മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

അമ്മായി പോയി അവളെ വിളിച്ചു കൊണ്ടുവന്നു, അവൾ അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

“ഞാൻ പറയാൻ പോകുന്ന കാര്യം ഡോക്ടറമ്മ കൂടി കേൾക്കണം എന്ന് തോന്നി അതുകൊണ്ടാണ് വിളിപ്പിച്ചത്, അടിയനോട് ക്ഷമിക്കണം. അമ്മാവനും അമ്മായിക്കും ഡോക്ടറമ്മക്കും എൻറെ അച്ഛനും അമ്മയ്ക്കും ഒരു തോന്നലുണ്ട് എൻറെ ജീവിതം ഇട്ടു തട്ടി കളിക്കാമെന്ന്, അതുകൊണ്ടാണല്ലോ ഇങ്ങനെയൊക്കെ സംഭവിച്ചത്. അമ്മാവൻ ഇപ്പോൾ എന്നെ ഉപദേശിക്കുന്നു, എനിക്കൊരു പുതിയ ജീവിതം തുടങ്ങാവെന്ന്, എൻറെ പുതിയ ജീവിതമാണ് നിങ്ങൾ അവിടെ കണ്ടത്. എൻറെ കുറെ കാലങ്ങളായി മനസ്സിൽ കൊണ്ടുനടന്നിരുന്ന കാര്യമാണ്, ഡോക്ടറമ്മ തീർത്തും എൻറെ വീട്ടിൽ നിന്നും അകന്നപ്പോൾ അമ്മാവൻ പറഞ്ഞതുപോലെ പുതിയ ജീവിതത്തിന് വേണ്ടി അമ്മയുടെ സമ്മർദ്ദം ഏറിയപ്പോൾ തുടങ്ങിവച്ചതാണ് അത്. ഡോക്ടറമ്മ ഒരു കാര്യം കൂടി അറിയണം. എൻറെ താൽപര്യപ്രകാരം അല്ല കല്യാണാലോചന നടന്നത്. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി എന്നുമാത്രം അപ്പോഴും ഞാൻ, തമ്പുരാട്ടിയുടെ അഭിപ്രായം ചോദിക്കണം എന്ന് പറഞ്ഞതാണ്. അന്നേരം അമ്മ പറഞ്ഞു, അവൾ നല്ല കുട്ടിയാണ് അച്ഛനും അമ്മയും പറയുന്നത് അനുസരിക്കുമെന്ന്. അന്ന് ഡോക്ടറമ്മ എന്നോട് പറഞ്ഞതൊന്നും മറന്നിട്ടുണ്ടാവില്ല എന്ന് കരുതുന്നു. അന്ന് പറഞ്ഞ അവഹേളനങ്ങളൊക്കെ എനിക്കു മറക്കാൻ കഴിയുന്നതല്ല. തോളൊപ്പം നോക്കിയവൻ ഇട്ടിട്ടു പോയപ്പോൾ ആത്മഹത്യക്ക് ശ്രമിച്ചു, അതു കഴിഞ്ഞു വന്നു കുറെ നാളുകൾക്കു ശേഷം അമ്മാവൻ വീണ്ടുമീ ആലോചനയുമായി വീട്ടിൽ വന്നു. ഞാനപ്പോഴും എൻറെ അമ്മയോട് പറഞ്ഞു തമ്പുരാട്ടിയുടെ അഭിപ്രായം ചോദിക്കണമെന്ന്. അന്നേരം അമ്മ പറഞ്ഞത്, എൻറെ മോൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണ് എന്നാണ്. ശരിയായിരുന്നു, ഡോക്ടമ്മക്ക് അമ്മയെ ഇഷ്ടമായിരുന്നു. ഏതോ ഒരു സമയത്ത് അത് നഷ്ടപ്പെട്ടു, ഞാൻ ആയിട്ട് ഡോക്ടറമ്മക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. എൻറെ അനുവാദം ചോദിക്കാതെ, രക്ഷകർത്താക്കൾ എന്ന നിലയിൽ നിങ്ങൾ കല്യാണം ഉറപ്പിച്ചു. കല്യാണം കഴിഞ്ഞപ്പോൾ തമ്പുരാട്ടി പറയുകയാണ്, അടിയനെ ഉൾക്കൊള്ളാൻ കഴിയില്ലെന്നു. അന്നുമുതൽ ഞാൻ അനുഭവിച്ച ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ രണ്ടു വീട്ടുകാരെയും അറിയിക്കാതെ മുന്നോട്ടു കൊണ്ടുപോയി. അന്ന് അമ്മാൻ ഓർക്കുന്നുണ്ടോ, അമ്മായിയുടെ ബന്ധുക്കൾ നിൽക്കുമ്പോൾ എന്നോട് കാണിച്ച അധിക്ഷേപങ്ങൾ. അന്ന് എനിക്ക് അമ്മാവനോട് പൊട്ടിത്തെറിച്ച്, അമ്മാവൻറെ മകളുടെ കാര്യങ്ങളൊക്കെ വിളിച്ചുപറഞ്ഞു എനിക്ക് ഇറങ്ങി പോകാമായിരുന്നു. അപ്പോഴും ഞാൻ അമ്മാവനേയും അമ്മായിയേയും ആണ് ആലോചിച്ചത്. അവസാനം തമ്പുരാട്ടി MD യും എടുത്തു നാട്ടിൽ വന്നു അമ്മയോട് എതിരിട്ടു. അപ്പോഴാണ് അമ്മയ്ക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായി തുടങ്ങിയത്. അതോടെ അമ്മ എന്നെ, അമ്മാവൻ പറഞ്ഞ പുതിയ ജീവിതത്തിലേക്ക് പോകാൻ നിർബന്ധിച്ചു കൊണ്ടേയിരുന്നു. ഞാൻ അവസാനം അമ്മയോട് കടുപ്പിച്ചു സംസാരിച്ചപ്പോഴാണ്, അമ്മ നിർത്തിയത്. അന്നാണ് എൻറെ മനസ്സിലുണ്ടായിരുന്ന ആഗ്രഹം പൊടിതട്ടിയെടുത്തത്, അതുമായി മുന്നോട്ടു പോയപ്പോൾ അതുവരെ മനസ്സിലുണ്ടായിരുന്ന ടെൻഷനും മറ്റുകാര്യങ്ങളും മറക്കാൻ കഴിഞ്ഞു. എന്നാലും എൻറെ മനസ്സിൽ ഒരു പ്രതീക്ഷ നിലനിന്നിരുന്നു, അത് ഇന്നത്തോടെ അവസാനിച്ചു. എൻറെ ജീവിത അവസാനം വരെ ഒരാളെ എൻറെ മനസ്സിൽ ഉണ്ടാവു. ഇത് തമ്പുരാട്ടിയെ അറിയിക്കാനാണ് ഞാൻ വിളിച്ചത്, ബുദ്ധിമുട്ടിച്ചതണെങ്കിൽ ക്ഷമിച്ചേക്കണേ. ശരി എല്ലാവരോടും യാത്ര പറയുന്നു.”

ഞാൻ അവിടെ നിന്നും ഇറങ്ങി പോരുമ്പോൾ, എല്ലാവരും കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടു. ഞാൻ വണ്ടിയിൽ കയറി മുന്നോട്ടുപോയി, ഒഴിവാക്കാൻ പറ്റാത്ത കുറച്ചു പേരോട് കൂടി നാളത്തെ ചടങ്ങിൻ്റെ കാര്യം പറഞ്ഞു. വീട്ടിലെത്തി രേഖയെ വിളിച്ചു. രേഖയോട് ഡോക്ടറെ വിളിച്ചു, ചേട്ടൻറെ വീടുകയറി താമസിക്കുന്നതിന് വരണം എന്ന് പറയാൻ പറഞ്ഞു.

രാവിലെ എട്ടുമണിക്ക് തന്നെ ഞങ്ങൾ പുതിയ വീട്ടിൽ എത്തി. രേഖയും കുടുംബവും നേരത്തെ എത്തിയിരുന്നു, കൂടെ ഡോക്ടറുടെ ബ്രദറും എൻറെ ഫ്രണ്ടും ഫാമിലിയും ഉണ്ടായിരുന്നു. ഫ്രണ്ട് എന്നെ കണ്ടപ്പോൾ, വന്ന ഷേക്ക് ഹാൻഡ് തന്നു. അവൻ എന്നെ മാറ്റിനിർത്തി

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.