ന് അച്ചൂന്റെ കയ്യിൽ നിന്ന് കിട്ടിയ സ്നേഹത്തിന്റെ പാട് ഇപ്പോഴും മുഖത്തു തെളിഞ്ഞു നിക്കുന്നുണ്ട് )

“ഓർമ ഉണ്ടോടാ നീയും ഇവനുമൊക്കെ അന്ന് ആ നീതൂന്റെ മുന്നിൽ എന്നെ നാറ്റിച്ചത്…എനിക്ക് പഠിപ്പില്ല… മന്നബുദ്ധി ആണെന്നൊക്കെ പറഞ്ഞു..അപ്പോഴേ ഞാൻ പറഞ്ഞതാ മൂർഖൻ പാമ്പിനെയാ നോവിച്ചു വിടുന്നെ എന്ന്..
പെണ്ണ് കേസിൽ എന്നെ പോലീസ് പിടിച്ചിരുന്നു..അല്ലേടാ..
വിശ്വസിക്കാൻ കൊള്ളില്ല.. തേച്ചിട്ട് പോകും..എത്രയോ പെൺപിള്ളേരുടെ കണ്ണീരിന്റെ ശാപം എനിക്കുണ്ട്…
ഇതൊക്ക  പറഞ്ഞത് മറന്നു പോയോ ഉണ്ണീ…
അതിന് ശേഷം അവൾക്ക് ഇന്ന് വരെ ഒരു പുച്ഛമാണ് എന്നെ കാണുമ്പോൾ… ”

“ടാ..ശവീ…അതിനാണോ നീ ഇതൊക്കെ ”

“പറഞ്ഞില്ലേ.. മൂർഖൻ.. മൂർഖൻ ? ”

 

 

ശുഭം!!

Updated: March 31, 2022 — 8:19 pm

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ?

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️??????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  4. Oru kallyanam mudakkiyappo cheriya oru sugam???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

      സ്നേഹം ??

Comments are closed.