മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

” നമുക്ക് ഈ മരുന്ന് നിർത്തണ്ടെ, അതിന് അവനെ പോയി കാണണം. പിന്നെ ഒരു ചെക്കപ്പും ആകാം.”

“ശരി നിൻറെ ഇഷ്ടം”

” ശരി എന്നാൽ ഞാൻ ഇറങ്ങട്ടെ. കുറേ ദിവസങ്ങളായി എന്നെ കിട്ടുന്നില്ലെന്നാണ് അമ്മയുടെ പരാതി, അത് തീർത്തു കൊടുക്കണം.”

ഞാൻ ഇറങ്ങി.

“ഹോസ്പിറ്റലിൽ പോകുന്നതിനു മുമ്പ് രാവിലെ തന്നെ ഞാൻ വിളിക്കാം”

ഞാൻ വീടിനകത്തേക്ക് കയറിയപ്പോൾ, നല്ല മീൻ കറിയുടെയും മീൻ ഫ്രൈ ചെയ്യുന്നതിനെറയും മണം അടിച്ചു. അപ്പോൾ രാത്രിയിലെ ഭക്ഷണം കൊള്ളാം. കുറെ ദിവസങ്ങളായി നല്ല ഭക്ഷണം കഴിച്ചിട്ട്. രാത്രിയിൽ അച്ഛൻ വന്നപ്പോഴും എന്നെ കാണാൻ കിട്ടുന്നില്ല എന്ന പരാതി ആയിരുന്നു. രാത്രിയിൽ ഞാൻ ഭക്ഷണം കഴിക്കുന്നത് കണ്ട് അമ്മ

“എന്താടാ. ആർത്തി പിടിച്ച പിള്ളേരെപ്പോലെയാണല്ലൊ നിൻ്റെ കഴിക്കൽ.”

“കുറെ ദിവസങ്ങൾക്ക് ശേഷമാണ്, വായക്ക് രുചിയുള്ള ആഹാരം കഴിക്കുന്നത് ”

പിന്നീട് ഉള്ള ദിവസങ്ങൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. രേഖ എന്തെങ്കിലും അത്യാവശ്യത്തിന് വിളിച്ചാൽ മാത്രം പോകുമായിരുന്നു. അമ്മാവനെ ലേക്ഷോറിൽ കാണിച്ചു, ചെക്കപ്പ് നടത്തി. മരുന്നു നിർത്താമെന് ഡോക്ടർ പറഞ്ഞു. ഞാൻ പോകുന്നതിനെ തലേദിവസം ചെന്ന് അമ്മാവനോടൊപ്പം അമ്മായിയോടും യാത്ര പറഞ്ഞ് പോരുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു. 11 മണിക്കായിരുന്നു ഫ്ലൈറ്റ്, രാവിലെതന്നെ അന്തർജനം, അമ്മാവനെയും അമ്മായിയെയും കൊണ്ടുവന്ന് ഗേറ്റിൽ ഇറക്കിയിട്ട് അവൾ ജോലിക്ക് പോയി. 9 മണിക്ക് തന്നെ ഞാനും ചന്ദ്രനും ഇറങ്ങി. എന്നെ എയർപോർട്ടിൽ ആക്കി അവൻ തിരിച്ചുപോയി, ഞാൻ രേഖയെ വിളിച്ചു ഇറങ്ങിയെന്ന് പറഞ്ഞു. ഫ്ലൈറ്റ് ലാൻഡ് ചെയ്ത് പുറത്തിറങ്ങിയപ്പോൾ എൻറെ കാർ ഡ്രൈവർ എന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.ഞാൻ താമസിക്കുന്ന സ്ഥലത്ത് എത്തിയപ്പോൾ ഉച്ചയായി, മുറിയൊക്കെ നല്ല ക്ലീൻ ആയും ബെഡ്ഷീറ്റ് പുതിയത് വിരിച്ചിരിക്കുന്നു. ഭക്ഷണം ടേബിളിൽ ഇരിപ്പുണ്ട്. ഡിന്നർ റെഡിയാക്കാൻ ലോറ വൈകീട്ട് വരുമായിരിക്കും.പുറത്തേക്കൊന്നും പോയില്ല, ഓരോരുത്തരെയായി ഞാനെത്തിയ കാര്യം വിളിച്ചു പറഞ്ഞു. വൈകിട്ട് ലോറ വന്ന് ഡിന്നർ റെഡിയാക്കി പോയി. പിന്നീട് എനിക്ക് തിരക്കായെങ്കിലും, ദിവസവും ഞാൻ അരയന്നക്കൂടിൻ്റെ വിവരം തിരക്കാൻ രേഖയെ വിളിച്ചിരുന്നു. എല്ലാം ഭംഗിയായി പോകുന്നുവെന്ന് അവൾ പറഞ്ഞു. ഞാൻ ഇടക്ക് വിളിച്ചില്ലെങ്കിൽ അവൾ എന്നെ വിളിക്കുമായിരുന്നു. ഇവിടത്തെ പണി വളരെ വേഗം പുരോഗമിച്ചു. വെള്ളിയാഴ്ച വൈകീട്ട് ഞാൻ പ്രിൻസിൻ്റെ വീട്ടിൽ പോയി, നാട്ടിൽ നിന്നും വന്നിട്ട് ആദ്യത്തെ പോക്ക്. അമ്മ തന്നു വിട്ട അച്ചാറും അവൻറെ അപ്പൻ കൊണ്ടു തന്ന സാധനങ്ങളും അവരെ ഏൽപ്പിച്ചു. രണ്ടു ദിവസം അവരോടൊപ്പം കഴിച്ചുകൂട്ടി. ഞായറാഴ്ച രാത്രി തിരിച്ച് താമസസ്ഥലത്തേക്ക് വന്നു. വീണ്ടും തിരക്കിലേക്ക്, എന്നാലും അരയന്നക്കൂടിൻ്റെ വിവരങ്ങൾ തിരക്കാറുണ്ട്. തിരക്ക് കൊണ്ട് ഒരു ദിവസം വിളിച്ചില്ലെങ്കിൽ, രേഖ നമ്മുടെ നാട്ടിലെ, രാത്രി പത്തു മണിക്കും പതിനൊന്ന് മണിക്കും ഇടയിൽ വിളിക്കും. അപ്പോൾ ഇവിടെ വൈകീട്ട് നാലരയൊ അഞ്ചരയോ ആയിരിക്കും സമയം. ഞാൻ

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.