മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2021

അപ്പോളേക്കും ഹോമകുണ്ഡം ഒരുക്കി കഴിഞ്ഞു സഹായികൾ തിരുമേനിക്ക് പുറകിലേക്ക് മാറി..

തലേന്ന് താഴെ ആരംഭിച്ച പൂജയിലെ ഹോമകുണ്ഡത്തിൽ നിന്നും കൊണ്ട് വന്ന അഗ്നിയുമായി തീരുമേനി ഹോമകുണ്ഡത്തിലേക്ക് നടന്നു.. പക്ഷെ പെട്ടെന്ന് വന്ന ചെറുകാറ്റിൽ എങ്ങുനിന്നോ വന്ന ഒരു തീപ്പൊരി ഹോമകുണ്ഡത്തെ പുകഞ്ഞു കത്തിച്ചു…

അതിലേക്ക് മങ്ങിയ വെള്ളയിൽ രക്തം കട്ടപ്പിടിച്ച ഒരു തുണിക്കീറു വീണു കത്തി.. അതിൽ നിന്നും വമിച്ച ദുർഗന്ധവും പുകയും അവരെ അവിടെ നിന്നും അകറ്റി..

അൽപനേരം കഴിഞ്ഞു ഹോമകുണ്ഡം നൂലിഴ പുക പോലും ഉയർത്താതെ കത്തി ജ്വലിക്കാൻ തുടങ്ങി.. നേരത്തെ വന്ന ദുർഗന്ധം മാറി അനിർവജനീയമായ സുഗന്ധം എങ്ങും പരന്നു..

“എല്ലാവരും പുറകിലോട്ട് മാറ്വാ.. ദേവചൈതന്യം കാണുന്നു നാം.. ആസുരജന്മങ്ങൾ ഒടുങ്ങി ദേവവിജയം പോലെ.. ആരും ഒന്നും തൊട്ട് അശുദ്ധമാക്കരുത്.. ഒന്ന് പ്രശ്നം വച്ച് നോക്കിയിട്ട് മതി ഇനിയെല്ലാം…”

പ്രശ്നം വക്കാൻ പലകയിൽ കവടി ചെരിഞ്ഞപ്പോൾ അവ കളത്തിൽ തനിയെ നിരന്നു.. അൽപനേരം കഴിഞ്ഞു അദ്ദേഹം പറഞ്ഞു..

“എല്ലാം ശുഭം.. ഇനി ഒരു പൂജയുടെയും ആവശ്യം പോലും കാണുന്നില്ല…..”

കൂടെ ഉള്ളവരെല്ലാം ആശ്വാസത്തിൽ നിശ്വസിക്കുമ്പോൾ അയാൾ തുടർന്നു…

“ഭഗവാൻ ശിവൻ ഗന്ധർവരൂപത്തിൽ നേരിട്ട് അവതരിച്ചു എന്നാ കാണുന്നേ… കൂടെ നാരീസാനിധ്യവും ഉണ്ട്.. ശിവപ്രതിഷ്ഠയോട് ചേർന്നു പാർവതിക്കും സ്ഥലം നൽകിയാൽ ബഹുകേമം..”

അതുകേട്ടു അവരെ തഴുകി പോയ ഇളംതെന്നലിൽ മഞ്ഞച്ചരടിൽ കോർത്തൊരു ആലിലത്താലി അരയാലിന്റെ ശിഖിരത്തിൽ നിന്നും ശിവലിംഗത്തിലേക്ക് വീണു..

അതെ സമയം മുത്തപ്പൻപാറക്ക് മറുവശം ശവം കണ്ട കഴുകന്മാർ വട്ടമിട്ടു പറക്കാൻ തുടങ്ങി.. അധികം വൈകാതെ അവിടെ നിന്നും കണ്ടെടുത്ത വൃഷണവും ലിംഗവും നഷ്ടപ്പെട്ട വസൂരികലയുള്ള ആളെ ഐഡന്റിഫൈ ചെയ്യാനുള്ള ശ്രമം തുടങ്ങി പോലീസ്.

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.