മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

അവൾ അത് ശ്രദ്ധിക്കാത്ത പോലെ തോന്നി.. അമ്പിളിമാമനെ കയ്യെത്തിച്ച് കിട്ടാത്ത കുട്ടിയെ പോലെ അവൾ അവന്റെ മുഖത്ത് നോക്കി കണ്ണുകൾ ഇടഞ്ഞപ്പോൾ വേഗം മുഖം കുനിച്ചു..

“ഇനിയും അവസരം ഉണ്ട്… ഈ വട്ടം നമ്മൾ പിരിയുന്നത് വരെയെങ്കിലും….. ഇനിയെങ്കിലും എന്നോട് സമ്മതിച്ചു കൂടെ???? ഇഷ്ടാ ന്ന്??”

അവനവളുടെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുമ്പോൾ അവനെ നോക്കിയിരുന്ന അവൾ പെട്ടന്ന് മുഖം കുനിച്ചു..

ലജ്ജയാണോ സങ്കടമാണോ അതോ ഭയമാണോ എന്നറിയില്ല അവളുടെ മുഖം ചുവന്നു തുടുത്തു.. അവന്റെ നേരെ നോക്കാൻ മടിച്ച് അവൾ ദൂരെ ഒരു പൊട്ടുപോലെ കാണാവുന്ന തേനാടുംകുന്നു പള്ളിയുടെ ഉയർന്നു കാണുന്ന കുരിശിൽ ദൃഷ്ടി ഉറപ്പിച്ചു..

“നമുക്ക് തിരിച്ചു പോയാലോടാ??”

അവൾ അവൻ ചോദിച്ചതിന് മറുപടി നൽകിയില്ല… അവനും പ്രതീക്ഷ കുറവായിരുന്നു അവളിൽ നിന്നൊരു മറുപടി ലഭിക്കുമെന്ന്…

“അതിനും മാത്രം സമയം ആയില്ലല്ലോ…”

“പോവാടാ… അൽപ്പം ആശ്വാസം തേടിയാണ് ഇവിടെ വന്നത്.. പക്ഷെ വല്ലാതെ ഭയം തോന്നുന്നു.. എവിടേക്ക് എന്നില്ലാതെ ഓടി രക്ഷപെടാനാ തോന്നണെ…. എന്നെ വേട്ടയാടുന്നവർ തൊട്ടടുത്തു നിന്നും ഏതു നിമിഷവും ചാടി വീഴും എന്ന പോലെ..”

“ഞാൻ ഉള്ളപ്പോളോ നിനക്ക് ഭയം…”

“എനിക്ക് സ്നേഹിക്കുന്നവരെയും ഭയമാണ്. സ്നേഹത്തിന്റെ മറുവശം ചിലപ്പോൾ സ്വാർത്ഥത… ചിലപ്പോ കാമം…. എനിക്ക് പക്ഷെ ഭയമാണ്..”

“അതിനർത്ഥം നീ എന്നെ സ്നേഹിക്കുന്നു എന്നല്ലേ..”

അവളുടെ കവിളുകൾ അമളി പറ്റിയതിൽ അൽപ്പം തുടിച്ചെന്നു തോന്നിച്ചെങ്കിലും സമർത്ഥമായി മറച്ചുകൊണ്ടു പറഞ്ഞു…

“നമുക്ക് പോവാം ”

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.