മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

“ഇതൊക്കെ ഞാൻ കേട്ടു. ഞാൻ അവിടെ നിന്നും നിന്നോട് പറയാതെ ഇറങ്ങി പോന്നത്, ഞങ്ങൾക്ക് ഒരു തീരുമാനം എടുക്കാൻ ഉണ്ടായിരുന്നു. ആ തീരുമാനം ഞങ്ങൾ ഒരു വക്കീലിനെ കണ്ടു ഉറപ്പിച്ചു, നീ ഈ പേപ്പറിൽ ഒന്ന് ഒപ്പിടു. ജോയിൻറ് ആയിട്ട് കൊടുത്താൽ പെട്ടെന്ന് നടക്കുമെന്നാണ് വക്കീൽ പറഞ്ഞത്. നിന്നെപ്പോലെ ഒരാളെ എൻറെ മകൾക്ക് ഭർത്താവായി ചേരില്ല. അതുകൊണ്ട് ഇതിൽ ഒപ്പിടു.”

ഞാൻ പേപ്പർ എടുത്തു നോക്കിയപ്പോൾ അത് ജോയിൻറ് ഡൈവോഴ്സ് പേപ്പറാണ്.

” ഞാൻ ഒരാൾക്കും, ഒരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. ഞാൻ നേരത്തെ പറഞ്ഞിരുന്നതാണ് എന്ത് തീരുമാനമെടുത്താലും ഞാൻ എതിരല്ലെന്ന്. നിങ്ങളുടെ തീരുമാനം അതാണെങ്കിൽ….. (ഞാനൊരു നിമിഷം നിർത്തി) എനിക്ക് അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിക്കണം. അവരും കൂടി ആലോചിച്ചെടുത്ത തീരുമാനമാണല്ലോ ഇത്, അതുകൊണ്ട് അവർ കൂടി ഇത് അറിയട്ടെ.”

ഞാനിത് പറഞ്ഞു പുറത്തേക്കിറങ്ങി, അമ്മയെയും അച്ഛനെയും വിളിച്ചു വിവരം പറഞ്ഞു. അമ്മ എടുത്ത് വായ്ക്കു പറഞ്ഞത് ‘ അവള് പോകുന്നെങ്കിൽ പോട്ടെടാ, നിന്നെ മനസ്സിലാക്കാൻ കഴിയാത്ത അവളെ നിനക്കും വേണ്ട. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല, നീ ഒപ്പിട്ട് കൊടുക്ക്.’ അച്ഛൻ പറഞ്ഞത് ‘എടുത്തുചാടി തീരുമാനം എടുക്കേണ്ട വിഷയം അല്ല ഇത്, അവർക്ക് നിർബന്ധമാണെങ്കിൽ നമ്മളായിട്ട് എതിര് നിൽക്കുകയും വേണ്ട’. ഞാൻ അകത്തേക്ക് ചെന്നു.

” അവരെല്ലാവരും വിഷമത്തോടെയാണ് പറഞ്ഞതെങ്കിലും, നിങ്ങളുടെ നിർബന്ധത്തിന് എതിരു നിൽക്കണ്ട എന്നാണ് പറഞ്ഞത്. ഇനി ഒരു പെണ്ണ് എൻറെ ജീവിതത്തിൽ ഇല്ല. എവിടെ പേപ്പർ തരൂ, ഞാൻ ഇത് ഒപ്പിടുന്നത് എനിക്കു വേണ്ടിയല്ല, നിങ്ങളുടെ സന്തോഷത്തിനു വേണ്ടിയാണ്.”

ഞാൻ പേപ്പർ വാങ്ങി ഒപ്പിടുമ്പോൾ എൻ്റെ കൈ ഒന്ന് വിറച്ചൊ എന്നൊരു സംശയം, ഞാൻ ഒപ്പിട്ടു പിന്നെ മറ്റൊന്നും സംസാരിക്കാൻ നിന്നില്ല. ഇറങ്ങുന്നതിനു മുമ്പ് ഞാൻ അവളെ നോക്കി, അവിടെയെങ്ങും അവളെ കണ്ടില്ല. ഞാൻ അമ്മായിയോട്

“എനിക്ക് അവസാനമായി ഒന്നു കണ്ടാൽ കൊള്ളാം എന്നുണ്ട്. ഡോക്ടറിന് അസൗകര്യം ആകില്ല എങ്കിൽ, ഒരു മിനിറ്റ് വന്നിട്ട് പോകാൻ പറയു.”

അമ്മായി വിതുമ്പി കരയുകയായിരുന്നു, അമ്മാവൻറെ കണ്ണും നിറഞ്ഞിട്ടുണ്ട്. അമ്മായി മുറിയിൽ പോയി അവളെ വിളിച്ചു കൊണ്ടുവന്നു. അവളുടെ കണ്ണും മുഖവും കരഞ്ഞു വീർത്തിട്ടുണ്ട്. ഞാൻ അവളോട്

“ഇനി നമ്മൾ ജീവിതത്തിൽ കണ്ടുമുട്ടി എന്നുവരില്ല, പേര് വിളിച്ചാൽ ഇഷ്ടപ്പെടുമോ എന്നറിയില്ല. ഡോക്ടർ എന്തെല്ലാം കാണിച്ചാലും, ഉള്ളിൽ ഒരു പ്രതീക്ഷ ഇതുവരെ ഉണ്ടായിരുന്നു. ഇനി അത് വേണ്ടല്ലോ. അവസാനമായി ഒന്ന് കാണണമെന്ന് തോന്നി, ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ശരി എല്ലാവരോടും യാത്ര പറയുന്നു.”

ഞാൻ ഇറങ്ങുന്നതിനു മുമ്പ്, അവൾ വിങ്ങി പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി. ഇറങ്ങി സിറ്റൗട്ടിൽ എത്തിയപ്പോൾ അമ്മാവൻ പുറകെ വന്നു എൻറെ തോളിൽ പിടിച്ചു.

“ദാസേ മോനെ. നീയൊരു മഹാനാണെടാ. നിന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ എൻറെ മകൾ, നിന്നെ ഒരിക്കലും അർഹിക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾ നിർബന്ധിപ്പിച്ച് എടുത്ത തീരുമാനം ആണ് ഇത്. ഇത്രയും നാൾ നിൻറെ ജീവിതം നശിപ്പിച്ചില്ലേ, ഇനി നീ ഒരു പുതിയ ജീവിതം തുടങ്ങു.”

“അമ്മായി, ഒരു മിനിറ്റ് കൂടി ഡോക്ടറെ പുറത്തേക്ക് വിളിക്ക്. അമ്മാവൻ പറഞ്ഞ ഈ പുതിയ ജീവിതത്തിനുള്ള മറുപടി ഡോക്ടമ്മ കൂടി കേൾക്കണം.”

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.