മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

“എന്റെ പേര് ആഞ്ജലീന എന്നല്ല. അലീന എന്നുമല്ല.. കൃഷ്ണപ്രിയ..ആ ഡയറിയിൽ എഴുതാൻ ഞാൻ കടമെടുത്ത പേരു മാത്രമാണ് ആഞ്ജലീന…”

മൈലാഞ്ചി കളം വരച്ച കുപ്പിവള ഇട്ട കൈകൾ അവനു നേരെ നീണ്ടപ്പോൾ അത് അവഗണിച്ചു അവൻ എണിറ്റു നടന്നു..

പക്ഷെ അടുത്തദിവസവും അതിനടുത്ത ദിവസവും എന്നുവേണ്ട എല്ലാദിവസവും അവന്റെ ഫേവറൈറ് സീറ്റിൽ ഇരിക്കുന്ന അവളും അവൻ അവളെ ഒഴിവാക്കി വേറെ എവിടെ ചെന്നിരുന്നാലും എതിരെ ചെന്നിരിക്കുന്ന അവളും സ്ഥിരം സംഭവമായി..

പതിയെ അവന്റെ മടുപ്പ് മാറി.. അവന്റെ അടുത്തു വന്നിരിക്കുന്ന അവൾക്കെതിരെ അവന്റെ ഫേവറിറ്റ് ടേബിളിൽ അവൻ ചെന്നിരുന്നു തുടങ്ങി..

ലൈബ്രറിയിൽ ബുക്ക് എടുക്കാനും വയ്ക്കാനും സൊറ പറയാനും പ്രേമിക്കാനും വരുന്നവരുടെ ശബ്ദങ്ങൾക്കിടയിലും അവർ തമ്മിൽ നിലനിന്ന മൗനം തന്നെ ആയിരുന്നു അവരുടെ ഏറ്റവും വലിയ സംഗീതം..

അവന്റെ ഫേവറൈറ്റ് ബെഞ്ചിന് എതിർവശത്ത് വെളിച്ചക്കുറവ് വരുത്തുന്ന നിഴൽ അവളെ അവനൊപ്പം ഒരേ ബെഞ്ചിൽ സ്ഥാനകയറ്റം നൽകി..

സമയചക്രം അതിനെ ഏതെങ്കിലും ബുക്ക്‌ ഒരാൾ വായിച്ചു കഴിഞ്ഞത് മറ്റൊരാൾക്ക് നൽകുന്നതിലേക്കും പിന്നെയും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരേ ബുക്ക്‌ ഒരുമിച്ചു വായിക്കുന്നതിലേക്കും വരെ എത്തിച്ചു.

ഒരു ദിവസം അവൾ വന്നില്ല.. അതിനടുത്ത ദിവസവും.. രണ്ടാഴ്ച അവൾ തുടർച്ച ആയി മുടങ്ങി.. ലൈബ്രറിയിൽ മാത്രമല്ല കോളേജിലും..

എന്നും ലൈബ്രറിയുടെ കവാടത്തിൽ വന്നു ഉള്ളിലേക്ക് നോക്കി തിരിഞ്ഞു നടക്കുന്ന അയാളെ ലൈബ്രെറിയൻ അൽപ്പം അതിശയത്തോടെ നോക്കി.. പുസ്തകങ്ങളെ… എഴുത്തിനെ പ്രണയിക്കുന്ന അവനോട് അയാൾക്ക് ബഹുമാനം ആയിരുന്നു…

അടുത്ത ദിവസവും പ്രതീക്ഷയോടെ അകത്തേക്ക് നോക്കി നിരാശയോടെ പുറത്തേക്ക് തിരിഞ്ഞ അവനു തൊട്ടുമുന്പിൽ ആ വിഷാദം നിറഞ്ഞ കണ്ണുകൾ ഉണ്ടായിരുന്നു.. പതിവിലും കവിഞ്ഞ ശോകം അവളെ കൂടുതൽ സുന്ദരി ആക്കിയതായി അവനു തോന്നി..

അവനു പുറകിൽ അവളും അകത്തേക്ക് നടന്നു… ഒരായിരം ആവർത്തി വായിച്ചു വരികൾ പോലും മനഃപാഠമാക്കിയ നീർമാതളം പൂത്തപ്പോൾ അവന്റെ നേർക്ക് നീക്കി വച്ചു അവൻ ഇരുന്നു..

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.