ഞാൻ അവളുടെ കൈകൾ മാറ്റി എഴുന്നേറ്റു, എൻ്റെ കൈയിൽ കയറി പിടിച്ച അവൾ
” അങ്ങിനെ അങ്ങോട്ട് പോയാലോഡാ കള്ളാ, എനിക്കറിയില്ലെ ഏട്ടൻ എന്തിനാണ് വന്നതെന്ന്. ഇതു പറയാൻ എന്നെ വലിച്ചു മുറിയിൽ കയറ്റി, വാതിൽ അടച്ചു കുറ്റിയിട്ടു. എന്നിട്ട് സാരോപദേശം തരാൻ മാത്രം, ഉവ്വുവ്വേ എനിക്ക് മനസ്സിലായി. ഇവിടെ കിടക്കെടാ കള്ളാ …..”
ഇത് പറഞ്ഞ് അവൾ എന്നെ തള്ളി കട്ടിലിൽ കിടത്തി, എൻറെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകളാൽ മുദ്ര അർപ്പിച്ചു.
“ഇതിന് അല്ലേ ഏട്ടാ ഈ അഭ്യാസം ഒക്കെ കാണിച്ചത്. ഇനിയെങ്ങാനും എന്നെ വിളിക്കാതെ ഇരിക്കുകയോ കാണാൻ വരാതിരിക്കുകയോ ചെയ്താൽ, ഏട്ടൻ താമസിക്കുന്ന സ്ഥലത്ത് ഞാൻ വന്നു താമസിക്കും. മനസ്സിലായല്ലോ, ഇനി ഏട്ടൻ പൊയ്ക്കോ അമ്മയും അച്ഛനും സംശയിക്കും.”
എൻറെ മേൽ നിന്നും എഴുന്നേറ്റു പോകാൻ പോയ അവളെ കട്ടലിലേക്ക് കടത്തി.
“നീ അങ്ങിനെ മിടുക്കിയാകല്ലെ. ഈ കാത്തു നിന്ന ദിവസങ്ങളിൽ നിന്നെ, എനിക്ക് ഹോസ്റ്റലിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവരാൻ കഴിയില്ലെന്ന് കരുതിയോ? വേണ്ട എന്ന് വെച്ചിട്ടാണ്.”
എൻറെ കീഴ്ചുണ്ട് അവൾ വിരലുകളാൽ വലിച്ചുനീട്ടി.
” എൻറെ ഏട്ടന്, അങ്ങിനെ പറഞ്ഞത് വിഷമമായോ, ക്ഷമിക്ക് ഏട്ടാ…. വാ….. എഴുന്നേൽക്ക് നമുക്ക് വീട്ടിൽ പോകണ്ടേ? ഞാൻ ഏട്ടൻറെ കൂടെ വരുന്നുണ്ട്, സമയം കളയണ്ട”
ഞങ്ങൾ എഴുന്നേറ്റ് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.
” വാ ഏട്ടാ, താഴേക്ക് പോകാം.”
ഞങ്ങൾ താഴേക്കിറങ്ങി, അമ്മായി അപ്പോഴും പാചകത്തിലാണ്. അവൾ അടുക്കളയിലേക്ക് ചെന്നു.
“അമ്മേ. ഞാൻ അപ്പച്ചിയെ കണ്ടിട്ട് കുറച്ചു ദിവസങ്ങളായി, ഞാൻ ഏട്ടൻറെ കൂടെ അങ്ങോട്ട് പോവുകയാണ്.”
അതിന് അമ്മായിയുടെ മറുപടി
” എല്ലാം നിൻറെ തോന്നലുകൾ അനുസരിച്ചല്ലേ പ്രവർത്തിക്കുന്നത്, അതിന് ഞാനെന്തു പറയാനാണ്. നിൻറെ അച്ഛനോട് പറഞ്ഞിട്ട് പൊയ്ക്കൊ”
അവൾ അമ്മാവനോട് പറഞ്ഞപ്പോൾ അമ്മാവൻ എതിർപ്പൊന്നും പറഞ്ഞില്ല. അവളുടെ മുറിയിൽ കയറി ബാഗുമെടുത്ത് എൻറെ ഒപ്പം വന്നു വണ്ടിയിൽ കയറുന്നതിന് മുമ്പ്, വണ്ടി ഉരഞ്ഞ പാടുകൾ നോക്കി.
” ഒരു വിധം നല്ലവണ്ണം ഉരഞ്ഞല്ലൊ”
“അതു സാരമില്ല, അവിടെയെത്തിയിട്ട് ടെച്ച് ചെയ്യാം.”
അവൾ വണ്ടിയിൽ വന്ന് കയറി. ഞങ്ങൾ വീടെത്തിയപ്പോൾ അമ്മ, ഭക്ഷണവും റെഡിയാക്കി കാത്തിരിക്കുകയായിരുന്നു. തിങ്കളാഴ്ച അതി രാവിലെ തന്നെ വീട്ടിൽ നിന്നും ഞങ്ങൾ ഇറങ്ങി. പിന്നെ സാധാരണ പോലെ വിളിയും കാണലും തുടർന്നു.രണ്ടു മാസം കഴിഞ്ഞപ്പോൾ അവളുടെ ഹൗസ് സർജൻസി കഴിഞ്ഞു, അധികം താമസിയാതെ കൊറോണ പ്രോട്ടോക്കോൾ പാലിച്ചു ഞങ്ങളുടെ കല്യാണം നടന്നു. ആദ്യ രാത്രി അവൾ തളർന്നു എൻ്റെ മാറിൽ കിടക്കുമ്പോൾ
” അന്ന് ഹോസ്പിറ്റലിൽ ബോധം ഇല്ലാതെ കിടക്കുമ്പോൾ ശാലിനിയെ വിളിച്ചു എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നല്ലൊ? ഏതാണ് ആ ശാലിനി ? ഞാൻ പിന്നെ അന്ന് പ്രശ്നം ഉണ്ടാക്കണ്ടല്ലൊ എന്നു കരുതിയാണ് ഒന്നും ചോദിക്കാതിരുന്നത്. കല്യാണം കഴിയട്ടെ എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇനി പറയു ആരാണവൾ?”
ഞാനവളോട് എല്ലാ ആത്മരഹസ്യവും പറഞ്ഞു. അതിനവളുടെ മറുപടി
“എനിക്ക് അറിയാമായിരുന്നു ഏട്ടാ, എല്ലാം. എന്നാലും ഏട്ടനെ ഒന്ന് കബളിപ്പിക്കാമെന്ന് കരുതി”
എൻ്റെ മാറിലെ രോമക്കാടുകളിൽ അവളുടെ വിരലുകൾ പരതി നടന്നു.
രാവിലെ കുളിച്ച് മുടിയിൽ ടർക്കിയും ചുറ്റി ചായയുമായി എന്നെ വന്നുണർത്തി. ചായക്കപ്പ് ടേബിളിൽ വെച്ച് കട്ടിലിൽ എൻ്റെ അരികിൽ ഇരുന്നു.
” രാവിലെ ഇങ്ങിനെ കിടന്നാൽ ശരിയാവില്ല, കുറച്ചു സ്ഥലങ്ങളിലൊക്കെ പോകുന്ന കാര്യം അച്ഛൻ പറയുന്നുണ്ട് “
???
എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….
ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
നന്ദി സഹോ.
Ente ponnu dasaa ?
നന്ദി
♥♥♥♥♥♥w
Thanks
7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
❤️❤️
എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️?
വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
നന്ദി സഹോ.
Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu
എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.
ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്
താങ്ക്സ്
ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.
ആർകെ,
നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.
പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.
ഈ പാർട്ടിലെ ഒന്നും മനസിലായില്ല
സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു
♥️♥️♥️♥️♥️♥️
Thanks
???
Thanks
✨️❤?❤✨️
Thanks