തിരക്കിലാണെങ്കിലും കോൾ അറ്റൻഡ് ചെയ്ത് സംസാരിക്കും. മീറ്റിംഗ് മറ്റോ ആണെങ്കിൽ, അത് കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ട് വിളിച്ചോളാം എന്നു പറയും. അവിചാരിതമായി എങ്ങാനും മറന്നാൽ പിന്നെ പരിഭവങ്ങളുടെ ഒരു കുത്തൊഴുക്കാണ്. അരയന്നക്കൂട് ഒന്നുകൂടി വിപുലപ്പെടുത്തിയെന്ന് രേഖ പറഞ്ഞു. കുട്ടികളുടെ എണ്ണം കൂടി, ഇപ്പോൾ 20. ഞാൻ ഈ അരയന്നക്കൂടിൻ്റെ കാര്യം പ്രിൻസ് നോട് അവതരിപ്പിച്ചിരുന്നു. പിന്നീട് നടന്ന മലയാളി അസോസിയേഷനിൽ അവൻ ഇത് അവതരിപ്പിച്ചു. അപ്പോൾ ചില തൽപ്പര സ്വഭാവക്കാർ അരയന്നക്കൂടിന് സഹായഹസ്തം നീട്ടി. ഞാൻ നിരസിച്ചു. എന്നിട്ടും അവരുടെ നിർബന്ധം സഹിക്കാത, അവർക്ക് അരയന്നക്കൂടിൻ്റെ അക്കൗണ്ട് നമ്പർ കൊടുത്തു. അവരുമായി ബന്ധപ്പെട്ട പലർക്കും അയച്ചുകൊടുത്തുവെന്ന് ഞാനറിഞ്ഞു. അസോസിയേഷനിൽ അവതരിപ്പിച്ചതിന് പ്രിൻസിനെ ഞാനൊരുപാട് വഴക്കു പറഞ്ഞു. നിന്നെക്കൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടില്ലാ, നിനക്ക് ഒരു കുടുംബമൊക്കെ ഉള്ളതല്ലെ. അതു കൊണ്ടാണ് ഞാൻ അത് അവിടെ അവതരിപ്പിച്ചതെന്ന് അവൻ പറഞ്ഞു. പിന്നീട് രേഖ വിളിച്ചപ്പോൾ ഒരുപാട് സ്ഥലങ്ങളിൽ നിന്നും അക്കൗണ്ടിൽ പൈസ വരുന്നുണ്ടെന്ന് പറഞ്ഞു. ഞാൻ ഈ വിവരം പറഞ്ഞപ്പോൾ അവൾ
“എന്തിനാണ് കൂട്ടുകാരനോട് പറയാൻ പോയത്? അതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്.”
” അവൻ എന്നോട് നാട്ടിൽ പോയിട്ട് എന്താണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ, അവിചാരിതമായി പറഞ്ഞുപോയതാണ്. ഇത് ഇങ്ങനെയൊരു കൊലച്ചതി ആകും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല”
” ആർക്കും നമ്പർ കൊടുക്കേണ്ടത് ഇല്ലായിരുന്നു, നമുക്ക് നടത്തിയാൽ പോരായിരുന്നോ”
” അവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ കൊടുത്തത്. അതുപോട്ടെ, നമുക്ക് എന്ന് ഉദ്ദേശിച്ചത് മനസ്സിലായില്ല.”
” അത് മനസ്സിലായില്ലേ, ഞാനും ചേട്ടനും കൂടി.”
” ഞാനും ചേട്ടനും കൂടി വേണ്ട, ചേട്ടൻ ഒറ്റയ്ക്ക് മതി. നിനക്ക് ഒരുപാട് ഉത്തരവാദിത്തങ്ങൾ ഉണ്ട്.”
“എന്തു ഉത്തരവാദിത്തം, മേഘയുടെ കാര്യമല്ലേ? അതൊക്കെ നടക്കും ചേട്ടാ.”
” ഇപ്പോൾ നമ്മുടെ കയ്യിൽ നിന്നും പോയില്ലേ. ഇപ്പോൾ വന്നിരിക്കുന്ന പൈസ ഒന്നും എടുക്കണ്ട. ആ വരുന്ന പൈസയൊക്കെ ഫിക്സഡ് ഡെപ്പോസിറ്റ് ആയി മാറ്റിയിട്ടേക്ക്.”
ഇങ്ങനെ കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു. അങ്ങിനെ ദിവസങ്ങൾ കടന്നു പോകുന്നത് അറിഞ്ഞില്ല. ജോലിയിൽ വ്യാപൃതനായാൽ ദിവസം കടന്നു പോകുന്നത് അറിയില്ല. ഞാൻ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം അമ്മാവനെ വിളിക്കാറുണ്ട്, അമ്മാവൻ ഇപ്പോൾ പഴയതുപോലെ പുറത്തേക്ക് പോകാറുണ്ട് എന്ന് പറഞ്ഞു. അമ്മായിയും സുഖമായിരിക്കുന്നു. അനിയൻ ഇപ്പോഴും ബേക്കറിയും മറ്റു കാര്യങ്ങളുമായി നടക്കുകയാണ്. ഞാൻ അവനോട് MBA യ്ക്ക് ചേരാൻ പറഞ്ഞു. ഇനി അധികം നാൾ അവനെ ഇങ്ങനെ നടത്തിയാൽ ശരിയാവില്ല, അവന് ഒരു ജോലി ശരിയായിട്ട് വേണം കല്യാണം കഴിപ്പിക്കാൻ. വീട്ടിൽ ഒരാൾ ആയാൽ അമ്മയ്ക്ക് കൂട്ട് ആകുമല്ലോ. അമ്മയെ വിളിച്ചാൽ എപ്പോഴും പരിഭവം പറച്ചിൽ മാത്രം, അവൾ ഈ വീടിൻറെ മുൻപിലൂടെ പോയാലും ഇവിടെ കയറില്ല എന്നൊക്കെയുള്ള പരിഭവം. ഞാൻ അമ്മയെ സമാധാനിപ്പിക്കും, അവളെ ഇനി നോക്കേണ്ട എന്നു പറയും. ഒരു ദിവസം ഞങ്ങളുടെ വീടിനടുത്ത് മുൻസിപ്പാലിറ്റിയിൽ എന്തോ മീറ്റിങ്ങിന് രേഖ വന്നപ്പോൾ, എന്നെ വിളിച്ച് വീടിൻറെ ലൊക്കേഷൻ ചോദിച്ചു. അതിനുശേഷം അമ്മ വിളിച്ചപ്പോൾ
” എടാ ആ കളക്ടർ പെൺകൊച്ച് ഇവിടെ വന്നിട്ടുണ്ടായിരുന്നു. എന്തു നല്ല കുട്ടി, എല്ലാവരോടും അവൾ എന്ത് സൗമ്യമായി ആണ് പെരുമാറിയത് എന്ന് അറിയാമോ. കളക്ടർ ആണെന്നുള്ള അഹംഭാവമേ അവൾക്കില്ല, അവൾ എൻറെ ഒപ്പം അടുക്കളയിൽ വന്ന് എനിക്കും അച്ഛനും ചന്ദ്രനും ചായ തിളപ്പിച്ചു തന്നു. അവൾ എന്ത് ഭക്തി ബഹുമാനത്തോടെയാണ് അച്ഛനോട് സംസാരിച്ചത് എന്ന് അറിയാമോ. എനിക്ക് ഇത്തിരി ധൃതി കൂടിപ്പോയി, അല്ലെങ്കിൽ……. ഇനി പറഞ്ഞിട്ട് കാര്യമില്ല.”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.