“ചോദിക്കില്ല.. അതിനുള്ള ശക്തി നിങ്ങൾക്കില്ല..”
അവൾ പറഞ്ഞു നിർത്തി.. കുനിഞ്ഞു പോയിരുന്നു അയാളുടെ ശിരസ്സ്..
“മരിച്ചു..മൂന്ന് വർഷമായി..”
അലസമായി അവൾ പറഞ്ഞ വാക്കുകൾ ഭാരമുള്ള കല്ലായി ജോർജിന്റെ നെഞ്ചിൽ പതിച്ചു.. നെഞ്ചിനാകെ വേദന തോന്നി അയാൾക്ക്..
“ഹോസ്പിറ്റലിൽ നിന്നും നാട്ടിലുള്ള വീട്ടിലേക്ക് കൊണ്ടു വന്നതിനു ശേഷം പല രാത്രികളിലും ഇച്ഛായൻ വേദന കൊണ്ട് അലറി കരയും,ചിലപ്പോൾ ഒന്നും പറയാതെ വെറുതെ കണ്ണീരൊഴുക്കി കിടക്കും..ഓർമ്മവെച്ച നാൾ മുതൽ പുഞ്ചിരിയോടെയല്ലാതെ ആ മുഖം കണ്ടിട്ടില്ലാത്ത പതിമൂന്ന് വയസ്സുകാരിയുടെ മനസ്സിന് താങ്ങാൻ പറ്റാത്തതിലും വലുതായിരുന്നു ആ കാഴ്ചകൾ..
എപ്പോഴും നിങ്ങളെ പറ്റി വാതോരാതെ പറയുന്ന ഇച്ഛായന് ഇങ്ങനെയൊരു അപകടം പറ്റിയിട്ടും ഒന്ന് കാണാൻ വരാത്ത നിങ്ങളെ ഞാൻ വെറുത്തു. പലപ്പോഴും നിങ്ങളെ കുറിച്ച് തിരക്കുമ്പോൾ മറുപടികൾ ഒന്നും ആ നാവിൽ നിന്ന് കിട്ടിയിരുന്നില്ല..
മരിക്കുന്നതിന് ഒരാഴ്ച മുൻപ് ഇച്ഛായൻ എന്നെ അടുത്തേക്ക് വിളിച്ചിട്ട് നിങ്ങളെ ഒന്ന് കാണണം എന്ന ആവശ്യം അറിയിച്ചപ്പോൾ ആദ്യം ഞാൻ എതിർത്തു.. ആ മനുഷ്യനെ ഒന്ന് തിരിഞ്ഞു നോക്കാത്ത നിങ്ങളോടുള്ള അമർഷമായിരുന്നു ഉള്ളിൽ. പക്ഷെ പിന്നീട് കണ്ണീരിന്റെ നനവോടെ ആ നാവിൽ നിന്നും വന്ന വാക്കുകൾ എന്നെ ഞെട്ടിച്ചു.. അപ്പോഴും ഇച്ഛായൻ നിങ്ങളെ വാക്കുകൾ കൊണ്ട് കുറ്റപ്പെടുത്തിയില്ല അവനൊരു കൈയബദ്ധം പറ്റിയതാണെന്നു ലാഘവത്തോടെ പറഞ്ഞവസാനിച്ചു..
അവസാന ആഗ്രഹം പോലും സാധിക്കാൻ കഴിയാതെ ഇതുപോലെ മഴയുള്ള ഒരു പുലരിയിൽ ഇച്ഛായൻ ഞങ്ങളെ വിട്ടു പോയി..ഞാനും അമ്മച്ചിയും തനിച്ചായി..
ആ മനസ്സിൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്തത്ര വലിയൊരു സ്ഥാനം ഇച്ഛായൻ തന്നിരുന്നു.എന്നെങ്കിലും ഒരുനാൾ നിങ്ങൾ വരുമെന്ന് ആ മനുഷ്യൻ പ്രതീക്ഷിച്ചിരുന്നു..വരാത്തതും നിങ്ങളുടെ തെറ്റല്ലേ.. ഒന്ന് വന്ന് കണ്ടിരുന്നെങ്കിൽ..”
അവൾ കരഞ്ഞുകൊണ്ട് സോഫയിലേക്ക് ഇരുന്നു പോയി..
ശരിയാണ് ചെയ്തത് എല്ലാം തെറ്റാണ്..എപ്പോഴും സ്വാർഥമായ ചിന്തകൾ മാത്രമേ മനസ്സിൽ തോന്നിയിട്ടുള്ളൂ.. ഒരിക്കലും അവന്റെ ഭാഗത്തു നിന്നും ചിന്തിച്ചിട്ടില്ല..
വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ
സ്നേഹത്തോടെ
♥️♥️♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??
മനൂസെ….
ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….
വായിച്ചിട്ടുണ്ട്… നന്നായിരുന്നു…
ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️
ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??
നല്ല കഥയായിരുന്നു……
തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?
പെരുത്തിഷ്ടം ഡിയർ??
മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ് എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??
Nyc aayitund…
Ishtaamaayi ❤❤❤
നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???
നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
സ്നേഹത്തോടെ❤️
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???
നൈസ്…
ഏറെയിഷ്ടം ഡിയർ??
മനുസ്,
ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
മദ്യം മനുഷ്യനെ അസുരനാക്കും.
ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?
സ്നേഹം ♥️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???
നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…
ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???
❤❤❤❤
???
പുള്ളേ ❤❤
മോനൂസ്??
??
???
❣️
???
❤️❤️❤️❤️
???
❣️
???
???
???
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?
സന്തോഷമായി ഗോപിയേട്ടാ?