മൂർഖന്റെ പക [അഹമ്മദ്‌ ശഫീഖ് ചെറുകുന്ന്] 70

മൂർഖന്റെ പക
=============

  1. ✒️അഹമ്മദ് ശഫീഖ് ചെറുകുന്ന്

“ടാ… ഇവൻ ഇത് ഓവർ ആണല്ലോ… എനിക്ക് ഇത് സഹിക്കുന്നില്ലട്ടാ ”

“അതെന്നെ ഞാനും ഈ നോക്ക്ന്ന്.. ഇതൊന്ന് നിർത്തേണ്ടേ.. ”

“വേണ്ട ടാ… ഓൻ തിമിർക്കട്ടെ.. തിമിർത്ത് അങ്ങു പെയ്യട്ടെ.. അപ്പോ നോക്കാം ”

“ചങ്ങായീ… ഇനി കോളേജ് രണ്ടാഴ്ച കൂടിയേ ഉളളൂ ”

“ആഹാ.. സമാധാനം ആയല്ലോ..അപ്പോ നമ്മക്ക് അങ്ങോട്ട്‌ നീങ്ങാം.. അല്ലേ തമ്പ്രാ ”

“ആയ്ക്കോട്ടെ ദാസാ ”

ഞാനും ഷാഹിയും പറയുന്നത് നമ്മളെ ചങ്ങായി അച്ചൂനെ പറ്റിയാണ്. ഓൻക്ക് രണ്ടാഴ്ച ആയി ആ ഫസ്റ്റ്  ഇയറിലെ ആമിയുമായി വല്ലാത്ത ഒലിപ്പീരു തുടങ്ങീട്ട്..

അതും ബല്ലാത്ത ഒരു മൊഞ്ചത്തി… ഓൻ ഇത് വരെ പൊലിപ്പിച്ചതൊക്കെ കൂതറകളോടാണ്…അത് മാത്രമല്ല, ഷാഹി ഒരിക്കൽ വളക്കാൻ നോക്കിയതാ ഇവളെ… പക്ഷേ, അവൾ അടിപൊളിയായി ഓനെ ആങ്ങളയാക്കി..അപ്പോ നമ്മക്ക് സഹിക്കോ ഇതൊക്കെ..ഓന് ഷബ്‌നയുമായി മുഴുത്ത പ്രേമം വേറെയും…അപ്പോ ഇത് നിർത്തേണ്ടേ..വേണം..

ഉച്ചക്ക് ബ്രേക്കിന് പള്ളി കഴിഞ്ഞു വന്നാൽ നമ്മൾ എല്ലാവരും കോളേജ് എംബ്ലത്തിന്റെ അവിടെയുള്ള സിറ്റിങങ്ങിൽ ഇരിക്കലാണ്.. ബോറടിക്കുമ്പോൾ ഏതെങ്കിലും ജൂനിയറെ മാടി വിളിച്ചു അവനെ ഡിസ്കോ രവീന്ദ്രന്റെ  സ്റ്റെപ് ഒക്കെ പഠിപ്പിച്ചിട്ടേ വിടാറുള്ളൂ.. ഇതിനൊക്കെ മുന്നിൽ നിക്കുന്നത് അച്ചു ആയിരുന്നു..ഇപ്പോൾ കുറച്ചു ദിവസമായി അവന്റെ താല്പര്യം മാറി തുടങ്ങീട്ട്… നമ്മൾ അവനെ പഴയ  താല്പര്യത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ പോകുകയാ..

“ടാ.. നിക്ക് ”

“എന്തേ ”

“ഓനെ അവിടുന്ന്  മാറ്റണം ”

“വേണ്ട അഹമ്മദേ..ഓൻ ഉണ്ടാകുമ്പോൾ കൊടുക്കലാ നല്ലത്  ”

“വേണ്ടടാ.. ഓനെ മാറ്റണം..ചെറിയ പ്ലാൻ ഇണ്ട്  ”

“അപ്പോ വയലൻസ് അല്ലേ ”

“നീ ഓനെ വിളിക്ക് മോനെ.. ഞാൻ പറയാ ”

“ഹലോ ”

“ആ ഹലോ ”

“ഹലോ.. കേൾക്കുന്നുണ്ടോ ”

“കേൾക്കുന്നുമുണ്ട്.. കാണുന്നുമുണ്ട്..എന്താടാ പട്ടികളെ ”

ഹോ… അപ്പോ സഖാവ് നമ്മളെ കാണുന്നൊക്കെ ഉണ്ട്..ല്ല്യെ?  ”

“എന്താന്ന്… പറ ”

നീ ഇങ്ങട് വാ..ഒന്ന് പറയാനുണ്ട്… അത്യാവശ്യാ”

“എന്റെ പട്ടി വരും… പോടാ ”

മോനേ… കുട്ടാ… നീയും ഓളും കൊഞ്ചുന്നത് എന്റെ മൊബൈലിൽ ഇണ്ട്…ഷബു  ക്യാന്റീനിലും ഉണ്ട്..
ഇനി മോൻ പറ… വരുന്നോ.. ഇല്ലയോ? ”

Updated: March 31, 2022 — 8:19 pm

8 Comments

  1. വടേരക്കാരൻ

    എന്തോന്നാ ടോ ഇത്
    അടൂരിൻ്റെ സിനിമയോ?
    ഒരു പണിയും ഇല്ല അല്ലേ.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇല്ല മോനെ..
      ഒരു പണിയും ഇല്ലാത്തത് കൊണ്ട് മാത്രം ഇതിനിറങ്ങിപുറപ്പെട്ടതാണ്…
      ഏതായാലും, അടൂരിന്റെ പടങ്ങളോട് ഉപമിച്ച താങ്കളുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല

  2. °~?അശ്വിൻ?~°

    ???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      സ്നേഹം ?

  3. കൊള്ളാം അടിപൊളി ആയിട്ടുണ്ട് ❤️??????????

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ??

  4. Oru kallyanam mudakkiyappo cheriya oru sugam???

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ???

      സ്നേഹം ??

Comments are closed.