മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

ഏതായാലും രേഖയുടെ ചോദ്യവും പറച്ചിലും നന്നായിരുന്നു. അവളെക്കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞിട്ടുണ്ടൊ എന്നറിയാനാണ് രേഖയോട് ഇത്രയും അടുത്തതും ഈ ചോദ്യം ചെയ്യലും. ഇപ്പോൾ അവൾക്ക് ആശ്വാസം ആയിട്ടുണ്ടാകും. പിന്നീട് ശാലിനി അവിടെ മാസത്തിലൊരിക്കലായി വരവെന്ന് രേഖ വിളിച്ചപ്പോൾ പറഞ്ഞു. രേഖ എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു, അരയന്നക്കൂടിൻ്റെ മൂന്നാം വാർഷികവും പുതുക്കിപ്പണിത കെട്ടിടത്തിൻ്റെ ഇനവുഗറേഷൻ നടത്താൻ പറ്റുന്ന വിധത്തിൽ ലീവിന് വരാൻ. ഞാൻ അത് വേണോ എന്ന് ചോദിച്ചു. അപ്പോൾ അവൾ

” ഈ പരിപാടി കഴിഞ്ഞ് പിറ്റേദിവസം നമുക്ക് വീട്ടിൽ കയറി താമസവും നടത്താം. ഇനവുഗറേഷന് ക്ഷണിക്കേണ്ട വരെ ഞാൻ ക്ഷണിക്കാം.”

അവളുടെ ആഗ്രഹം അല്ലേ നടക്കട്ടെ. ഞാൻ വീട്ടുകാരോട് ഇങ്ങനെ ഒരു വീട് പണിയുന്ന കാര്യം പറഞ്ഞിട്ടില്ല, അവർക്കും ഇരിക്കട്ടെ ഒരു സർപ്രൈസ്. രേഖ ഇനവുഗറേഷൻ്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി, ക്ഷണിക്കേണ്ടവരെയെല്ലാം ക്ഷണിച്ചു. പരിപാടിക്ക് ഒരാഴ്ച മുമ്പ് ഞാൻ നാട്ടിലെത്തി, പക്ഷെ പരിപാടികളുടെ കാര്യങ്ങൾക്കൊന്നും മുന്നിൽ നിന്നില്ല എല്ലാം അവളുടെ നിയന്ത്രണത്തിൽ നടന്നു. പുരവാസ്തുവലിൻ്റെ കാര്യവും അവൾ തന്നെ ഒരുക്കി. അവൾ വീട്ടിൽ വന്ന്, എൻ്റെ നിർദ്ദേശപ്രകാരം വീട്ടുകാരെ inauguration ന് ക്ഷണിച്ചു. ആ ദിവസം ഞാനും വീട്ടുകാരും അവിടെയെത്തി. രണ്ട് ഡോക്ടറുടേയും കുടുംബങ്ങൾ നേരത്തെ അവിടെ സന്നിഹിതരായിരുന്നു. ഞാനും കുടുംബവും പുറകിൽ ഇരുന്നു. പരിപാടികൾ തുടങ്ങി, ആദ്യം ഈശ്വര പ്രാർത്ഥനയായിരുന്നു. പിന്നീട് ആശംസ പ്രസംഗങ്ങൾ തുടങ്ങി, എല്ലാവരും ഇങ്ങിനെയൊരു സംരംഭത്തെ പ്രശംസിച്ചു സംസാരിച്ചു. കൃതജ്ഞത രേഖപ്പെടുത്തിയത് സബ് കളക്ടർ രേഖയാണ്.

” ഇവിടെ വേദിയിൽ സന്നിഹിതരായി ആശംസ പ്രസംഗം നടത്തിയവർക്കും ഇത് ശ്രവിക്കാൻ ഇവിടെയെത്തിയ എല്ലാവർക്കും എൻ്റെ പേരിലും ഈ അരയന്നക്കൂടിൻ്റെ പേരിലും കൃതജ്ഞത രേഖപ്പെടുത്തുന്നു. ഞാൻ ഇവിടെ കൃതജ്ഞത മാത്രം രേഖപ്പെടുത്താൻ വന്നതല്ല. ഈ കൂട് ഒരുക്കിയ ഒരു മനുഷ്യ സ്നേഹി നമ്മുടെ ഇടയിൽ ഉണ്ട്, അദ്ദേഹം ഇത് ഒരിക്കലും വെളിപ്പെടുത്തരുത് എന്ന് എന്നോട് താക്കീത് നൽകിയിട്ടുള്ളതാണ്. എന്നാലും (അവൾ എന്ത് പണിയാണ് ഈ ചെയ്യുന്നത്, ഞാൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.) എനിക്ക് അത് പറയാതിരിക്കാൻ കഴിയില്ല. അദ്ദേഹം എന്നോട് ക്ഷമിക്കും, അത് മറ്റ് ആരുമല്ല. വെളിയിലേക്ക് പോകുന്ന ആ മനുഷ്യനാണ്, അദ്ദേഹത്തോട് ഈ വേദിയിലേക്ക് കടന്നു വരുവാൻ അപേക്ഷിക്കുന്നു.”

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു. ഇനി പുറത്തേക്ക് പോയിട്ട് കാര്യമില്ല, എല്ലാ രഹസ്യങ്ങളും തകർന്നു. ഞാൻ വേദിയിലേക്ക് നടന്നു. കയറി രേഖയെ മൈക്കിന് മുമ്പിൽ നിന്നും മാറ്റി നിർത്തി.

“എന്ത് പണിയാണ് നീ കാണിച്ചത്, ഞാൻ പറഞ്ഞതല്ലെ ആരോടും പറയരുതെന്ന്.”

അവൾ എന്നെ കവർ ചെയ്ത് മുന്നോട്ട് നീങ്ങി മൈക്കിന് മുമ്പിൽ എത്തി.

“അദ്ദേഹം രണ്ട് വാക്ക് നിങ്ങളോട് സംസാരിക്കും. അതിനു മുമ്പ് ഒരു കാര്യം കൂടി, ഈ കോമ്പൗണ്ടിന് അടുത്ത് കാണുന്ന ആ മനോഹരഹർമ്യം അദ്ദേഹത്തിനും കുടുംബത്തിനും താമസിക്കാൻ ഉള്ളതാണ്. അതിലേക്ക് കയറി താമസം നാളെയാണ്, ഇവിടെ കൂടിയിരിക്കുന്ന എല്ലാവരെയും ആ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. ഇനി അദ്ദേഹം നിങ്ങളോട് സംസാരിക്കും.”

ഞാൻ വേദിയിലിരിക്കുന്നവരെയും ഓഡിയൻസിനെയും കൈകൂപ്പി വണങ്ങി.

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.