മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2030

“തിരക്കായോ എന്നെ പറഞ്ഞു വിടാൻ?? ഇനിയും ഏതാനും മിനുട്ടുകൾ ബാക്കി ഉണ്ട്…. നാമൊരുമിച്ചുള്ള നിമിഷങ്ങളുടെ സമാപ്തിക്ക്…”

അവൻ അവൾക്ക് അരികിലേക്ക് ഇരുന്നു..

“”ചേച്ചിയുടെ ഭർത്താവിന്റെ അനിയത്തിയുടെ മോൾ അല്ലെ.. ആതിര? നല്ല കുട്ടി ആവും… നിനക്ക് ചേരും എന്ന് മനസ്സ് പറയുന്നു.. ഇനിയും ഉടക്കുപറയാതെ അവളെ കെട്ടി കുറെ ഏറെ പിള്ളേരെ ഉണ്ടാക്കു.. ആദ്യത്തെ മോൾക്ക് നല്ലൊരു പേര് ഞാൻ സജസ്റ്റ് ചെയ്യാം. കൃഷ്ണപ്രിയ…”

മുഖത്ത് നോക്കാതെ ആരും അടുത്തില്ലെങ്കിൽ കൂടി, മറ്റൊരാൾ കേൾക്കാതിരിക്കാൻ എന്നവണ്ണം നേർത്ത ശബ്ദത്തിൽ അവൾ മന്ത്രിച്ചു..

“ഒന്നും മറന്നിട്ടില്ല?? നാല് മാസം മുൻപ് പറഞ്ഞ പേരടക്കം ഒന്നും????”

“എനിക്ക് മറക്കാൻ ശ്രമിക്കേണ്ടല്ലോ നിന്നെപ്പോലെ…. ഓർക്കാനും വേറെ ആരുണ്ട്??”

പെട്ടെന്ന് അവളുടെ ചുവന്നു. കണ്ണുകൾ വല്ലാതെ മിടിച്ചു. അവളുടെ ഹൃദയം മിടിക്കുന്നത് അവനു കേൾക്കാൻ മാത്രം ഉച്ചത്തിലായി….

ഇരിക്കുന്ന പാറയിൽ കുത്തിയ അവന്റെ കൈ തിരഞ്ഞുപിടിച്ചു അതിനു മുകളിൽ തന്റെ കൈ പിടികൊണ്ട് അകലെ അസ്‌തമിക്കാൻ തുടങ്ങുന്ന സൂര്യനെ നോക്കി അവൾ ചോദിച്ചു…

“നിന്റെ അമ്മക്ക് ക്ഷമ ഉണ്ടാവോ അസ്ഥിത്തറയിൽ വിളക്ക് വയ്ക്കാൻ വരുന്ന പെണ്ണിനായി ഒരു വർഷം കാക്കാൻ???”

“എന്ത്?”

കേട്ടത് വിശ്വസിക്കാനാവാതെ അവൻ അവൾക്ക് നേരെ നോക്കി അതിശയത്തോടെ ചോദിച്ചു…

അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി.. അവളുടെ കവിളുകൾ അവസാന സൂര്യരശ്മിയിൽ സൂര്യനിലും മനോഹരമായി ചുവന്നു തിളങ്ങി..

അവൾ അവന്റെ നേരെ തിരിഞ്ഞു രണ്ടുകൈ കൊണ്ടും അവന്റെ നെഞ്ചിൽ തുടർച്ചയായി ഇടിച്ചു… പതിയെ ആ ഇടിയുടെ ശക്തി കുറയുന്നതോടൊപ്പം അവന്റെ നെഞ്ചിൽ അവൾ തല ചാരി..

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.