മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

“ഓ അതും ശരിയാണല്ലോ, നീ എന്നാണ് ഡൽഹിക്ക് പോകുന്നത്”

“രണ്ട് ദിവസം കഴിഞ്ഞാണ്”

“മോളുടെ വീട്ടിലേക്ക് കൊടുക്കാൻ വച്ചിരിക്കുന്ന സാധനങ്ങൾ, നാളെ നിങ്ങൾ രണ്ടുപേരും കൂടി കൊണ്ടുപോയി കൊടുക്ക്. ഒരു ദിവസം അവിടെ നിന്നിട്ട് മോളെ അവിടെ ആക്കിയിട്ട് വാ.”

ഇവൾ കാരണം എനിക്ക് എവിടേയും പോകാൻ സാധിക്കുന്നില്ല, ഏതായാലും നാളെ കൊണ്ടു പോയി ആക്കിയാൽ ബാധ ഒഴിവാകും.

നേരം പുലർന്നു കാപ്പികുടി കഴിഞ്ഞു. അവളുടെ വീട്ടിൽ പോകാൻ, അവൾക്ക് വളരെ ഉത്സാഹമായിരുന്നു. അവൾ പെട്ടെന്ന് റെഡിയായി ഇറങ്ങി, അവൾ ഇറങ്ങി നിൽക്കുന്നത് കണ്ടു അമ്മ എന്നെ വിളി തുടങ്ങി.

” നീ അവിടെ എന്തെടുക്കുവാ, വേഗം വാടാ. പോകുന്നതിനു മുമ്പ്, മോളുടെ സിം എടുത്തു പുതിയ ഫോണിൽ ഇട്ടു കൊടുക്ക്. നിന്നോട് പറഞ്ഞിട്ട് ചെയ്തു കൊടുത്തില്ല എന്ന് മോൾ പറഞ്ഞു.”

ഇവൾ എന്തൊരു കള്ളിയാണ്, അമ്മയോട് എത്രത്തോളം കളവാണ് ഇവൾ പറയുന്നത്. അമ്മയുടെ സ്വൈര്യക്കേട് കാരണം, ഞാൻ അത് ചെയ്തു കൊടുത്തു. ഞാൻ അവിടെ കൊടുക്കാനുള്ള പെട്ടിയുമായി ഇറങ്ങി. വണ്ടിയുടെ ഡിക്കിയിൽ പെട്ടികയറ്റി വെച്ചു. അവളും അവളുടെ ബാഗും സാധനങ്ങളും സിക്കിയിൽ വെച്ചു. അവൾ വണ്ടിയുടെ ഫ്രൻ്റിൽ കയറി ഇരുന്നു. അമ്മയോട് യാത്ര പറഞ്ഞു.

” ചന്ദ്രനോട് ഇന്നെങ്കിലും ആ A/C കൊണ്ട് വന്ന് പിടിപ്പിക്കാൻ പറയണം”

ഞാൻ വണ്ടി എടുത്തു മുൻപോട്ടു നീങ്ങി, അവിടെ ചെല്ലുമ്പോൾ അമ്മാവനും അമ്മായിയും ഞങ്ങളെ കാത്ത് ഇരിക്കുന്നതുപോലെ സിറ്റൗട്ടിൽ ഉണ്ടായിരുന്നു. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഡിക്കി തുറന്നപ്പേഴേക്കും, അവൾ വന്നു അവളുടെ സാധനങ്ങളും ബാഗുമെടുത്ത് അകത്തേക്ക് പോയി. അമ്മാവൻറെയും അമ്മായിയുടെയും പഴയ സ്വഭാവമനുസരിച്ച്, അവരും അവളുടെ ഒപ്പം അകത്തേക്ക് കയറി പോകേണ്ടതാണ്. പക്ഷേ അവർ എന്നെയും കാത്ത് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. ഞാൻ അവരുടെ പെട്ടിയുമെടുത്ത് അകത്തേക്ക് കയറി.

” ഇത് നിങ്ങളുടെ പെട്ടിയാണ്”

അത് പറഞ്ഞു എൻറെ ഡ്രസ്സിൻറെ ബാഗുമായി ഞാൻ മുറിയിലേക്ക് പോയി. അവൾ എന്തോ എഴുതാനുള്ള തയ്യാറെടുപ്പിലാണ്, ഞാൻ ഡ്രസ്സ് മാറി താഴെ ചെന്നു.

“നിനക്ക് എത്ര ലീവുണ്ട്”

“ഒരു മാസം ഉണ്ട് അമ്മാവാ”

“ആ ഒരുമാസം ദാ എന്നു തീരുമല്ലൊ, എന്നാണ് നീ ഡൽഹിക്ക് പോകുന്നത്”

“രണ്ടുദിവസം കഴിയുമ്പോൾ പോകണം. അമ്മാവനോട് ഇത് ആരു പറഞ്ഞു.”

” എൻറെ ഭാര്യ പറയുന്നത് കേട്ടതാണ്. നീ ഡൽഹിക്കു പോകുന്നതു കൊണ്ടാണ് ശാലിനി ഇങ്ങോട്ട് വരുന്നതെന്ന് പറയുന്നത് കേട്ടു.”

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഊണ് ആയിരുന്നു. അതുകഴിഞ്ഞ് ഞാൻ ഒരു ഉച്ചമയക്കത്തിന് കയറി, താഴെ ഷീറ്റ് വിരിച്ചു കിടന്നു. മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അവൾ മുറിയിൽ ഇല്ല. ഞാൻ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോൾ, അവൾ അമ്മായിയോട് പുതിയ ഫോൺ കാണിച്ചു പറയുന്നു.

” ഇത് അവിടെ നിന്നും എനിക്ക് വേണ്ടി കൊണ്ടുവന്നതാണ്.”

അവളുടെ ധാരണ അമ്മായിയും അമ്മാവനും ഒന്നും അറിയില്ല എന്നാണ്. അമ്മായി ഒന്നും പറയുന്നത് കേട്ടില്ല. ഞാൻ സാവധാനം താഴേക്ക് ഇറങ്ങി ചെന്നു.

” അമ്മായി, ഒരു കട്ടൻ കാപ്പി. ആ പെട്ടിയിൽ നല്ല കാപ്പിപ്പൊടി പാക്കറ്റുണ്ട്.”

“ശരി മോനെ. ഇപ്പോൾ തരാം”

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.