മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2030

ഇപ്പോളും വികസനം വരാത്ത മണ്ണിട്ട ഇടവഴിയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു ഒരു കിലോമീറ്റർ മലയിലൂടെ കയറിയും ഇറങ്ങിയും നടന്നാൽ മുത്തപ്പൻ പാറ എത്തും.. അതിനു വശത്തുള്ള പാറയുടെ എടുപ്പുകളിലൂടെ കയറിയാൽ മുത്തപ്പന്റെ അമ്പലം..

അമ്പലം എന്നു പറയാനും മാത്രമില്ല…. വിരിച്ച പാറയിൽ ശിവലിംഗത്തോട് സാമ്യമുള്ള ഒരു ഉയർച്ച.. അതിനു തൊട്ടു അടുത്തായി ഒരു ചെറിയ കുഴി കല്ലിനുള്ളിൽ തന്നെ.. കറുത്തതെങ്കിലും വറ്റാത്ത വെള്ളം..

അതിൽ നിന്ന് അൽപ്പം നീങ്ങി എപ്പോളും വിഗ്രഹത്തെ തണലിൽ സൂക്ഷിക്കാൻ ഉതകുമാറ് ഒരു പടുകൂറ്റൻ അരയാൽ മരം.. പാറയുടെ ഇടുക്കിലെ അൽപ്പം മണ്ണിൽ വളർന്ന അതിന്റെ വേരുകൾ വെള്ളവും വളവും തേടി പാറക്കു താഴെ മണ്ണിലേക്ക് വളർന്നത് അൽപ്പം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്….

പക്ഷെ യുഗാന്തരങ്ങളായി അവിടെ വിശേഷദിവസങ്ങളിൽ ആദിവാസികൾ വിളക്ക് വച്ചു പ്രാർത്ഥിച്ചു പോന്നുവത്രെ… ഈ അടുത്തു അതിനു ചുറ്റും മട്ടികല്ല് കൊണ്ട് മതിൽ കെട്ടി നടയിൽ കമ്പി അഴി ഇട്ടു സംരക്ഷിച്ചിട്ടുണ്ട്….

“ഇയാൾ എന്താലോചിച്ചു നില്ക്കാ അവിടെ??”

അവൾ തിരിച്ചു വന്നു അവന്റെ കൈയിൽ പിടിച്ചു വലിച്ചു അരയാലിനെ ചുറ്റാൻ തുടങ്ങി.. ഇടക്ക് താഴേക്ക് വളർന്ന വേരുകളിലൊന്നിൽ ചവിട്ടി വഴുക്കി അവൾ പുറകോട്ട് അവന്റെ നെഞ്ചിലേക്ക് വീണു..

“നീ ഉണ്ടായത് നന്നായി.. ഇല്ലേൽ ഇപ്പോൾ അമ്മ കൊണ്ട് പോയേനെ എന്നെ അമ്മയുടെ അടുത്തേക്ക്….”

ഒരു വശത്തു കിഴ്ക്കാംതൂക്കായ പാറയുടെ അടിഭാഗം നോക്കി അവൾ പറഞ്ഞു..

“നിന്നെ അങ്ങനെ വിട്ടു കൊടുക്കാതിരിക്കാൻ അല്ലെ ഞാൻ എന്നും കൂടെ ഉണ്ടാവാം എന്ന് പറഞ്ഞത്…”

അവൾ നിശബ്ദ ആയി അരയാലിനെ ഒരു വട്ടം ചുറ്റി… പിന്നെ ചോദിച്ചു..

“നിനക്ക് ഓർമ ഉണ്ടോ ഇതുവരെ എത്ര വട്ടം നീ എന്നോട് ഇഷ്ടം പറഞ്ഞു എന്നു??”

“ഏഴോ എട്ടോ വട്ടം..”

26 Comments

  1. Mm,_ good story

  2. പ്രവാസി അണ്ണാ.. ഞാൻ എന്ത് പറഞ്ഞാലും കുറഞ്ഞു പോകും എന്ന് തോന്നുന്നു…

    അതുകൊണ്ട് സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️♥️♥️♥️

  3. വ്യക്തമാകാത്ത ഏതെങ്കിലും പാർട്ട്സ് ഉണ്ടെങ്കിൽ പറയണം…അതിനു വല്ലോം മനസിലായിട്ട് വേണ്ടേ ???നാളെ ഒന്നൂടെ വായിച്ചിട്ട് പറയാമെ അഭിപ്രായം

  4. പ്രവാസി ബ്രോ,
    മനോഹരം എന്നു പറഞ്ഞാലും അതിമനോഹരം എന്ന് പറഞ്ഞാലും ഒട്ടും അതിശയോക്തി ഇല്ല. നൊമ്പരമുണർത്തി എങ്കിലും മനസ്സു നിറച്ചീ എഴുത്ത്…

  5. രാഹുൽ പിവി

    ❤️❤️❤️

  6. സഞ്ജയ് പരമേശ്വരൻ

    ഒരു രക്ഷയും ഇല്ല…. കിടു ഭാഷ….???

  7. പ്രണയത്തെ ഇത്രയ്കും കാൽപനിക സൗന്ദര്യത്തോടെ അതും മനുഷ്യനു മനസിലാകുന്ന ഭാഷയിൽ വർണിച്ചെഴുതിയതിന് ഒരുപാട് നന്ദി.

    ഈ തേനോടും കുന്ന് ശരിക്കും ഉള്ളതാണോ? അതോ ബ്രോ കണ്ടെത്തിയ പേരാണോ? ആരായാലും ശരി, ആ പേരിന് എന്തൊരു കാൽപനിക ഭംഗിയാ!!

    //അപ്പോളേക്കും സൂര്യഭഗവാൻ പുതിയ മേച്ചിൽ പുറം തേടി പടിഞ്ഞാറൻ ചക്രവാളത്തിൽ താഴ്ന്നു തുടങ്ങി//???

    മൗനമാം ക്യാൻവാസിൻ
    വിൺ വിഹായുസ്സതിൽ
    പാറി പറന്നിടും
    സ്വരസപ്ത വീചിൾ

    //പക്ഷേ ശബ്ദമുണ്ടാക്കി ശല്യപ്പെടുത്താൻ ആ കൈകളിൽ കുപ്പിവളകൾ ഇല്ലായിരുന്നു..//

    //മാതൃബാന്ധനത്തിന്റെ നേരടയാളം//???

  8. രാജു ഭായ്

    മുത്തേ നീ വീണ്ടും വന്നല്ലേ പുതിയ ഒരെണ്ണം വന്നിട്ട് കുറച്ചായല്ലോ ബ്രോ കുറച്ചു മാറ്റം വരുത്തിയത് ഇഷ്ടമായി പുതുതായി ആഡ് ചെയ്ത പദപ്രയോഗം വളരെ നന്നായി പുതിയ രചകൾക്കായി കാത്തിരിക്കുന്നു മുത്തേ

  9. ആ എഴുപേർ അവളെ നശിപ്പിച്ചു കൊന്നവരാണല്ലേ….

  10. കാട്ടുകോഴി

    Brw
    Enth parayanam enn ariyilla….
    Nalloru luv stry…. Chila portions vayichappo sankadam thonni… Ennalum happy aan… Nalloru story vayikkan kazhinjathil…
    Orpad ishtayi…
    Iniyum ithu pole ulla kadhakal tharanam enn mathre parayunnullu….
    ????

  11. ദ്രോണ നെരുദ

    ഗംഭീരം…. വേറൊന്നും പറയാനില്ല…

  12. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  13. Super appare onnum varum nille

  14. വായിച്ചു മുഴുവൻ വായിച്ചു ഇഷ്ടമായി

    താങ്കളുടെ കഥകൾകായി കാത്തിരിക്കുവയിരുന്ന്

    വായിക്കുമ്പോൾ കരച്ചിലും വന്നു ഇടക്ക്‌ പിന്നെ സന്തോഷവും വളരെ നന്നായിരുന്നു

    മനസ്സിൽ കൊണ്ടു എന്തോ ഒരു ഫീലിംഗ്??

    അടുത്ത കഥക്കായ്‌ വെയ്റ്റിങ് ??

  15. മൊയലാളി…….,❣️

    വെറുതെ ഇരിക്കുന്നത് കൊണ്ട് ഭയങ്കര തിരക്ക്… അപ്പോ രാത്രി വായിക്കാം എന്ന് വെച്ചു…. വായിച്ചതിന് ശേഷം വരാം കേട്ടോ സേട്ടാ.

    ??????????????????

  16. വാമ്പു അണ്ണന്റെ ഒന്ന് കഴിഞ്ഞതേയുള്ളൂ… വരുമ്പോൾ എല്ലാം ഒന്നിച്ച് ആണല്ലോ… അല്ലെങ്കിൽ ഒരു ഈച്ചയും ഉണ്ടാകില്ല?

    1. വാമ്പു… അതൊരു ജിന്നാണ് ബഹൻ..?

  17. ഇത് വായിച്ചിട്ട് നിങ്ങളെ ഞാൻ ജർമൻ ഭാഷയിൽ മനസ്സിൽ തെറി പറഞ്ഞിരുന്നു. ?? തിരുത്തി എന്നല്ലേ പറഞ്ഞത്? അപ്പോൾ വായിക്കാം കേട്ടോ… എഴുത്തിൽ ആണ്. ?❤️

    1. അത് തന്നേ.. പക്ഷെ ഇങ്ങള് വായിക്കേണ്ട മാൻ.. വീണ്ടും കേൾക്കാൻ വയ്യ..

    1. ♥️♥️

  18. ♨♨ അർജുനൻ പിള്ള ♨♨

    മാക്രിയുടെ കഥ വന്നേ ?

    1. മരമാക്രി പിള്ളേച്ചാ

  19. ഊളയുടെ കഥ വന്നല്ലോ

    1. പോടാ ഊച്ചാളീ

Comments are closed.