“ഇനി അച്ഛൻ, ആ കട വിൽക്ക്. അവിടെ വരെ പോയി വരാൻ ബുദ്ധിമുട്ടല്ലെ. ഇനിയും വേണമെങ്കിൽ ഇവിടെ ടൗണിൽ നോക്കാം. പിന്നെ അമ്മയോട് ഒരു കാര്യം പറയാനുള്ളത്, അവൾ അവിടെ കുട്ടികളെ നോക്കാൻ വരികയാണെങ്കിൽ ഒന്നും പറയരുത്. മിക്കവാറും അവൾ ഒഴിവാകും, എന്നാലും അവിചാരിതമായി വന്നാലുള്ള കാര്യമാണ് പറഞ്ഞത്.”
രാത്രിയിൽ ഭക്ഷണം കഴിഞ്ഞു കിടന്നു. ഹെറിറ്റേജ് മോഡലായതു കൊണ്ട് ചൂട് വളരെക്കുറവായിരുന്നു. സുഖമായുള്ള ഉറക്കം. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് കുട്ടികളുടെ അടുത്ത് പോയി, അവരുമായി കൂടുതൽ അടുത്ത് ഇടപഴുകി സ്കൂളിൽ പോകുന്നതുവരെ അവരോടൊപ്പം കൂടി. വൈകീട്ട് ഞാനും അച്ഛനും അമ്മയും അനിയനുമായി രേഖയുടെ വീട്ടിൽ പോയി, കുഞ്ഞിനുളള ആഭരണങ്ങൾ കൊടുത്തു. ‘ഇതിനു വേണ്ടിയായിരുന്നൊ നിങ്ങൾ വരുമെന്ന് പറഞ്ഞത്, ഇതു വളരെ മോശമായിപ്പോയി’ എന്നൊക്കെ പറഞ്ഞ് വഴക്കു പറഞ്ഞു. ‘ഒരു അമ്മാവൻ്റെ കടമ ചെയ്തുവെന്ന് മാത്രം’ എന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചാണ് തിരിച്ചു വന്നത്
പീന്നീട് എന്നും വൈകീട്ട് ഞാൻ, കുട്ടികൾ എത്തിയാൽ അവരുമായി കളിക്കാൻ കൂടും. ടീച്ചർ ട്യൂഷൻ എടുക്കുന്നത് നോക്കി അവരോടൊപ്പം ഇരിക്കും. അച്ഛൻ്റെ ഷോപ്പ്, കച്ചവടം ആയി. അച്ഛനും ഞാനും കുട്ടികളോടൊപ്പം കൂടി.
“എനിക്ക് ഇനി ഷോപ്പ് വേണ്ട, ഞാൻ ഇവരുടെ കാര്യങ്ങൾ നോക്കി ഇവിടെ കൂടി കൊള്ളാം.”
അത് കൊള്ളാമെന്ന് എനിക്കും തോന്നി, ഇടക്ക് രേഖ വന്നപ്പോൾ
“ചേട്ടനും അച്ഛനും ഇവരോടൊപ്പം കൂടിയൊ, മേഘയുടെ കോഴ്സ് കഴിഞ്ഞ് ഈ ആഴ്ച എത്തും.”
ഞാൻ രേഖയുമായി സംസാരിച്ചു മുന്നോട്ട് നടന്നു.
“എനിക്ക് ഒരാഗ്രഹം, അതിന് അർഹത ഉണ്ടാെയെന്നറിയില്ല.”
“അർഹത ഉണ്ടൊ ഇല്ലയൊയെന്ന് ചേട്ടൻ പറഞ്ഞു കഴിഞ്ഞിട്ട് തീരുമാനിക്കാം. ചേട്ടൻ പറയു.”
“നമ്മുടെ മേഘയുടെ കാര്യം തന്നെയാണ്, മേഘയെ നമ്മുടെ ചന്ദ്രന് വേണ്ടി ആലോചിച്ചാലൊ? ഞാൻ പറഞ്ഞെന്നേയുള്ളു. നിങ്ങൾക്ക് താൽപ്പര്യമില്ലായെങ്കിൽ ഞാൻ, പറഞ്ഞിട്ടുമില്ല നീ കേട്ടതുമില്ല. ആ വിഷയം ഇവിടെ തീരും, ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ അവർക്കും പരസ്പരം ഇഷ്ടപ്പെടണം, അല്ലാതെ എൻ്റെ……”
ഞാൻ ഇടക്ക് നിർത്തി.
“എനിക്ക് നൂറ് ശതമാനം സമ്മതമാണ്. ഞാൻ അവളോട് സംസാരിക്കട്ടെ, അച്ഛന് സമ്മതമായിരിക്കും”
രേഖ കുട്ടികളെയൊക്കെ കണ്ടു തിരിച്ചുപോയി. ശാലിനിയെ പിന്നീട് ഇങ്ങോട്ട് കണ്ടില്ല. അവളെ ഫെയ്സ് ചെയ്യണ്ട എന്നു കരുതി അമ്മാവൻ്റെ വീട്ടിൽ പോകാൻ അമാന്തിച്ചു. ചന്ദ്രൻ്റെ ജോലി ശരിയായി, പെട്ടെന്നുള്ള പോക്കായതുകൊണ്ട് അമ്മാവനെ ഫോണിൽ വിളിച്ചാണ് പറഞ്ഞത്. വരുമ്പോൾ കാണാമെന്ന് പറഞ്ഞു. ഇപ്പോൾ ബാംഗ്ലൂർ ആണ് പോസ്റ്റിംഗ്. അവിടെ കമ്പനി ക്വാർട്ടേഴ്‌സിൽ താമാസം, നല്ല ശമ്പളം. മേഘ കോഴ്സ് കഴിഞ്ഞു വന്നു. കല്യാണക്കാരും പറഞ്ഞപ്പോൾ മേഘക്ക് ചേച്ചിയും ചേട്ടനും അച്ഛനും തീരുമാനിക്കുന്ന ഏത് കാര്യത്തിനും സമ്മതമാണെന്ന് പറഞ്ഞു. മേഘ ആളാകെ മാറിയെങ്കിലും, അവളുടെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. അവളും അച്ഛനും കൂടി വീട് കാണാൻ വന്നിരുന്നു. അമ്മയോട് അവൾ വേഗം അടുത്തു, അമ്മക്ക് അവളെ ഇഷ്ടപ്പെട്ടു. ഇനിയെന്താണ് പ്ലാൻ എന്ന് ചോദിച്ചപ്പോൾ, അവൾ PHD എടുക്കാനുള്ള തീരുമാനത്തിലാണെന്ന് പറഞ്ഞു. അവർ മടങ്ങിപ്പോയിക്കഴിഞ്ഞിട്ടും അമ്മക്ക് മേഘയുടെ കാര്യം പറയാനെ നേരമുള്ളു. ഞാനും അച്ഛനും പിള്ളേരുമായി കളിയും ചിരിയും വഴക്കുമായി കൂടിയപ്പോൾ എനിക്ക് തിരിച്ചു പോകാനുള്ള ദിവസം അടുത്തത് അറിഞ്ഞില്ല. ഇവരുടെ കൂടെ കൂടിയപ്പോൾ അമ്മാവനെ കാണാൻ പോകാൻ പോലും മറന്നു. തിരിച്ചു പോകാൻ നാല് ദിവസമെയുള്ളു.
“ഞാൻ അമ്മാവനോടും അമ്മായിയോടും യാത്ര പറഞ്ഞു വരാം.”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.