മറുവശത്ത് ജോർജിന്റെ മനസ്സ് പിന്നിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തുകയായിരുന്നു.എന്ത് സംഭവിക്കരുതെന്ന് കരുതിയോ അത് തനിക്ക് മുന്നിൽ സംഭവിച്ചിരിക്കുന്നു. കണ്ണീർ തുള്ളികൾ പോലും എങ്ങോ മറഞ്ഞിരുന്നു പരിഹസിക്കുന്നത് പോലെ തോന്നി..
“ഒരു ചോദ്യം മാത്രം..”
നേർത്ത സ്വരത്തോടെ അവൾ പറഞ്ഞു.
“എന്തിനു വേണ്ടി..”
മനസ്സിന്റെ അടിത്തട്ടിൽ പൂഴ്ത്തിവച്ച സ്വകാര്യതകൾ ചങ്ങലക്കണ്ണികൾ പൊട്ടിച്ച് പുറത്തെടുക്കണമെന്നു മനസ്സ് ആഗ്രഹിച്ചുവെങ്കിലും നാവ് വഴങ്ങുന്നില്ല..
പറഞ്ഞേ മതിയാകൂ.. ഇനിയും ഉരുകുവാൻ വയ്യ ..
അയാളുടെ ഓരോ ചേഷ്ടകൾ കണ്ടിട്ടും മുഖത്ത് ഭവഭേദമന്യേ അവൾ നോക്കിയിരുന്നു. ആ നോട്ടങ്ങൾ കൂരമ്പുകൾ പോലെ ജോർജിലേക്ക് ആഴത്തിൽ പതിച്ചു..
ഉമിനീരിറക്കി അയാൾ പറഞ്ഞു തുടങ്ങി..
“സ്വന്തം കുടുംബത്തിൽ ഒന്നിനും കൊള്ളത്തവനായി അപ്പനെയും ബന്ധുക്കളുടെയും കുത്തുവാക്കുകളും അപമാനവും ഏറ്റുവാങ്ങി വളർന്നവനാ.പഠനത്തിൽ മികവ് പുലർത്തിയ മൂത്ത മക്കളെ അപ്പന് എന്നും പ്രിയമായിരുന്നു,ഞാൻ സ്നേഹിച്ച കാൽപന്തു കളിയോട് പുച്ഛവും.
ആരും സ്നേഹത്തോടെ മിണ്ടറില്ല..അധികം കൂട്ടുകാരും ഇല്ലായിരുന്നു.വെറുപ്പായിരുന്നു എല്ലാത്തിനോടും..സ്വയമൊരു ചട്ടക്കൂടിൽ ഒതുങ്ങി കൂടി. ഈ ലോകത് ഞാൻ സ്നേഹിച്ചത് ഫുട്ബോളിനെ മാത്രമായിരുന്നു..
എന്റെ എല്ലാ വിഷമങ്ങളും ഫുട്ബോൾ കളിയിലൂടെ ഞാൻ മറന്നു..മറ്റൊന്നിനും മനസ്സിൽ ഇടം കൊടുത്തില്ല..
ആ മനസ്സിലേക്കാണ് മാത്യു പിന്നീട് കടന്ന് വന്നത്.ഒഴിഞ്ഞു മാറിയുള്ള എന്റെ ഇരിപ്പ് അവനെ എന്നിലേക്ക് അടുപ്പിച്ചു..ആദ്യമൊക്കെ അത് അരോചകമായി തോന്നിയെങ്കിലും അവനെ ആരും സ്നേഹിച്ചു പോകും.. എന്നെ കേൾക്കാനും എനിക്ക് കേൾക്കാനും അവൻ മാത്രമായി പിന്നീട്..
ഇരുവർക്കും ഫുട്ബോൾ എന്നത് ജീവശ്വാസം ആയിരുന്നു. അവന്റെ പ്രചോദനമാണ് പുൽമൈതാനങ്ങളിൽ വാശിയോടെ എന്നെ പൊരുതി കയറാൻ സഹായിച്ചത്.. അപ്പോഴും പഠനത്തിലും ഉയർന്ന ജോലി നേടുന്നതിലും പരാജിതൻ ആണെന്ന ബോധ്യത്തോടെ വീട്ടുകാരുടെ കുത്തുവാക്കുകളും തുടർന്നു..
വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ
സ്നേഹത്തോടെ
♥️♥️♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??
മനൂസെ….
ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….
വായിച്ചിട്ടുണ്ട്… നന്നായിരുന്നു…
ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️
ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??
നല്ല കഥയായിരുന്നു……
തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?
പെരുത്തിഷ്ടം ഡിയർ??
മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ് എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??
Nyc aayitund…
Ishtaamaayi ❤❤❤
നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???
നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
സ്നേഹത്തോടെ❤️
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???
നൈസ്…
ഏറെയിഷ്ടം ഡിയർ??
മനുസ്,
ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
മദ്യം മനുഷ്യനെ അസുരനാക്കും.
ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?
സ്നേഹം ♥️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???
നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…
ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???
❤❤❤❤
???
പുള്ളേ ❤❤
മോനൂസ്??
??
???
❣️
???
❤️❤️❤️❤️
???
❣️
???
???
???
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?
സന്തോഷമായി ഗോപിയേട്ടാ?