മുറിപ്പാടുകൾ
Author : മനൂസ്
മഴ മേഘങ്ങൾ ആ പുൽമൈതാനത്തിനു മുകളിൽ പീലിവിടർത്തി നിൽപ്പുണ്ട്.. അന്തരീക്ഷം ചെറുതായി ഇരുണ്ട് തുടങ്ങി..
തണുത്ത കാറ്റ് മഴയുടെ ദൂതുമായി അതുവഴി ഇടക്കിടെ കടന്നു പോകുന്നുണ്ട്..
പക്ഷെ ഇവയൊന്നും പുൽമൈതാനത്തെ ഒരുപറ്റം കൗമാരക്കാരുടെ കാൽപന്തു കളിയുടെ ആവേശത്തെ കുറച്ചില്ല..അവർ ആ തണുത്ത കാറ്റ് നൽകുന്ന കുളിരിനെ ആസ്വദിച്ചു കൊണ്ട് കളിക്കുകയാണ്..
“അർജുൻ പാസ്സ്… പാസ്സ്…”
ചുണ്ടിൽ എരിയുന്ന കിങ്‌സ് കൈകളിലേക്ക് എടുത്തുകൊണ്ട് ജോർജ് അലറി..
അപ്പോഴേക്കും ഗോൾ മുഖത്തേക്ക് ഇരമ്പി കയറിയ അർജുന് പന്ത് നഷ്ടപ്പെട്ടിരുന്നു..
“ഇഡിയറ്റ്..”
ജോർജ് ഉള്ളിലെ രോഷം പുറത്തേക്കെടുത്തു..
കോച്ചിന്റെ മുഖത്തെ രൗദ്രത കണ്ടതും തലയും താഴ്ത്തി അർജുൻ കോർട്ടിന്റെ മധ്യഭാഗത്തേക്ക് നടന്നടുത്തു…
“അർജുൻ..”
അയാൾ അവനോട് അരികിലേക്ക് വരുവാൻ ആവശ്യപ്പെട്ടു..
” ജീവിതത്തിലും കളിയിലും ഒരിക്കലും സ്വർത്ഥത കാണിക്കരുത്.. വലിയ വില നൽകേണ്ടി വരും..”
ഉള്ളിൽ നുരഞ്ഞു പൊന്തിയ കോപത്തെ തടഞ്ഞു കൊണ്ട് ആർദ്രമായ ശബ്ദത്തോടെ ജോർജ് പറഞ്ഞു..
“പോയി കളിക്ക്..”
അപ്പോഴേക്കും ഏവരെയും നനയിച്ചുകൊണ്ടു മഴ അവിടേക്ക് പെയ്തിറങ്ങി.. ആ കുളിരിലും അവർ കളിച്ചു.. ജോർജ് അടുത്തുള്ള ഷെഡിന്റെ മറവിലേക്ക് മാറി നിന്ന് കളി സാകൂതം വീക്ഷിച്ചു..
തന്റെ കുട്ടികളുടെ മികവുറ്റ പ്രകടനങ്ങളിൽ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചും പാകപ്പിഴകളെ വിമർശിച്ചും അയാൾ കളി നിയന്ത്രിച്ചു കൊണ്ടേയിരുന്നു..
പത്തുമിനിട്ട് കഴിഞ്ഞതും ജോർജ് കുട്ടികളോട് കളി നിർത്തി തിരികെ വരുവാൻ ആവശ്യപ്പെട്ടു.
അപ്പോഴേക്കും ആർത്തലച്ചു പെയ്ത മഴ ചെറു ചാറ്റൽ മഴയായി പരിണാമം സംഭവിച്ചു.
പിറ്റേന്ന് ഞായറാഴ്ച ആയതിനാൽ പരിശീലനം ഇല്ലെന്ന കാര്യം കുട്ടികളെ ഓർമ്മപ്പെടുത്തി ജോർജ് തന്റെ ബൈക്കിൽ അവിടെ നിന്ന് പുറപ്പെട്ടു.. അപ്പോൾ മഴയുടെ ശക്തിയും കുറഞ്ഞിരുന്നു.. തുള്ളി തുള്ളിയായി അവ ജോർജിന്റെ ഉടലിനെ നനച്ചു.
കേരള കർണ്ണാടക ബോർഡറിനടുത്തുള്ള ചെറു ഗ്രാമം ആണ് അത്..വീഥികൾ നല്ലതെങ്കിലും ആളുകൾ നന്നേ കുറവായിരുന്നു..വഴിയിൽ കണ്ടൊരു പഴക്കടയിൽ നിന്നും പച്ചമുന്തിരി വാങ്ങിക്കാനും അയാൾ മറന്നില്ല..
നാളുകൾക്ക് ശേഷം പെയ്യുന്ന മഴ അയാളുടെ മനസ്സിന് വല്ലാത്തൊരു കുളിർമ്മ നൽകി..
വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ
സ്നേഹത്തോടെ
♥️♥️♥️
അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി??
മനൂസെ….
ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….
വായിച്ചിട്ടുണ്ട്… നന്നായിരുന്നു…
ഇഷ്ട്ടപെട്ടു…
♥️♥️♥️♥️♥️♥️♥️
ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ??
നല്ല കഥയായിരുന്നു……
തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക ?
പെരുത്തിഷ്ടം ഡിയർ??
മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ് എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
സ്നേഹത്തോടെ റിവാന ?
അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി??
Nyc aayitund…
Ishtaamaayi ❤❤❤
നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ???
നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
സ്നേഹത്തോടെ❤️
അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ???
നൈസ്…
ഏറെയിഷ്ടം ഡിയർ??
മനുസ്,
ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
മദ്യം മനുഷ്യനെ അസുരനാക്കും.
ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് ?
സ്നേഹം ♥️
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്???
നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…
ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി???
❤❤❤❤
???
പുള്ളേ ❤❤
മോനൂസ്??
??
???
❣️
???
❤️❤️❤️❤️
???
❣️
???
???
???
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️?
സന്തോഷമായി ഗോപിയേട്ടാ?