മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

“അയ്യോ മോനെ, ഒട്ടും മനസ്സിലായില്ല. ആകെ മാറിപ്പോയി. മോളെ ശാലിനി ഇതാരാണ് വന്നിരിക്കുന്നതെന്ന് നോക്ക്യേ. മോൻ അകത്തേക്ക് വാ.”

അപ്പോഴേക്കും കെട്ടിലമ്മ ഇറങ്ങി വന്നു. അവൾക്കും പെട്ടെന്ന് എന്നെ മനസ്സിലായില്ല.

“നിനക്ക് ആളെ മനസ്സിലായില്ലെ? ഇത് ദാസനാണ്.”

അവൾ ആശ്ചര്യത്തോടെ എന്നെ നോക്കുന്നു. ഞാൻ നോക്കുന്നത് കണ്ട് അവൾ മുഖം വെട്ടിച്ചു കളഞ്ഞു.

“ഞാൻ വന്നത് ശാലിനിയെ കൊണ്ടുപോകാനാണ്”

“എനിക്ക് കുറച്ചു പേപ്പർ സബ്മിറ്റ് ചെയ്യാനുണ്ട്.”

അതു പറഞ്ഞ് അവൾ മുറിയിലേക്ക് കയറിപ്പോയി. ഞാൻ അമ്മാവനോടും അമ്മായിയോടും ഇപ്പോൾ ഒന്നുമറിഞ്ഞതായി ഭാവിക്കണ്ട എന്ന് പറഞ്ഞു. അമ്മ എനിക്ക് തലക്ക് വെളിവ് തരാഞ്ഞിട്ടാണ്, ഞാൻ വന്നത്. അമ്മ “മോളേയും കൂട്ടി വരണം” എന്നാണ് പറഞ്ഞത്. അമ്മ മോളെ എന്നേ വിളിക്കു, അത്രക്ക് ഇഷ്ടമാണ്. അതു കൊണ്ട് അമ്മായി പറഞ്ഞ് മനസ്സിലാക്കി വിടണം. ഒരിക്കലും എൻ്റെ കാര്യം ഇപ്പോൾ ചോദിക്കരുത്.”

അമ്മായി അവളുടെ മുറിയിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ അവളും അമ്മായിയും ഇറങ്ങി വന്നു. അവളുടെ കൈയിൽ ബാഗും ബുക്കും മറ്റു സാധനങ്ങളും ഉണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മാവൻ

” എന്നാണ് നിങ്ങൾ രണ്ടു പേരും കൂടി ഇങ്ങോട്ട് നില്ക്കാൻ വരുന്നത.”

“അധികം താമസിയാതെ ഞങ്ങൾ വരും അമ്മാവാ. ഇല്ലെ ശാലിനി.

അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ബാക് സീറ്റിൽ അവളുടെ ബാഗും സാധനങ്ങളും വെച്ചു, അവൾ മുൻസീറ്റിൽ കയറിയിരുന്നു. ഞാൻ വണ്ടി എടുത്തു. വീട്ടിലെത്തിയപ്പോൾ അപ്പച്ചിയുടേയും മകളുടേയും സന്തോഷം കാണണം. ഇനിയിപ്പോൾ ഞാൻ വീണ്ടും തറയായി. വൈകുന്നേരം ഞാൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ അമ്മ

” ഇന്ന് ഇനി എങ്ങും പോകേണ്ട, വീട്ടിലിരിക്ക്.”

അമ്മ പറഞ്ഞിട്ട് കേട്ടില്ല എന്ന് പറയേണ്ടല്ലൊ എന്നു കരുതി പുറത്തേക്ക് പോയില്ല. മുറ്റത്ത് തന്നെ നടന്നു. എൻ്റെ പഴയ നമ്പർചാർജ്ജ് ചെയ്തിരുന്നതിനാൽ വിളിക്കാൻ പറ്റുമായിരുന്നു. ഞാൻ രേഖയെ വിളിച്ചു, എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ ഡൽഹിയിലാണെന്ന് പറഞ്ഞു. രണ്ടു വർഷം പൂർത്തിയാക്കാൻ കുറച്ചു മാസങ്ങൾ കൂടിയുള്ളു അത് കഴിഞ്ഞാൽ ഇൻ്റേർൺഷിപ്പ് ആണെന്നും അതിനുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞു. ഞാൻ രേഖക്ക് വേണ്ടി ഒരു സമ്മാനം കൊണ്ടു വന്നിട്ടുണ്ട്, അത് തരാൻ ഞാൻ അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. അത് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. രാത്രി ഭക്ഷണശേഷം പ്രിൻസ് വിളിച്ചിട്ടുണ്ടായിരുന്നു, നാട്ടിൽ വന്നിട്ടുള്ള വിശേഷങ്ങൾ അന്വേഷിച്ച്. അര മണിക്കൂറോളം സംസാരിച്ചു. അത് കഴിഞ്ഞ് റൂമിൽ ചെന്നപ്പോൾ അധികാരത്തോടെ അവൾ കട്ടിലിൽ കയറി കിടക്കുന്നു. ഞാൻ ഷെൽഫിൽ നിന്നും ഷീറ്റ് എടുത്ത് തറയെ ആശ്രയിച്ചു.A/C യിൽ കിടന്നു ശീലമുള്ളതുകൊണ്ട് ഉറക്കം ശരിയായില്ല, ഞാൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. നാളെ തന്നെ A/C ഫിറ്റ് ചെയ്യണം. ഹാളിൽ സെറ്റിയിൽ ഫുൾ സ്പീഡിൽ ഫാൻ വന്നിരുന്നു. വെളുക്കാറായപ്പോൾ ഒന്ന് മയങ്ങി, തട്ടലും മുട്ടലും കേട്ടപ്പോൾ UK യിൽ ആണെന്നുള്ള തോന്നലിൽ

“ലോറാ, ഗിവ് മീ എ കോഫി.”

അവിടത്തെ മെയ്ഡിനെ വിളിച്ചു. അമ്മ വന്ന് തലക്കിട്ട് ഒന്ന് തന്നപ്പോഴാണ് പരിസരബോധം വന്നത്.

“നീ ഇപ്പോഴും അവിടെ നിന്നും ഇങ്ങോട്ട് പോന്നില്ലെ? നീ ഇവിടെയാണൊ കിടന്നത്?”

“എന്ത് ചൂടാണ്, സഹിക്കാൻ കഴിയുന്നില്ല. ഇന്നുതന്നെ A/C ഫിറ്റ് ചെയ്യണം. ചന്ദ്രൻ എഴുന്നേറ്റില്ലെ? അവൻ എന്താണ് ഇങ്ങിനെ നടക്കുന്നത്? ഡിഗ്രി കഴിഞ്ഞിട്ട് അവൻ ഒന്നിനും പോകാതെ, ബേക്കറിയിൽ പോയി ഇരിക്കുന്നതെന്താണ്?”

“അവൻ എഴുന്നേറ്റ് വരുന്നത് 9 മണിക്കാണ്. നീ അവനോട് സംസാരിക്ക്. ഞാനും അച്ഛനും പറഞ്ഞു മടുത്തു.”

“ഞാൻ സംസാരിക്കാം. അമ്മ ഒരു കോഫി താ.”

“അപ്പോൾ നീ ചായ നിർത്തിയൊ”

“ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു, ഇപ്പോൾ ശീലമായി. ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ ഡൽഹിക്ക് പോകും.”

“ഇപ്പോൾ എന്തിനാണ് ഡൽഹിക്ക് പോകുന്നത്?”

ഞാൻ അമ്മയോട് നുണ പറഞ്ഞു.

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.