മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

‘രണ്ട് ദിവസം എൻ്റെ അനക്കമൊന്നും കേൾക്കാതിരുന്നതുകൊണ്ട് മൂന്നാം ദിവസം ഹൗസ് ഓണർ വന്ന് ബെല്ലടിച്ചു. അകത്തു നിന്നും ശബ്ദമൊന്നും കേൾക്കാതിരുന്നതുകൊണ്ട്, ബെഡ് റൂമിൻ്റെ ജനൽ വഴി അകത്തേക്ക് നോക്കിയപ്പോൾ ലൈറ്റ് ഓൺ ആയി കിടക്കുന്നു. അങ്ങിനെ പുറകുവശത്ത് വന്നു നോക്കുമ്പോൾ അടുക്കളയുടെ പടിയിൽ നിന്നും താഴെക്ക് വീണ് ഞാൻ കിടക്കുന്നു, അടുത്ത് തന്നെ ഒരു പ്ലേയ്റ്റും കിടപ്പുണ്ട്. ഉടനെ ആ ചേട്ടൻ പേടിച്ചോടി, കാരണം കൊറോണ തന്നെ. ചേട്ടൻ കൗൺസിലറെ വിളിച്ചു വിവരം പറഞ്ഞു, ആംബുലൻസ് വന്നു അതിൽ കയറ്റി മെഡിക്കൽ കേളേജിൽ എത്തിയപ്പോൾ ഓക്സിജൻ ലെവൽ കുറവായിരുന്നു, പിന്നെ ന്യുമോണിയയുടെ തുടക്കവും ഉടൻ ICU വിലേക്ക് കയറ്റി, പിന്നെ കുറെ ദിവസം അവിടെ തന്നെയായിരുന്നു. നീണ്ട ചികിത്സക്ക് ശേഷമാണ് രക്ഷപ്പെട്ടത്, അതും ദൈവകൃപകൊണ്ട്.’

രണ്ടു ദിവസം വീട്ടിൽ തങ്ങിയിട്ടാണ് ശാലിനി പോയത്. പോയതിനു ശേഷം എല്ലാ ദിവസവും വിളിച്ചു എൻ്റെ വിശേഷങ്ങൾ ആരായും. വീട്ടിൽ വന്നു, രണ്ടാഴ്ചത്തെ ലീവിന് ശേഷം ഞാൻ ജോലിക്ക് പോയി തുടങ്ങി. ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് തന്നെ താമസവും തുടങ്ങി, എൻ്റെ കൂട്ടുകാരൻ കൂടെയുണ്ട്. ശാലിനി മിക്കവാറും വിളിക്കും, ഞാനും തിരിച്ചുവിളിക്കും. അങ്ങിനെ ഞങ്ങളുടെ പ്രണയം വർഷങ്ങൾക്ക് ശേഷം വീണ്ടും മൊട്ടിട്ടു. അമ്മ, അമ്മാവൻ്റെ അടുത്തു പോയി ഞങ്ങളുടെ വിവാഹക്കാര്യം സംസാരിച്ചു, അമ്മാവന് എതിർപ്പില്ലായിരുന്നു. മിക്കവാറും ഞങ്ങൾ ഒരുമിച്ചാണ് വീട്ടിലേക്ക് വരുന്നത്, തിരിച്ചു പോകുന്നതും. അതു കൊണ്ട് ഞാൻ ഒരു കാർ വാങ്ങി, ഇപ്പോൾ അതിലാണ് ഞങ്ങളുടെ യാത്ര. കാറിൽ കയറിയാൽ അവൾ വായ അടക്കുന്നത്, ഒന്നുകിൽ അവളുടെ വീട്ടിൽ ഇറങ്ങുമ്പോൾ അല്ലെങ്കിൽ എൻ്റെ വീട്ടിൽ എത്തുമ്പോൾ. അവൾക്ക് പറയാൻ കൂട്ടുകാരികളുടെയും ഹോസ്പിറ്റലിലെയും വിശേഷങ്ങൾ ഉണ്ടാവും. അവളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്. ഞാൻ ഇടക്ക് ശ്രദ്ധിക്കാതിരിക്കുമ്പോൾ അവൾ ചുണ്ടുകൾ കൂർപ്പിച്ച് പ്രതിഷേധിക്കും, അല്ലെങ്കിൽ എൻ്റെ കൈയിൽ നുള്ളും അപ്പോൾ ഞാൻ

“ഞാൻ ശ്രദ്ധിക്കുന്നുണ്ട്, ഇതിൻ്റെ കൂടെ എനിക്ക് ഡ്രൈവിംഗും ശ്രദ്ധിക്കണ്ടെ.”

“ഓ…. സോറി ഏട്ടാ, വേദനിച്ചൊ?”

“ഇങ്ങിനെയാണെങ്കിൽ കല്യാണം കഴിഞ്ഞാൽ എൻ്റെ കൈയിലെ മാംസം മുഴുവൻ നീ നുള്ളിയെടുക്കുമല്ലൊ?”

“ഞാൻ കല്യാണം കഴിഞ്ഞാൽ പച്ചക്ക് തിന്നും”

“ഞാൻ നിന്നെ കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചാലൊ”

“എന്നാൽ ഞാൻ ചുട്ടു തിന്നും”

” അപ്പോൾ രണ്ടായാലും മരണം ഉറപ്പായി, എന്നാൽ പിന്നെ കല്യാണം കഴിച്ചിട്ട് മരിക്കാം”

ഞങ്ങൾ രണ്ടു പേരും ചിരിച്ചു. അവളുടെ വീട്ടിൽ ഇറക്കി ഞാൻ വീട്ടിലേക്ക് പോന്നു. ഹൗസ് സർജൻസി കഴിഞ്ഞാലുടൻ കല്യാണം അതിനു മുമ്പ് എൻഗേജ്മെൻറ് എന്നാണ് തീരുമാനം. ഇതിനിടയിൽ എനിക്ക് പ്രൊമോഷനായത് മെഡിക്കൽ കേളേജിന് അടുത്തുള്ള ഓഫീസിലേക്ക്, ഇപ്പോൾ വൈകുന്നേരങ്ങളിൽ പരസ്പരം കണ്ടുമുട്ടാറുണ്ട്. അവൾ ഇപ്പോൾ ശരിക്കും ഒരു പ്രണയിനിയായി, അവളുടെ ചെറിയ ചെറിയ ആവശ്യങ്ങൾ പോലും എന്നോട് പറഞ്ഞു തുടങ്ങി. അങ്ങിനെ ഞങ്ങളുടെ എൻഗേജ്മെൻറ് അടുത്തു. അത്യാവശ്യം വിളിക്കേണ്ട വരെ മാത്രം വിളിച്ച് ആ ചടങ്ങ് നടത്തി. എൻഗേജ്മെൻ്റ് കഴിഞ്ഞതിനു ശേഷം എന്നിൽ അവൾക്ക് കൂടുതൽ സ്വാതന്ത്ര്യമായി. ഇടക്ക് സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടാകാറുണ്ട്, അത് അധികം ദിവസം നീണ്ടു നിൽക്കാറില്ല. ഒന്നോ രണ്ടൊ ദിവസം അവൾ വഴക്കിട്ടിരിക്കും, ഞാനാണ് അത് തീർക്കാൻ മുൻകൈയെടുക്കുന്നത്. ഇണങ്ങിയും പിണങ്ങിയും അങ്ങിനെ ഞങ്ങളുടെ പ്രണയം മൂന്നോട്ട് പോയി. കോളേജിന് അടുത്ത് തന്നെ എൻ്റെ താമസമായതുകൊണ്ട് മിക്കവാറും ഞങ്ങൾ തമ്മിൽ കാണാറുണ്ട്, താമസിക്കുന്ന സ്ഥലത്ത് വരാറുമുണ്ട്.ഒരു ദിവസം വീട്ടിൽ പോയി തിരിച്ചു വരുന്ന ദിവസം അവളെ വീട്ടിൽ പോയി പിക് ചെയ്തു പോകുന്ന സമയം സംസാരത്തിനിടയിൽ അവൾ, എൻ്റെ കൈ ശ്രദ്ധിച്ചു. അന്നേരമാണ് ഞാൻ അക്കാര്യം ഓർമ്മിക്കുന്നത്. എൻഗേജ്മെൻ്റിന് അവൾ അണിയിച്ച, അവളുടെ പേരുള്ള മോതിരം ബാത്ത് റൂമിൽ ഊരിവെച്ചിട്ട് മറന്നു പോയിരിക്കുന്നു. കൈയിൽ മോതിരം കാണാതായതോടെ അവളുടെ സംസാരം നിന്നു. പിന്നീട് എന്തു ചോദിച്ചിട്ടും മറുപടിയില്ല.

“മോളെ. ഞാൻ മനപ്പൂർവ്വം മറന്നതല്ല, സോപ്പ് തേച്ചപ്പോൾ ഊരിവെച്ചതാണ്.”

“എൻ്റെ കൈയിൽ നോക്ക്, ഞാനും മോതിരം ഊരി വാഷ് ചെയ്യാറുണ്ട്. ഞാൻ മറക്കാറില്ല, ഇതെൻ്റെ ജീവനാണ്. ഞാൻ അണിയിച്ച മോതിരം മറന്നാൽ എന്നെ മറന്നുവെന്നാണ്. എന്നോട് ഇനി ഒന്നും മിണ്ടണ്ട.”

“ഈക്കാലത്ത് ഇങ്ങിനെയൊക്കെ നോക്കുന്നവരുണ്ടൊ?”

“അതൊന്നും എനിക്കറിയില്ല, എന്നാൽ പിന്നെ ഇത് അണിയിക്കേണ്ട ആവശ്യം ഇല്ലല്ലൊ. ഇനി എന്നോടൊന്നും ചോദിക്കുകയും പറയുകയും വേണ്ട”

പിന്നീട് അവളോട് എന്തു പറഞ്ഞിട്ടും മിണ്ടിയില്ല. ഹോസ്റ്റലിനടുത്ത് ഇറങ്ങി പോകുമ്പോഴും ഒരക്ഷരം മിണ്ടാതെയാണ് അവൾ പോയത്. ഓഫീസിൽ ചെന്നിട്ട് ഞാൻ ഫോൺ ചെയ്തു പക്ഷെ അവൾ എടുത്തില്ല. വൈകുന്നേരം ഹോസ്റ്റലിനടുത്ത് കാത്തു നിന്നു, അവൾ വന്നില്ല. സാധാരണ വൈകുന്നേരങ്ങളിൽ ഞങ്ങൾ തമ്മിൽ കാണാറുണ്ട്. ഇരുട്ടുന്നതു വരെ നോക്കി നിന്നിട്ടും അവൾ വന്നില്ല, ലേഡീസ് ഹോസ്റ്റൽ ആയതു കൊണ്ട് പുരുഷൻമാർക്ക് പ്രവേശനം പരിമിതമാണ്. രാത്രിയിൽ വീണ്ടും ഞാൻ വിളിച്ചിരുന്നു, കോൾ അറ്റൻഡ് ചെയ്തില്ല. എല്ലാ ദിവസവും വിളിക്കുകയും, വൈകുന്നേരങ്ങളിൽ പോയി കാത്തു നില്ക്കുകയും ചെയ്യുമായിരുന്നു. അവൾ ഫോൺ അറ്റൻറ്റ് ചെയ്യുകയൊ വരികയൊ ചെയ്തില്ല. അങ്ങിനെ രണ്ടാഴ്ച കടന്നു പോയി. വന്നിട്ട് രണ്ടാം വെള്ളിയാഴ്ച തിരിച്ച് വീട്ടിൽ പോവുകയാണ് പതിവ്, അതനുസരിച്ച് വെള്ളിയാഴ്ച ഓഫീസ് ടൈം കഴിഞ്ഞ്

Updated: December 11, 2021 — 10:25 pm

24 Comments

  1. മാവേലി

    ???

  2. എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….

  3. ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    1. നന്ദി സഹോ.

  4. Ente ponnu dasaa ?

    1. നന്ദി

  5. ♥♥♥♥♥♥w

    1. Thanks

  6. 7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
    ❤️❤️
    എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️?

    1. വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
      നന്ദി സഹോ.

  7. Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu

    1. എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.

  8. ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

    1. താങ്ക്സ്

  9. ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.

    1. ആർകെ,
      നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.

      പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.

  10. ഈ പാർട്ടിലെ ഒന്നും മനസിലായില്ല

    1. സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു

  11. ♥️♥️♥️♥️♥️♥️

    1. Thanks

  12. തൃശ്ശൂർക്കാരൻ ?

    ✨️❤?❤✨️

Comments are closed.