മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

രേഖയ്ക്ക് എറണാകുളത്ത് എത്താനുള്ളതിനാൽ

” അച്ഛാ, ഞാൻ ഇറങ്ങുകയാണ്. ഞാൻ ബ്ലോക്ക് കിട്ടി അവിടെ എത്തുമ്പോൾ ഒരു നേരം ആകും. ദിനേശ് അനു ഇനി എപ്പോഴെങ്കിലും വിശദമായി പരിചയപ്പെടാം, ഞാൻ ഇറങ്ങട്ടെ. ചേട്ടാ നാളെ വൈകിട്ട് ഞങ്ങൾ എത്തി കൊള്ളാം.”

അവൾ വണ്ടിയിൽ കയറി കൈവീശി നീങ്ങി.

“അവളുടെ വീട് എറണാകുളത്താണ്, അവൾക്ക് ഒരു കുട്ടിയുണ്ട്. വാ നമുക്ക് വീട്ടിലേക്ക് പോകാം.”

“വെറുതെയല്ല അമ്മാവൻ പറഞ്ഞത്.”

“നിങ്ങൾക്ക് നാളെ പോയാൽ പോരെ”

“വേണ്ട അളിയാ, എൻറെയും ഇവളുടെയും ലീവ് മുഴുവൻ തീർന്നു. നാളെ മുതൽ എങ്കിലും ജോലിക്കുപോയി തുടങ്ങണം. ഞങ്ങൾ ഇറങ്ങാൻ നോക്കട്ടെ”

ഞങ്ങൾ തിരിച്ച് വീട്ടിലെത്തി അമ്മയോടും അച്ഛനോടും എന്നോടും യാത്രപറഞ്ഞു അവർ ഇറങ്ങി. അവർ പോയിക്കഴിഞ്ഞപ്പോൾ ഞാനും അച്ഛനും കുട്ടികളുടെ അടുത്തേക്ക് പോയി, അമ്മ അകത്തേക്കും. രാവിലെ നേരത്തെ എഴുന്നേറ്റു. കുളിയൊക്കെ കഴിഞ്ഞു കുട്ടികളുടെ അടുത്തേക്ക് പോയി. വൈകിട്ട് പാക്കിംഗ് ഉള്ളതാണ്, ഇനി അധികം സമയം കുട്ടികളുമൊത്ത് കഴിയാൻ സാധിക്കില്ല എന്നറിയാവുന്നതു കൊണ്ട് പരമാവധി സമയം അവരോടൊപ്പം കഴിച്ചുകൂട്ടി. വൈകുന്നേരം ഒരു രേഖയും ഡോക്ടറും കുഞ്ഞും എത്തി, അവർ വന്നു കൊണ്ടുപോകാനുള്ള സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തുതുടങ്ങി. പാക്കിംഗ് ചെയ്തു കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, ശാലിനിയുടെ കാർ വന്നു നിന്നു, അതിൽ നിന്നും അമ്മാവനും അമ്മായിയും ഇറങ്ങി. അവരെ ഇറക്കി കാർ തിരിച്ചു പോകാനൊരുങ്ങിയപ്പോൾ രേഖ, കാറിനടുത്തേക്ക് ചെന്നു. കുറച്ചധികം നേരം അവർ തമ്മിൽ സംസാരിച്ചു. അതിനുശേഷം രേഖ ഡോർ തുറന്ന് ശാലിനിയെ ഇറക്കി. അമ്മാവനും അമ്മായിയും അകത്തേക്ക് കയറി കൂടെ മറ്റുള്ളവരും. ശാലിനിയുടെ കൈപിടിച്ച് രേഖ അകത്തേക്ക് കൊണ്ടുവന്നു, ഡൈനിങ് ടേബിൾ എൻറെ കസേരയിലിരുത്തി. അമ്മയും അമ്മായിയും ഒരു രേഖയും അടുക്കളയിലേക്ക് പോയി. അവൾ ഒരു പ്രതിമ പോലെ ഇരുന്നു. അപ്പോഴേക്കും മേഘയും അച്ഛനും എത്തി, മേഘക്ക് ശാലിനിയെ അത്ര പരിചയമില്ലാത്തതിനാൽ അവളും അടുക്കളയിലേക്ക് പോയി. ഞാനും ഡോക്ടറും അച്ഛനും രേഖയുടെ അച്ഛനും അമ്മാവനും കൂടിയിരിക്കുമ്പോൾ, ഞാൻ ചന്ദ്രൻറെ കാര്യം എടുത്തിട്ടു.

” അമ്മാവൻ അറിയാൻ വേണ്ടിയാണ് പറയുന്നത്. നമ്മുടെ ചന്ദ്രന്, രേഖയുടെ അനുജത്തി മേഘയെ ആലോചിക്കാമെന്ന് കരുതുന്നു. ഞങ്ങൾ അവളോട് അഭിപ്രായം ചോദിച്ചു, അവൾക്ക് എതിർപ്പൊന്നുമില്ല. അമ്മാവനും അച്ഛനും കൂടി കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു നടത്തുക, ഞാൻ വരുന്നത് നോക്കണ്ട. അവൻറെ സൗകര്യം നോക്കി എത്രയും പെട്ടെന്ന് കല്യാണം നടത്തുക. അമ്മയ്ക്കും ഒരു കൂട്ടാകും. ചന്ദ്രൻ വർക്ക് ചെയ്യുന്ന കമ്പനിക്ക് കൊച്ചിയിൽ ഓഫീസ് ഉണ്ട്, ഞാൻ വിളിച്ചു പറഞ്ഞു അങ്ങോട്ടു പോസ്റ്റിങ് വാങ്ങിച്ചു കൊള്ളാം. അപ്പോൾ അവനെ പോയിവരാൻ എളുപ്പമാകുമല്ലോ. അളിയൻ ഡോക്ടറെ രണ്ടു സ്ഥലത്തെയും എല്ലാ കാര്യങ്ങളും, ഞാനില്ലെങ്കിലും നോക്കി നടത്തണം.”

“അതൊക്കെ ഞാൻ ചെയ്തോളാം ചേട്ടാ.”

അപ്പോഴേക്കും അവർ നാലുപേരും ഞങ്ങൾക്കുള്ള ചായയുമായി വന്നു. ഞങ്ങൾക്കുള്ള ചായ ടീപ്പോയിൽ വെച്ചു, സ്ത്രീകൾക്കുള്ളത് ഡൈനിങ് ടേബിളിലും. ചായ കുടി കഴിഞ്ഞു ഞാൻ ഇപ്പോൾ വരാം എന്ന് അവരോട് പറഞ്ഞു പുറത്തേക്കിറങ്ങി കുട്ടികളുടെ അടുത്തേക്ക് പോയി. അവരോടെല്ലാം യാത്ര പറഞ്ഞു, അതിൽ കുറേ കുട്ടികൾ കരഞ്ഞു. കുറേപ്പേർ എന്നെ കെട്ടിപ്പിടിച്ച് മുത്തം തന്നു. ഞാനവിടെ നിന്നും വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ഇറങ്ങി വീട്ടിലേക്ക് വന്നു എൻറെ മുറിയിൽ കയറി വാതിലടച്ചു ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ രേഖ വന്ന് വാതിലിൽ മുട്ടി

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.