” നീ വേറെ ലെവലാണല്ലോടാ. രേഖയുടെ കാര്യം, രേഖ പറഞ്ഞപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ഇതൊക്കെ അറിഞ്ഞപ്പോൾ, എല്ലാ തിരക്കും മാറ്റി വച്ച് വന്നത് അതുകാരണമാണ്. എവിടെ നിൻറെ ശ്രീമതി? ”
ഇതു പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ്, അമ്മാവനും കുടുംബവും വണ്ടിക്കു വന്നു ഇറങ്ങിയത്. വണ്ടി ഓടിച്ചിരുന്നത് ശാലിനി ആണ്. ശാലിനിയെ കണ്ടപ്പോൾ അവൻ അങ്ങോട്ട് ചെന്നു, എന്തൊക്കെയോ പറഞ്ഞു കൈകൂപ്പുന്നു. ഇതെല്ലാം രേഖ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. ശാലിനിയും കൈകൂപ്പി പുഞ്ചിരിക്കുന്നുണ്ട്. പിന്നീട് ചടങ്ങിൻ്റെ തിരക്കായി. വീട് തുറന്നു കണ്ടപ്പോൾ ഞാൻ ഞെട്ടി, ഹെറിറ്റേജിൻ്റെ എല്ലാ പ്രൗഡിയോടും കൂടിയ ഫർണീച്ചറും മറ്റ സാധനങ്ങളും. എല്ലാം രേഖയുടെ നേതൃത്വത്തിൽ ഒരുക്കിയതാണ്. ചടങ്ങോക്കെ കഴിഞ്ഞു. കുട്ടികളുമായി ഒരുമിച്ചു ഭക്ഷണം കഴിച്ചു. എല്ലാവരും പിരിഞ്ഞു തുടങ്ങി. അമ്മാവനും അമ്മായിയും ഞങ്ങളോട് യാത്ര പറഞ്ഞു. ഞാനും ഫാമിലിയും രേഖയും വീട്ടുകാരുമായി സംസാരിച്ചു നിൽക്കുമ്പോൾ ശാലിനി, യാത്ര പറയാൻ രേഖയുടെ അടുത്ത് വന്നപ്പോൾ
“ഡോക്ടർ പോകല്ലെ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
എല്ലാവരും പോയി കഴിഞ്ഞു. ഞങ്ങളും രേഖയും ഫാമിലിയും അമ്മാവനും അമ്മായിയും ഒരുമിച്ചിരുന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, മാറി നില്ക്കുന്ന ശാലിനിയെ രേഖ വിളിച്ചു കൊണ്ടുവന്നു കൂട്ടത്തിൽ ഇരുത്തി. എൻ്റെ ഫ്രണ്ട് എന്തോ പറയാൻ തുടങ്ങിയപ്പോൾ രേഖ
“പ്ലീസ് ചേട്ടാ. ഞാനൊരു കാര്യം പറയട്ടെ”
“ശരി മോള് പറഞ്ഞൊ”
“നമ്മൾ പരസ്പരം അറിയുന്ന മൂന്ന് കുടുംബങ്ങളാണ് ഈ ഇരിക്കുന്നത് എന്നാണ് എൻ്റെ പ്രതീക്ഷ. അതുകൊണ്ട് ഞാൻ പറയുന്നത് തെറ്റാവില്ല എന്നാണ് ഞാൻ കരുതുന്നത്. ഇനി കാര്യത്തിലേക്ക് കടക്കാം. ഈ ചേട്ടൻ, (ഭർത്താവിൻ്റെ സഹോദരനെ ചൂണ്ടി) ഡോക്ടറും കുടുംബവും വന്നപ്പോൾ അടുത്ത് വന്ന് കൈകൂപ്പി സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം ചേട്ടനോട് ഞാൻ, ഡോക്ടറേയും കുടുംബത്തേയും അറിയുമൊ എന്ന് ചോദിച്ചു. ചേട്ടൻ മറുപടി പറഞ്ഞത് ‘അത് അവൻ്റെ ഭാര്യയാണ്’ എന്നാണ്. നിങ്ങൾ രണ്ടു പേരും എന്നോട് കളവ് പറഞ്ഞു. ഡോക്ടർ ഇവിടെ വന്ന് എന്നെ കണ്ടപ്പോൾ ചോദിച്ചതൊന്നും മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഈ വിവരം ചേട്ടനോട് പറഞ്ഞപ്പോൾ എനിക്ക് തന്ന മറുപടിയും മറന്നിട്ടുണ്ടാവില്ലല്ലൊ? അതിനു ശേഷം പല കളളക്കളികളും എൻ്റെ മുന്നിൽ നിങ്ങൾ നടത്തി.അവസാനം ഡോക്ടർ ചേട്ടൻ വിവാഹിതനാണൊ എന്നുവരെ എന്നോട് ചോദിച്ചു.അതിന് ഞാൻ പറഞ്ഞ മറുപടിയും ഡോക്ടറിന് ഓർമ്മയുണ്ടാകും, ഈ വിവരം ചേട്ടനോട് പറഞ്ഞപ്പോൾ ചേട്ടൻ എന്നോട് പറഞ്ഞതും ഞാൻ മറന്നിട്ടില്ല. നിങ്ങൾ രണ്ടു പേരും ഭാര്യ ഭർത്താക്കൻമാരാണ് എന്നുള്ള കാര്യം എന്നിൽ നിന്നും മറച്ചു പിടിച്ചു. ചേട്ടൻ്റെ അനിയത്തി നിലയിൽ ഡോക്ടറുടെ മുമ്പിൽ നിന്ന എന്നോട് ഈ കാര്യം ചേട്ടൻ മറച്ചുവെച്ചു. ഇനി ആ ലേബലിൽ തുടരാൻ ഞാൻ അർഹയല്ല.”
ഉടനെ ഞാൻ
“മോളെ. ഞാൻ അത് പറയാതിരുന്നത്, ഇത് മറ്റൊരാളോട് പറഞ്ഞുവെന്ന് അറിയുമ്പോൾ മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടാവരുതല്ലൊ എന്നു കരുതി. അല്ലാതെ….”
രേഖ പെട്ടെന്ന് ഇടപെട്ടു.
” മറ്റുള്ളവരൊ. എന്താണ് ചേട്ടാ ഈ പറയുന്നത്. ഇനി ഞാൻ ഡോക്ടറെന്ന് വിളിക്കുന്നില്ല, ചേച്ചി എങ്ങിനെയാണ് മറ്റുള്ളവർ ആകുന്നത്. ചേട്ടൻ ഈ ബന്ധം പറഞ്ഞില്ലെങ്കിലും കുറച്ചു കാര്യങ്ങൾ എനിക്കറിയാം. ചേച്ചിക്കും ചേച്ചിയുടെ വീട്ടുകാർക്കും ബുദ്ധിമുട്ടാവില്ലെങ്കിൽ, ഞാനൊരു കാര്യം പറയാം. ഇങ്ങനെ ഒരു ചേട്ടനെ കിട്ടാൻ, ചേച്ചി പുണ്യം ചെയ്യണം. ഇനി ചേച്ചിക്ക്, ഈ ചേട്ടനിൽ എന്നും എന്തെങ്കിലും ദുരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് പറയാം.”
ഇതൊക്കെ കേട്ടപ്പോൾ ശാലിനി എഴുന്നേറ്റു പുറത്തേക്കു പോയി വണ്ടിയിൽ കയറി, പുറകെ അമ്മാവനും അമ്മായിയും. വണ്ടി കോമ്പൗണ്ട് കടന്നു പുറത്തേക്ക് പോയി. ബാക്കിയുള്ളവർ മുഖത്തോടുമുഖം നോക്കി. ഞാൻ പറഞ്ഞു.
” രേഖ, ഇത് വേണ്ടായിരുന്നു. മറ്റുള്ളവരുടെ മുൻപിൽ വച്ചു അവളോട് അങ്ങനെ സംസാരിച്ചത്, അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല അവൾക്ക് ഈ വിഷയത്തിൽ വലിയ താല്പര്യം ഇല്ല.”
Bro next part ഇന്ന് വരുമോ
സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ
Dasetta innu predheekshikkamo……?
നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു
അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?
തീർച്ചയായും സുഹൃത്തേ.
നാളെ varumo
ഒന്നുമായിട്ടില്ല….. രചനയിലാണ്
Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye
Thank u Dona
Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️
Thank u
Nice
Thanks
ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….
നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി
Nanayittunde bro,❤️
താങ്ക്സ്
Bro,
nannaittundu.
Thangalude saili ishtapettu.
Waiting for next part.
താങ്ക്സ്, രചനയിലാണ്.
സൂപ്പർ ബ്രോ❤️❤️❤️?❤️??
സൂപ്പർ ബ്രോ❤️❤️❤️?❤️??
Superb story ❤?❤?
താങ്ക്സ്
Nyzz bro??
Thanks bro.
Ezhuthukal valare Nannayirikkunnu. Waiting for next part.
താങ്ക്സ് ബ്രോ
ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!
പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!
പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,
Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu
ശ്രമിക്കാം ബ്രോ.
ഓൾ ദ ബെസ്റ്റ് ???
Super ???
അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.
ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..
അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.
സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????
എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.