മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2030

അവൾ പെട്ടെന്ന് ഞെട്ടി അകന്നു മാറി..പൊള്ളലേറ്റെന്ന പോലെ അവളുടെ മുഖം വേദന കൊണ്ട് ചുളുങ്ങി. എങ്കിലും ചുണ്ടിൽ അവനു നേരെ ഒരു പുഞ്ചിരി അവൾ നൽകി..

“വേണ്ടെടാ. ദാ ആ കാണുന്ന വെളിച്ചം ആണ് വീട്.. നീ പൊയ്ക്കോ ലാസ്റ്റ് ബസ് മിസ്സ്‌ ആകണ്ട.”

അവനെ നോക്കി കൈ വീശി നടന്നകലുന്ന അവൾ ഇരുട്ടിൽ മറയുന്ന വരെ നോക്കി നിന്ന അവൻ അവസാന ബസിനായി ഓടി…..

ബസ് സ്റ്റോപ്പിൽ എത്തുന്നതും ഒരെ സമയമായി….. അതിൽ കയറി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതും അവനെ ഒരു നിമിഷം കൂടി ആ ഗ്രാമത്തിൽ നിര്ത്തിക്കില്ലെന്ന പോലെ ട്രെയിനും കാത്തു കിടന്നു..

ജനറൽ കമ്പാർട്ട്മെന്റിൽ കരകരാ ശബ്ദത്തിൽ തിരിയുന്ന ഫാനിന്റെ അടുത്ത് ഒരു ബർത്ത് മാത്രം അവനായെന്ന പോലെ ഒഴിഞ്ഞു കിടന്നു.. അതിൽ ഇരുന്നു നിക്കോളാസ് സ്പാർക്കിന്റെ ദി ലാസ്റ്റ് സോങ് നോവലിലെ അടയാളമിട്ട പേജ് തുറന്നെങ്കിലും അവനു കാണാനായത് കൃഷ്ണയെ ആണ്.. അതിൽ പക്ഷെ ഇന്ന് നടന്ന ലൈംഗിക ബന്ധത്തിന്റെ തിരുശേഷിപ്പുകൾ ആയിരുന്നില്ല.. അവൾ പറഞ്ഞത് പോലെ ഡയറി തിരിച്ചു അവൾക്ക് നൽകിയത് മുതലുള്ള അയവിറക്കലുകൾ ഒട്ടും മങ്ങലില്ലാതെ അവനു മുൻപിൽ തെളിഞ്ഞു….

♥️♥️♥️♥️♥️♥️♥️♥️♥️

അന്ന് അവൻ ആദ്യമായി ഇഷ്ടമാണെന്ന് പറഞ്ഞതിന്
അടുത്ത ദിവസം ആരും ശ്രദ്ധിക്കാതെ അവൻ ഇരിക്കാറുള്ള മൂലയിലെ മേശയിൽ അവന്റെ സീറ്റിൽ അവൾ ഉണ്ടായിരുന്നു അവനെയും കാത്ത്..

തലേന്ന് നൽകാൻ മറന്ന ഡയറി അവൾക്ക് നേരെ നീട്ടി.. അത് വാങ്ങിയ അവൾ എണീറ്റ് മാറുന്നതിനു ഒരു നിമിഷം കാത്തുനിന്നെങ്കിലും അവൾ മാറില്ലെന്ന് ബോധ്യമായതോടെ അവൻതന്നെ മറ്റൊരു ടേബിളിൽ അഭയം കണ്ടു….

അടുത്ത ദിവസവും അവനിരിക്കാറുള്ള ടേബിൾ സ്വന്തമാക്കിയ അവൾ അവനു അരോചകമായെങ്കിലും വീണ്ടും വേറൊരു ടേബിളിൽ ഇരിപ്പടം നേടി… അൽപനേരം കഴിഞ്ഞു അവനിരുന്ന ടേബിളിലെ എതിർവശത്തെ കസേര അനങ്ങുന്നത് അവൾ ഇരിക്കുന്നത് കൊണ്ടാണെന്ന് മനസിലാക്കാൻ അവനു തല ഉയർത്തേണ്ടി വന്നില്ല..

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.