ഞാൻ അവിടെ നിന്നും ഇറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു. ഞാൻ എല്ലാവരോടും വേഗം റെഡിയാകാൻ പറഞ്ഞു. ഞാൻ പെട്ടെന്ന് റെഡിയായി ഇറങ്ങി. മുഹൂർത്തം 9:30- 10:30 ആണ്. ഞാൻ അനിയനോട് അമ്മയേയും അച്ഛനേയും കൊണ്ടുവരാൻ പറഞ്ഞേല്പിച്ചു. അവർ വീട്ടിൽ നിന്നും എത്ര സ്പീഡിൽ റെഡിയായി ഇറങ്ങിയിട്ടും, 8:50 ആയി രേഖയുടെ വീട്ടിൽ എത്താൻ. രേഖയുടെ നിർദ്ദേശപ്രകാരം ഒരു സൈഡിലെ ഫ്രൻ്റ് നിരയിൽ മൂന്ന് കസേര ഒഴിവാക്കി ഇട്ടിരുന്നു. മറ്റൊരു സൈഡ് വരൻ്റെ പാർട്ടിക്കായി ഒഴിച്ചിട്ടു എൻ്റെ വീട്ടുകാർ വരുന്നതിന് മുമ്പ് അമ്മാവനും അമ്മായിയും ഡോക്ടറും എത്തി. ഞാൻ അവരുടെ മുമ്പിൽപ്പെടാതെ നടന്നു. അധികം മുമ്പിലല്ലാതെ അവർ ഇരുന്നു. പക്ഷെ എൻ്റെ വീട്ടുകാർ വന്നപ്പോൾ, ഇവൻ്റ് മാനേജ്മെൻ്റിലെ ആളെ വിളിച്ച് മേഘ എന്തൊ നിർദ്ദേശം കൊടുത്തു. അവരുടെ വെൽക്കം സ്റ്റാഫ്, അച്ഛനേയും അമ്മയേയും അനിയനേയും സ്വീകരിച്ചാനയിച്ചുകൊണ്ടുവന്ന് ഒഴിച്ചിട്ട കസേരയിൽ ഇരുത്തി. മണ്ഡപത്തിന് പുറകിൽ നിന്നും ഞാൻ നോക്കിയപ്പോൾ, അമ്മാവനും അമ്മായിയും അവളും എന്തോ പറയുന്നു. കുറച്ചു കഴിഞ്ഞ് വരനും ആൾക്കാരും എത്തി, വരനെ കണ്ടപ്പോൾ അമ്മാവന് അത്ഭുതം. അമ്മാവൻ വരനെ ചൂണ്ടിക്കാണിച്ച് അമ്മായിയോടും അവളോടും എന്തോ പറയുന്നുണ്ട്. വരനെ മണ്ഡപത്തിലേക്ക് സ്വീകരിക്കാൻ, രേഖയുടെ അച്ഛൻ എന്നോട് പറഞ്ഞു. മേഘയുടെ മുഖത്ത് നോക്കിയപ്പോൾ, അവളും അതേ എന്ന് തല കൊണ്ട് കാണിച്ചു. ഞാൻ മണ്ഡപത്തിന് പുറകിൽ നിന്നും മുന്നിലേക്ക് വന്നു, ആരേയും ശ്രദ്ധിക്കാതെ വരന് ഷേയ്ക് ഹാൻ്റ് കൊടുത്തു. അവൻ എന്നെ കെട്ടിപിടിച്ചു. അതിനു ശേഷം, അവൻ്റെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോയി കസേരയിൽ ഇരുത്തി. രേഖ മണ്ഡപത്തിലേക്ക് വന്നു ഓഡിയൻസിനെ വണങ്ങി. അതിനിടയിൽ ഞാൻ ഇവൻ്റ് മാനേജ്മെൻറിന് നിർദ്ദേശങ്ങൾ കൊടുക്കാൻ പോയി. എന്നെ ചേച്ചി അന്വേഷിക്കുന്നുവെന്ന് പറഞ്ഞ് മേഘ വന്നു, അവൾ എൻ്റെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോയി. ഞങ്ങൾ മണ്ഡപത്തിൽ കയറി ചെന്നപ്പോൾ രേഖ, കൈയിൽ വെറ്റിലയും അടക്കയുമായി നിൽക്കുന്നു. എന്നെ കണ്ടപ്പോൾ, എൻ്റെ കാൽതൊട്ട് വന്ദിച്ചു അത് എന്നെ എല്പിച്ചു. പിന്നെ താലികെട്ടിൻ്റെ തിരക്കായി, അതു കഴിഞ്ഞ് ഫോട്ടോ സെക്ഷൻ നടന്നു. ഞാൻ വീണ്ടും തിരക്കുമായി നടക്കുമ്പോൾ, മേഘ വീണ്ടും എന്നെ അന്വേഷിച്ചു വന്നു.
” അവിടെ ചേച്ചി ചേട്ടനെ അന്വേഷിക്കുന്നു”
അധികാരത്തോടെ കൈയിൽ പിടിച്ചു മണ്ഡപത്തിലേക്ക് നടന്നു. അവിടെ അമ്മാവനും അമ്മായിയും ശാലിനിയും വധുവരൻമാരുടെ കൂടെ നിന്നു ഫോട്ടോ എടുക്കുന്നു. അതുകഴിഞ്ഞപ്പോൾ രേഖ ശാലിനിയുടെ കൈയിൽ പിടിച്ചു നിർത്തി, ഒപ്പം അമ്മാവനും അമ്മായിയും നിന്നു. രേഖ എന്നെ കൈ കൊണ്ട് വിളിച്ചു, ഞാൻ അടുത്ത് ചെന്നപ്പോൾ അവൾ അധികാരത്തോടെ എൻ്റെ കൈയിൽ പിടിച്ചു.
“ഡോകടർ എന്നോട് ഒരു തവണ ചോദിച്ചില്ലെ?ഞങ്ങൾ തമ്മിൽ എങ്ങിനെയാണ് പരിചയം എന്ന്, ഇത് എൻ്റെ ചേട്ടനാണ്. ആള് വിദേശത്താണ്, എൻ്റെ കല്യാണത്തിന് വേണ്ടി വന്നതാണ്.”
ഇതുകേട്ട് അമ്മാവനും അമ്മായിയും ഞെട്ടുന്നത് ഞാൻ കണ്ടു. ഇതു കേട്ടപ്പോൾ അവൾ എൻ്റെ മുഖത്തേക്ക് നോക്കി, പക്ഷെ ഞാനവൾക്ക് മുഖം കൊടുത്തില്ല. പിന്നെ ഞാൻ അവിടെ നിന്നില്ല, പന്തലിന് പുറത്തേക്കിറങ്ങി. അമ്മയും അച്ഛനും രേഖയുടെ അച്ഛനുമായി സംസാരിക്കുന്നു. അവർക്കും ഇതുവരെയൊന്നും മനസ്സിലായിട്ടില്ല, അവളുടെ അച്ഛൻ കാര്യങ്ങൾ മുഴുവൻ പറയുന്നുണ്ടെന്ന് തോന്നുന്നു. ആർക്കും മുഖം കൊടുക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് പോയി നിന്നു. അപ്പോൾ അമ്മാവനും അമ്മായിയും പുറകിൽ വന്ന് തട്ടി വിളിച്ചു.
“മോനെ, എന്താണ് ആ കൊച്ച് പറഞ്ഞത്?”
ഇനിയൊന്നും മറച്ചു വെച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് തോന്നി. ഞാൻ ട്രെയിനിൽ വെച്ച് അവരെ കണ്ടുമുട്ടിയ സാഹചര്യവും, ഇതുവരെയുള്ള അവരുടെ കാര്യങ്ങളും അമ്മാവനെയും അമ്മായിയേയും പറഞ്ഞു കേൾപ്പിച്ചു. അവർ അത്ഭുതത്തോടെ എന്നെ നോക്കി. ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നപ്പോൾ ശാലിനി കുറച്ചു മാറി ഞങ്ങളേയും നോക്കി നിൽക്കുന്നു. ഞാൻ നേരെ പന്തലിലേക്ക് നടന്നു. പന്തലിൽ നിൽക്കുമ്പോൾ അമ്മാവൻ എന്നോട് യാത്ര പറഞ്ഞു പോയി. റിസപ്ഷൻ കഴിഞ്ഞ് രേഖയേയും വരനേയും വീട്ടിലാക്കിയിട്ടാണ് ഞാനും കുടുംബവും തിരിച്ചു പോന്നത്.പോരുന്ന വഴി അമ്മ
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.