മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

“ഞാൻ വെള്ളം തിളപ്പിച്ച്‌ തരട്ടെ ആവി പിടിക്കാൻ??”

“ഞാനിപ്പോൾ വരാം.”

അവൻ ചോദിച്ചതിന് വേണം എന്നോ വേണ്ട എന്നോ മറുപടി പറയാതെ അവൾ ബാഗിൽ നിന്നും പാഡിന്റെ പൊതി എടുത്തു പുറകുവശത്തേയ്ക്ക് നീങ്ങിയപ്പോൾ അവൻ അടുക്കള തിരഞ്ഞു നടന്നു…

ഒരു അലുമിനിയം കലത്തിൽ വെള്ളം തിളപ്പിച്ച്‌ മുൻപ് കയറിയ റൂമിൽ അവൻ ചെന്നപ്പോൾ ചെറിയ പ്ലാസ്റ്റിക് നെയ്ത കട്ടിലിൽ അവൾ കിടന്നിരുന്നു.. അവൾ കിടന്നുകൊണ്ട് തന്നെ അയയിലേക്ക് കൈ ചൂണ്ടി.. അവിടെ നിന്നും ഒരു തോര്തെടുത്തു അവൾക്ക് നൽകി അവൻ തിരിഞ്ഞു..

“ഇത്രയേറെ ചെയ്ത ആൾക്ക് എനിക്ക് ആവി പിടിച്ചു നൽകാൻ കഴിയില്ലേ??”

അവൻ തിരിഞ്ഞപ്പോൾ അവൾ തന്നെ ചുരിദാർ വയറ്റിൽ നിന്നും പൊന്തിച്ചു..

അവൻ കുനിഞ്ഞു തോർത്തുമുണ്ട് ചൂടുവെള്ളത്തിൽ മുക്കി പകുതി പിഴിഞ്ഞു അവളുടെ വയറ്റിൽ അമർത്തി….

“ആാാ…ദുഷ്ടാ ഞാൻ മനുഷ്യസ്‌ത്രീ ആണ്… പതുക്കെ… ”

അവനൊന്നുകൂടി പിഴിഞ്ഞപ്പോൾ അവൾ അവനെ നോക്കി അയയിലേക്ക് കൈ ചൂണ്ടി…

അവൻ ഒരു തോർത്തു കൂടെ എടുത്തു അവൾക്ക് നൽകി.. അവൾ അത് അവളുടെ അരക്ക് മുകളിൽ വിരിച്ചു അതിനടിയിൽ കൈ കൊണ്ട് പോയി..

അൽപ്പം കഴിഞ്ഞു അവൾ ആ തോർത്തു ശ്രദ്ധാപൂർവം താഴേക്ക് നീക്കി.. ചുരിദാർ വള്ളി അവളുടെ വയറിൽ സമ്മാനിച്ച ചുവന്നു തിണിർത്ത നേർത്ത വരയും കഴിഞ്ഞു അത് അവളുടെ അടിവയറു നഗ്നമാക്കി നിന്നു..

ചൂടുവെള്ളത്തിൽ മുക്കിയ തോർത്തു അവളുടെ അടിവയറ്റിലേക്ക് അവൻ വച്ചു നൽകി..

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.