പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത, അരയന്നക്കുട് ഒരുക്കിയ ആ നല്ല വ്യക്തിക്കാണ് നല്കേണ്ടത്. എല്ലാവർക്കും വേണ്ടി അദ്ദേഹത്തിനോട് ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലുള്ള മനുഷ്യ സ്നേഹികളെയാണ് സമൂഹത്തിനാവശ്യം, അദ്ദേഹത്തിന് എല്ലാവിധ ആയിരതരോഗ്യസൗഖ്യങ്ങളും നേരുന്നു. അങ്ങിനെ ആ ചടങ്ങ് കഴിഞ്ഞു. ഒരു മാസം ഇതിൻ്റെ പുറകെ ആയിരുന്നു. ആദ്യം പത്ത് കുട്ടികളാണ് ഉള്ളത്. രേഖ അടുത്തുള്ള നേഴ്സിങ്ങ് ഹോമിലെ ഡോക്ടറുമായി സംസാരിച്ചു. കുട്ടികൾക്ക് ആവശ്യം വരുമ്പോൾ ചികിത്സ കൊടുക്കുന്നതിനെ പറ്റി, എപ്പോൾ ആവശ്യപ്പെട്ടാലും സന്നദ്ധനാണെന്ന് ഡോക്ടർ പറഞ്ഞു. മാസത്തിലൊരിക്കൽ ഒരു കുട്ടികളുടെ ഡോക്ടറുടെ സേവനം കിട്ടുന്നതിന് വേണ്ട കാര്യം നോക്കാൻ രേഖയോട് പറഞ്ഞു. വെറുതെ വേണ്ട, അതിന് ആവശ്യമുള്ള വേതനം കൊടുക്കാമെന്നും പറഞ്ഞു. രേഖ അതിനുള്ള ഒരു ഡോക്ടറെ കണ്ടെത്തി. പേര് സുധീഷ്, അദ്ദേഹം ഫീസിൻ്റെ കാര്യത്തിൽ കണിശക്കാരൻ അല്ലായിരുന്നു. ഈ വിഷയത്തിൽ സേവനതൽപ്പരൻ കൂടിയായിരുന്നു. അവിടേക്ക് വേണ്ട എല്ലാ സ്റ്റാഫിനേയും രേഖ തന്നെ സെലക്ട് ചെയ്തു. എനിക്ക് പോകാൻ ഒരാഴ്ച കൂടിയുണ്ട്, ഇനിയുള്ള ദിവസം ഫ്രീ ആകാൻ തന്നെ തീരുമാനിച്ചു. ഇതിൻ്റെ ഓട്ടം കാരണം, വീട്ടിൽ വരുന്നത് പാതിരാത്രി ആണ്. പിറ്റേന്ന് അതിരാവിലെ തന്നെ പുറപ്പെടും, അതുകൊണ്ട് അമ്മക്ക് പരാതിയായിരുന്നു.
” നീ ആകെ കോലം കെട്ടല്ലോടാ, പാതിരാത്രി ആകുമ്പോൾ വരും നേരം വെളുക്കേ പോകും. എന്തായിരുന്നു നിനക്ക് പണി”
“ഇവിടെ ഇരുന്നു വെറുതെ ബോറടിക്കേണ്ടല്ലോ എന്ന് കരുതി, എൻറെ ഒരു കൂട്ടുകാരൻറെ ബുക്സ്റ്റാളിൽ പോയിരുന്നു. ഇനി ഈ ഒരാഴ്ച ഞാൻ ഫ്രീയാണ്. അമ്മാവൻ്റെ അടുത്ത് പോയിട്ട് കുറെ നാളുകളായി, അമ്മാവൻ്റെ അടുത്ത് പോയിട്ട് വരാം.”
പോകുന്ന വഴി അമ്മാവന് കുറച്ച് ഫ്രൂട്ട്സ് ഒക്കെ വാങ്ങിയിട്ടാണ് പോയത്. കോളിംഗ് ബെൽ അടിച്ചപ്പോൾ അമ്മായി വന്ന് വാതിൽ തുറന്നു, അമ്മായിക്ക് ഞാൻ അങ്ങോട്ട് ചെല്ലാത്തതിന് വളരെ പരിഭവം.
” നീ എത്ര നാളായി ഇങ്ങോട്ടൊന്നു വന്നിട്ട്, നീ ആകെ ക്ഷീണിച്ചു, കളറും പോയി. നിൻറെ വീട്ടിൽ വിളിക്കുമ്പോൾ ആണെങ്കിൽ രാവിലെ പോകും പാതിരാത്രി വരും എന്നാണ് പറഞ്ഞത്. എൻറെ മോളു കാരണം നിൻറെ ജീവിതം ഇങ്ങനെ ആയി അല്ലേ”
“അതു പോകട്ടെ അമ്മായി, അമ്മാവൻ എന്തിയേ?”
” അമ്മാവൻ പുറത്തേക്ക് പോയി, ഇപ്പോൾ വരും. നീ വന്നതുകൊണ്ട് ആ മനുഷ്യൻ ഇന്നും ജീവിച്ചിരിക്കുന്നു. നീ കയറി ഇരിക്കു അപ്പോഴേക്കും അമ്മാവൻ വരും. ഒരു കട്ടൻ എടുക്കട്ടെ”
അമ്മായി അടുക്കളയിലേക്ക് പോയി, ഞാൻ സെറ്റിയിൽ ഇരുന്നു ടിവി ഓൺ ചെയ്തു. അമ്മായി കട്ടനും ആയി വന്നു.
”എവിടെ എൻറെ ഭാര്യ.”
“ജോലിക്ക് പോയിരിക്കുകയാണ്, ഇപ്പോൾ സ്വഭാവത്തിൽ ഒരു മയമൊക്കെ വന്നിട്ടുണ്ട്.”
“അത് ഞാൻ ഇപ്പോൾ ഇങ്ങോട്ട് വരുന്നില്ലല്ലോ, എന്നെ കാണുമ്പോൾ ആണല്ലോ ചെകുത്താൻ കുരിശു കാണുന്നത്. അവളോട് ഇനി ഒരു ചോദ്യവും പറച്ചിലും ഒന്നും വേണ്ട, അവളുടെ ഇഷ്ടാനുസരണം ജീവിക്കട്ടെ. എനിക്കും ആ പ്രതീക്ഷകൾ ഒക്കെ തീർന്നു, ഇനി ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു പോകണം.”
” എടാ മോനെ, നിനക്ക് വേറൊരു പെണ്ണിനെ നോക്കരുതൊ?”
” വേണ്ടമ്മായി, ഞാൻ വീട്ടിൽ അമ്മയോട് പറഞ്ഞിട്ടുണ്ട് ഈ കാര്യവും പറഞ്ഞു എൻ്റെയടുത്ത് വരരുതെന്ന്. ആ അദ്ധ്യായം അവസാനിച്ചു. അമ്മാവനോട് പറയണം അവളോട് ഒന്നും ചോദിക്കരുതെന്ന്.”
കട്ടൻ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അമ്മാവൻ വന്നു. ഞാൻ എഴുന്നേറ്റത് കണ്ട്
” ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് ഇല്ലാത്ത ശീലങ്ങൾ ഒക്കെ നിനക്ക് ഉണ്ടല്ലോ, നീ അവിടെ ഇരിക്ക്. ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്നറിയാൻ വന്നതാണോ, കുറേക്കാലം ആയല്ലോ നിന്നെ കണ്ടിട്ട് അതുകൊണ്ട് ചോദിച്ചതാണ്. നിൻ്റെ പഴയ രൂപത്തിലേക്ക് തന്നെ തിരിച്ചുവന്നു. എന്നാണ് നിൻറെ തിരിച്ചുപോക്ക്.”
“അടുത്ത ആഴ്ച”
“നീ കൊണ്ടുപോയി കാണിച്ച് ഡോക്ടർ നല്ലതാണ്, ഞാൻ പഴയതിലും ഊർജ്ജസ്വലനായി”
” ഞാൻ അവനെ ഒന്ന് വിളിക്കട്ടെ, എന്നിട്ട് അടുത്ത ദിവസം തന്നെ നമുക്ക് ഹോസ്പിറ്റലിൽ പോയി കാണാം.”
“ഇനി അതിൻറെ ആവശ്യമുണ്ടോ?”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.