മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

അമ്മയെ എൻ്റെ അടുത്തേക്ക് നീക്കി നിർത്തി ശാലിനിയെ കാണിച്ചു കൊടുത്തു. ആ നേരം കൊണ്ട് പോലീസുകാർ അവരെ നീക്കം ചെയാൻ തുടങ്ങി. അവരെല്ലാവരും ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കയറിയപ്പോൾ ഗതാഗതം പുന:സ്ഥാപിച്ചു. രേഖ കാറിൽ കയറുന്നതിന് മുമ്പ് ഞങ്ങളുടെ അടുത്ത് വന്ന് യാത്ര ചോദിച്ചാണ് പോയത്. ഞങ്ങളും വണ്ടിയിൽ കയറി യാത്ര തുടരുന്നതിനിടയിൽ ഞങ്ങളും അവളും പരസ്പരം നോക്കി. ഞങ്ങളുടെ ആ യാത്ര പഴനി മധുര രാമേശ്വരം കറങ്ങി ഗുരുവായുർ വന്ന് യാത്ര അവസാനിപ്പിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു. അച്ഛനും ചന്ദ്രനും ബേക്കറിയിലേക്ക് പോയി. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അമ്മ സംസാരത്തിന് തുടക്കമിട്ടു.

” നിന്നോട് കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ ചോദിച്ചത് നിനക്ക് ഓർമ്മയുണ്ടൊ, അന്ന് നീ അവളെ ന്യായീകരിച്ചു എന്നോട് സംസാരിച്ചു. ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി, അവൾക്ക് നിന്നെ ഇഷ്ടമല്ല. സത്യം പറയണം, നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നം.”

ഞാൻ കല്യാണ ശേഷം ഉണ്ടായ എല്ലാ കാര്യങ്ങളും അമ്മയെ പറഞ്ഞു കേൾപ്പിച്ചു.

“നീ എന്തുകൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല.”

“എന്തിന് ഞാൻ പറയണം. ഈ കല്യാണ കാര്യത്തിലെ തുടക്കത്തിൽ തന്നെ, ഞാൻ അമ്മയോട് പറഞ്ഞതാണ് അവളുടെ അഭിപ്രായം ചോദിക്കാൻ. അപ്പോൾ അമ്മ അവൾ നല്ല കുട്ടിയാണ്, അമ്മയോട് അവൾക്ക് സ്നേഹം ആണ് എന്നൊക്കെ ന്യായീകരണം പറഞ്ഞു. അതെ അമ്മയോട് അവൾക്ക് സ്നേഹം തന്നെയാണ്, ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് ഞാൻ അവളെ കുറ്റം പറയില്ല, എല്ലാം അമ്മയും അമ്മാവനും കൂടി വരുത്തി വെച്ചതാണ്. ഞാനാണ് അനുഭവിക്കുന്നതെന്ന് മാത്രം.”

” രണ്ടാമത് ആലോചനയുമായി വന്നപ്പോൾ, എനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. പിന്നെ അവൻ എൻറെ കാലു പിടിക്കുന്നതുപോലെ പറഞ്ഞപ്പോൾ, അവൾക്കും സമ്മതം ആണെന്നാണ് ഞാൻ കരുതിയത്.”

” അതെ. നിങ്ങളുടെയൊക്കെ കരുതൽ കൊണ്ട്, എൻറെ ലൈഫ് ഇങ്ങനെയായി. അതിൽ എനിക്ക് മനസ്താപം ഒന്നുമില്ല, അമ്മ ചോദിച്ചതു കൊണ്ട് പറഞ്ഞു എന്ന് മാത്രം.”

അപ്പോഴാണ് അമ്മാവൻ സുഖമില്ലാതെ ഇരിക്കുന്ന കാര്യം അമ്മ പറയുന്നത്. അത് അറിഞ്ഞ് അമ്മയും ചന്ദ്രനും കൂടി അവിടെ വരെ ചെന്നു എന്നും, അവൾ അവരെ അവഹേളിക്കുന്ന വിധത്തിലാണ് പെരുമാറിയതെന്നും അമ്മ പറഞ്ഞു. ഞാനപ്പോൾ അമ്മയും അവളും തമ്മിൽ വളരെ സ്നേഹത്തിൽ ആയിരുന്നുവല്ലോ, പിന്നെ എങ്ങനെ ഈ വിരോധം വന്നു എന്ന് ഞാൻ ചോദിച്ചു. അവൾ കോഴ്സ് കഴിഞ്ഞ് വരുന്ന കാര്യം അമ്മയോട് പറഞ്ഞപ്പോൾ

“മോളെ കൊണ്ടുവരാൻ ഞാനും ചന്ദ്രനും കൂടി വരാമെന്ന് ഞാൻ പറഞ്ഞു. അവളുടെ അച്ഛൻ വരുമെന്നും, അവളുടെ വീട്ടിലേക്കാണ് പോകുന്നതെന്നും അവൾ പറഞ്ഞു. ഇനിയിപ്പോൾ കോഴ്സ് ഒക്കെ കഴിഞ്ഞില്ലേ, മോൾക്ക് അവിടെയും ഇവിടെയുമായി നിൽക്കാം. ഇനി മോള് ഇവിടെ അല്ലേ നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ അവളുടെ മറുപടി എനിക്ക് കൺസൾട്ടിംഗ് തുടങ്ങണം, അതിന് എൻറെ വീട്ടിലാണ് സൗകര്യമെന്നു പറഞ്ഞു. മോളെ നിൻറെ കോഴ്സ് കഴിഞ്ഞാൽ ഒന്നുകിൽ അവൻ നിർത്തി പോരും അല്ലെങ്കിൽ, മോളെ കൊണ്ടുപോകും എന്നാണ് പറഞ്ഞിരിക്കുന്നത്. അത് അപ്പോഴത്തെ കാര്യമല്ലേ, അത് അപ്പോൾ തീരുമാനിക്കാം. ഇതുകേട്ടപ്പോൾ എൻറെ സകല നിയന്ത്രണങ്ങളും തെറ്റി. നീ നിൻറെ ഇഷ്ടംപോലെ എന്താണെന്ന് വെച്ചാൽ ചെയ്യ്, ഇനി എന്നെ നീ വിളിക്കണ്ട. എന്ന് തീർത്തു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. അതിൻറെ വിരോധം ഞങ്ങൾ അവിടെ ചെന്നപ്പോൾ, ഞങ്ങളോട് കാണിച്ചു. അവൾ ഇപ്പോൾ വലിയ ഡോക്ടർ അല്ലേ. അമ്മാവൻ നിന്നെ വിളിക്കാതിരുന്നത്, ഡോക്ടർ റസ്റ്റ് വേണമെന്നും അധികം സ്ട്രെയിൻ എടുക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഫോണിൽ കൂടി സംസാരിക്കുമ്പോൾ കൂടുതൽ സ്ട്രെയിൻ എടുക്കേണ്ടി വരില്ലേ, അതുകൊണ്ടാണ് വിളിക്കാത്തത് എന്ന് അമ്മായി പറഞ്ഞു. അതുകൊണ്ട് നീ അവിടെ വരെ ഒന്ന് പോ, അവളെ നോക്കണ്ട.”

” അമ്മ നേരത്തെ പറയാതിരുന്നതെന്ത്? ഞാൻ വന്ന അന്നുതന്നെ പോയേനെ.”

ഞാൻ ഊണുകഴിഞ്ഞ് വണ്ടിയുമെടുത്ത് അമ്മാവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. ഗേറ്റിൽ അവളുടെ ബോർഡ് വച്ചിരിക്കുന്നത് ഞാൻ കണ്ടു, ഞാൻ ചെന്ന് കോളിംഗ് ബെല്ലടിച്ചപ്പോൾ അമ്മായി വന്നു വാതിൽ തുറന്നു.

“ഹാ മോനോ, കയറി വാ.”

ഞാൻ അകത്തേക്ക് കയറി അമ്മാവൻ കിടക്കുന്ന മുറിയിലേക്ക് ചെന്നു. അമ്മാവൻ കട്ടിലിൽ കിടക്കുകയാണ്, മുടിയും താടിയും വളർന്ന് ഒരു പ്രാകൃതരൂപം. എന്നെ കണ്ടപ്പോൾ അമ്മാവൻ എഴുന്നേറ്റിരുന്നു, എൻറെ കയ്യിൽ പിടിച്ചു. ഞാൻ അമ്മാവൻറെ അടുത്ത് ഇരുന്നു

“മോൻ എപ്പോൾ വന്നു?”

“മൂന്ന് നാല് ദിവസമായി. ഞാൻ വന്നിട്ട് ഞങ്ങൾ എല്ലാവരും കൂടി കുറച്ച് അമ്പലങ്ങളിൽ പോയി, ഇന്നു തിരിച്ചു വന്നതേയുള്ളൂ.”

അമ്മാവൻ ഒരു നെടുവീർപ്പെട്ടു.

” ഞാനിപ്പോൾ ഒരു മനുഷ്യനായി ഇവിടെ ഇരിക്കുന്നു എന്ന് മാത്രമേയുള്ളൂ, കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതും നടത്തുന്നതും അവളാണ്, എൻറെ മോള്. മോൻ പറഞ്ഞത് അനുസരിച്ച്…..”

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.