മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

“ഇല്ല.. എന്നെ വിളിച്ചില്ല.. നിങ്ങം പോയിട്ട് വാ ”

“വാടാ..നീ വാ…എല്ലാറ്റിനെയും ഞാൻ കൊല്ലുന്നുണ്ട്.. ഇങ്ങ് വാ മോനേ ”

അവൾ മുമ്പിൽ നടന്നു.. നമ്മൾ പിന്നിലും.

“ടാ..നീ ഇവളോട് എന്താ പറഞ്ഞേ… ”

“അച്ചൂനെ  പ്രൊപ്പോസ് ചെയ്യാൻ വേണ്ടി ആമി ഓനെയും കൂട്ടി ലൈബ്രറിയിൽ പോയിട്ടുണ്ട് എന്ന് ”

“നീ എന്തോന്ന് ദുരന്തമാണെടാ ബലാലേ ”

“എന്തായാലും നനഞ്ഞു… അപ്പോ എല്ലാം കൂടി ഒരുമിച്ച് ആകട്ടെ എന്ന് കരുതി.. അതൊരു തെറ്റാണോ അളിയാ ”

“അല്ല.. മോനേ.. ഇതാണ് ശരി.. ഇത് മാത്രമാണ് ശരി.. നീ മുമ്പിൽ നടക്ക്… നീയാണ് നമ്മളെ ഹീറോ.. നടക്ക് ”

ഇവരെ ലൈബ്രറിയിൽ ഒന്നും കാണുന്നില്ലല്ലോ..ഇതെവിടെ പോയി…

“ടാ..ഷാഹി…എവിടെ ടാ അവർ ”

“നിനക്ക് വട്ടായോ ഷബൂ..ഇവൻ നിന്നെ കളിപ്പിച്ചതാ..ഇവനെ വിശ്വസിച്ചു വന്ന നിന്നെ പറഞ്ഞാൽ മതിയല്ലോ ”

“പോടാ…ഷബൂ..നീ വാ മോളെ…നിനക്ക് ഞാൻ കാണിച്ച് തരാ..ഇവനും കൂടി അറിഞ്ഞോണ്ടുള്ള കളിയാ..ഇവനെ നമ്പരുത്.”

ഇവൻ ഇതെന്തു ഭാവിച്ചാ പടച്ചോനേ..

അള്ളാഹ്…കാന്റീന്റെ അടുത്തുള്ള സ്റ്റുഡന്റസ് സെന്ററിന്റെ വരാന്തയിൽ ഇരിക്കുന്നു.. പടച്ചോനെ..രണ്ടും അടുത്തടുത്താണല്ലോ ഇരിക്കുന്നെ..ഇവനൊക്കെ  മാറി ഇരുന്നൂടെ…
മെല്ലെ നമ്മളെ ഷബൂത്താത്താനെ നോക്കി…കണ്ണ് നിറഞ്ഞൊഴുകി പെണ്ണിന്റെ…പാവം..എനിക്കും എന്തോ സങ്കടം ആയി അത് കണ്ടപ്പോൾ..

ശൈത്താൻ ചിരിക്കുകയാ..
ബുദ്ധി ഇല്ലാത്തതിന്നോടു പറഞ്ഞിട്ട് എന്ത് കാര്യം..

അച്ചൂനെ വിളിക്കാൻ പോയ എന്നെ പിടിച്ചു വെച്ചു അവൾ…

“എന്താ സംസാരം എന്ന് കേൾക്കട്ടെ..പിന്നിലെ പോകാ ”

അങ്ങനെ പിന്നിൽ എത്തി.. അവരുടെ തൊട്ടടുത്ത്…പക്ഷേ അവർ കാണില്ല.
അവർ ഏകദേശം തുടങ്ങിയിട്ടേ ഉളളൂ..നമ്മൾ ശരിയായ സിഐഡി മൂസ സ്റ്റൈലിൽ ഒളിഞ്ഞു നോക്കി..

“എന്നാൽ നിനക്ക് അന്നേ പറഞ്ഞൂടെ ആമി അവനെ വേണ്ടാന്ന്… ഇതിപ്പോ എല്ലാവർക്കും പ്രശ്നമാകുമല്ലോ ”

“അന്ന് വിചാരിച്ചു.. എല്ലാവർക്കും ഇങ്ങനെ ആയിരിക്കും എന്ന്… പക്ഷേ ഇപ്പോഴല്ലേ അറിയുന്നത് നമ്മളെ ഇത്ര  സ്നേഹിക്കാനൊക്കെ ആളുണ്ടെന്ന് ”

“അതാര് ”

“എന്നോട് ശഫീക്കയും ഷാഹിക്കയും എല്ലാം തുറന്നു പറഞ്ഞു അച്ചൂ ”

“എന്ത് പറഞ്ഞു എന്ന് ?  ”

അങ്ങനെ അവൾ എല്ലാം ഒരക്ഷരം തെറ്റാതെ അവനോട് പറഞ്ഞു.. ഞാൻ ഇടയ്ക്ക് മുങ്ങാൻ നോക്കി…ഷബുന്റെ തീക്ഷണമായ കണ്ണുകൾ എന്നെ അവിടെ നിർത്തി.

എല്ലാം കേട്ടു കഴിഞ്ഞിട്ട് ഒരു അനക്കവും കാണുന്നില്ലല്ലോ..നമ്മൾ ഒന്നു എത്തി നോക്കി…

ഹാ..അവിടുണ്ട്…
ഓൻ തലയിൽ കൈ വെച്ച്  എന്തോ പോയ അണ്ണാനെ പോലെ നിക്ക്ന്ന്.

“എന്റെ പെണ്ണേ… നിനക്ക് എന്തിന്റെ പിരാന്താണ്…ആ ഇബ്ലീസുകളുടെ വർത്താനം അങ്ങനെയാ…നീ എങ്ങനെയാ അതൊക്കെ വിശ്വസിച്ചേ ?  ”

“അച്ചൂ..എന്നോട് കള്ളം പറയേണ്ട…എനിക്ക് വേണ്ടി ഒന്നും മറച്ചു വെക്കേണ്ട… എനിക്കറിയാ നിന്റെ മനസ്സ് ”

പടച്ചോനെ..ഈ പണ്ടാരത്തിനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാ..

” ടീ… നിന്നോട് ഞാൻ എല്ലാം പറഞ്ഞതല്ലേ…ഞാനും ഷബുവും വർഷങ്ങളായി ഉള്ള ഇഷ്ടം ”

“എനിക്കറിയാം..എനിക്ക് വേണ്ടിയാ നിങ്ങം അങ്ങനെ ഒരു കഥ ഉണ്ടാക്കിയേ എന്ന് ”

ഒരു മാതിരി മത്തിക്കറിയിൽ പഞ്ചാര ഇട്ട അവസ്ഥ ആയി അച്ചൂന്റെ…

Updated: March 31, 2022 — 8:19 pm

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ?

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️??????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  4. Oru kallyanam mudakkiyappo cheriya oru sugam???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

      സ്നേഹം ??

Comments are closed.