മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

” ഞാൻ ഒരു പ്രാസംഗികൻ ഒന്നുമല്ല, ഒരു സാധാരണ മനുഷ്യൻ. നമ്മൾ ഇവിടെ സുഭിക്ഷമായി ഉണ്ടുറങ്ങിക്കഴിയുമ്പോൾ, ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ഒരുപാട് ബാല്യങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് എന്ന തിരിച്ചറിവാണ് എന്നെ ഇതിനു പ്രേരിപ്പിച്ചത്. ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന തത്വത്തിൽ വിശ്വസിക്കുന്നവനാണ് ഞാൻ. ഞാൻ ഇത് ഒരു പബ്ലിസിറ്റിക്കുവേണ്ടി ചെയ്യുന്നതല്ല, സബ്കളക്ടർ മാഡത്തിനോട് എൻറെ പേര് ഒരു കാരണവശാലും പുറത്ത് അറിയരുതെന്ന് പറഞ്ഞിരുന്നതാണ്. ഇങ്ങനെയൊരു ചതി ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ, ഞാൻ ഈ നാട്ടിലേക്ക് വരില്ലായിരുന്നു. കൂടുതലൊന്നും ഞാൻ ദീർഘിപ്പിക്കുന്നില്ല, മാഡം പറഞ്ഞതുപോലെ നാളെ വലിയ ചടങ്ങു ഒന്നുമില്ല. ഞാൻ ഈ വീട് പണിതതൊ, ഇങ്ങനെ ചെയ്യുന്നതോ എൻറെ വീട്ടുകാർക്ക് അറിയില്ല. ഇപ്പോൾ ഈ നിമിഷം ആണ് അവർ അറിഞ്ഞിരിക്കുന്നത്. ഞാൻ പറഞ്ഞില്ലേ ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന്, ആ തത്വം തന്നെയാണ് ഞാൻ സ്വീകരിച്ചത്. ഞാനുമായി ബന്ധപ്പെട്ട ഒരാളും ഇത് അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, പിന്നെ ഒരു അബദ്ധം പറ്റിയത് ഈ സബ് കളക്ടർ മാഡത്തിൻ്റെ കാര്യത്തിലാണ്. ഇത് ഉത്തരവാദിത്വത്തോടെ നടത്തിക്കൊണ്ടുപോകാൻ ഒരാൾ വേണമായിരുന്നു, അതിനാണ് ആ മാഡത്തിനോട് ഞാൻ ഈ വിവരം പറഞ്ഞത്. ഇവിടെ സന്നിഹിതരായ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട്, എൻറെ വാക്ക് ഉപസംഹരിക്കുന്നു.”

ഞാൻ മൈക്കിന് മുമ്പിൽ നിന്നും മാറിയപ്പോൾ വേദിയിലുണ്ടായിരുന്ന എല്ലാവരും ഷേയ്ക് ഹാൻഡ് തന്നു. ഞാൻ സ്റ്റേജിൽ നിന്നും ഇറങ്ങിയപ്പോൾ മിക്കവരും എഴുന്നേറ്റ് കൈകൾ കൂപ്പി, ഞാനും തിരിച്ച് കൈകൂപ്പി. ഞാനും വീട്ടുകാരും ഇരുന്നിരുന്ന സ്ഥലത്തേക്ക് നടന്നു. അവിടെ ചെന്നിരുന്നിട്ടും പലരും എൻ്റെ അടുത്ത് വന്ന് ഷേയ്ക് ഹാൻഡ് തന്നും ആശ്ലേഷിച്ചും കൊണ്ടിരുന്നു. അമ്മ ആശ്ചര്യത്തോടെ ഇരിപ്പുണ്ട്, അച്ഛനും അനിയനും എന്നെ ആശ്ലേഷിച്ചു. എല്ലാവരും പോകുന്ന തിരക്കായി, യാത്ര പറഞ്ഞ് എല്ലാവരും പോയി. ആ തിരക്കിനിടയിൽ അമ്മാവനും കുടുംബവും പോയതറിഞ്ഞില്ല, അവർ എൻ്റെ അടുത്തേക്ക് വന്നതുമില്ല. എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഞാനും കുടുംബവും രേഖയുടെ കുടുംബവും മാത്രമായി, രേഖയുടെ കുഞ്ഞിന് എടുത്ത് കൊഞ്ചിച്ചു. അവൾ കൊച്ചിനോട്

“ഇത് മോളുടെ അമ്മാവനാണ്.”

ഞാൻ ഡോക്ടറോടും രേഖയോടും കുടുംബത്തോടും, നാളെ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞു. ഞങ്ങൾ എല്ലാവരും കൂടിൽ കയറി കുട്ടികളുമായി സംവദിച്ചു. അവർക്കെല്ലാം രേഖ ചേച്ചിയെ വളരെ ഇഷ്ടമാണെന്ന്, അവരുടെ പെരുമാറ്റത്തിൽ നിന്നും മനസ്സിലായി. ഉച്ചഭക്ഷണം അവരോടൊപ്പം ഇരുന്ന് ഞങ്ങളെല്ലാവരും കഴിച്ചു. അതിനു ശേഷം കുട്ടികളോട് രേഖ

“ഇതാണ് നിങ്ങളുടെ ചേട്ടൻ, എന്ത് കാര്യമുണ്ടെങ്കിലും ചേട്ടൻ ഉള്ള സമയം വരെ നിങ്ങൾക്ക് പറയാം.”

അതിനു ശേഷം ഞങ്ങൾ പിരിയുന്നതിന് മുമ്പ്

“ചേട്ടാ. നാളെ ഒമ്പതിനും പത്തിനുമിടയിലാണ് ചടങ്ങിൻ്റെ സമയം. നിങ്ങളെല്ലാവരും 8 മണിക്ക് ഇവിടെ എത്തിയാൽ മതി, ബാക്കി ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട്. എന്നാൽ നാള രാവിലെ കാണാം.”

ഞങ്ങൾ എല്ലാവരും പിരിഞ്ഞു.പോകുന്ന വഴി അമ്മ

” എന്നാലും നീ ഇത്രയും കാര്യങ്ങൾ ചെയ്തിട്ട് ഞങ്ങളോട് ഒന്നും പറഞ്ഞില്ല. ഇനി നാളത്തെ കാര്യമെങ്കിലും അമ്മാവനോടും അമ്മായിയോടും മറ്റ് ബന്ധുക്കളോടും ചെന്ന് പറയു. ഞങ്ങളെ വീട്ടിലിറക്കിയിട്ട് പറയാനുള്ളയിടത്തൊക്കെ പറയു. ഞാൻ വീട്ടിൽ അവരെ ഇറക്കി അമ്മാവൻ്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ഡോക്ടറമ്മയുടെ കാർ അവിടെ കിടപ്പുണ്ട്. എനിക്ക് വാതിൽ തുറന്നു തന്നത് ഡോക്ടറമ്മയാണ്. കോളിംഗ് ബെല്ലിൻ്റെ ശബ്ദം കേട്ട് കിടന്നിരുന്ന അമ്മാവൻ എഴുന്നേറ്റു വന്നു, പുറകെ അമ്മായിയും. അമ്മാവൻ ഒന്നും പറയാതെ സെറ്റിയിൽ ഇരുന്നു, കൈ കൊണ്ട് എന്നോട് ഇരിക്കാൻ പറഞ്ഞു.

“അമ്മാവൻ അവിടെ നിന്ന് പോരുന്നത് ഞാൻ കണ്ടില്ലായിരുന്നു, ഞാൻ മാനസിക സംഘർഷത്തിൽ ആയിരുന്നു.”

ഞാൻ ഒരു നിമിഷം നിർത്തി, അമ്മാവനിൽ നിന്നും പ്രതികരണം ഒന്നും ഇല്ലാതിരുന്നതുകൊണ്ട്

“ഞാനിപ്പോൾ വന്നത്, നാളെ പുതിയ വീട്ടിലേക്ക് കയറി താമസിക്കുന്ന കാര്യം പറയാനാണ്. അധികം ആരോടും പറയുന്നില്ല, ഏറ്റവും അടുത്ത ബന്ധുക്കളോട് മാത്രമേ പറയുന്നുള്ളൂ. നാളെ 9 നും 10 നും ഇടയിലാണ് സമയം അമ്മാവനും അമ്മായിയും വരണം.”

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.