മാമകഹൃദയത്തിൻ ആത്മരഹസ്യം – 4 [ദാസൻ] 270

“നീയെന്തിനാണ് ധൃതി പിടിച്ച് ഓടി വന്നത്. രണ്ട് ദിവസം കൂടി നിൽക്കാമായിരുന്നില്ലെ”

“അമ്മ എന്നെ അങ്ങോട്ട് കെട്ടിച്ചു വിട്ടിരിക്കുകയാണൊ?”

“നീ തമാശ പറയുകയാണൊ? തമാശ പറയാൻ പറ്റിയ സമയം. എടാ മോള് രണ്ടു ദിവസം കഴിയുമ്പോൾ പോകില്ലെ, അതു കൊണ്ടാണ് ഞാൻ അങ്ങിനെ പറഞ്ഞത്. നീ മോളെ കൊണ്ടുപോയി ആക്കില്ലെ?”

“അവിടെ രക്ഷകർത്താവ് ഏതൊ പേപ്പറിൽ ഒപ്പിട്ട് കൊടുക്കുവാനുണ്ട്. അമ്മാവൻ ആണല്ലൊ അവളെ കോഴ്സിന് കൊണ്ടുപോയി ചേർത്തത്, അതു കൊണ്ട് അമ്മാവൻ തന്നെ ചെല്ലണം.”

ഞാൻ ഒരൊഴിവ് കഴിവ്

“അതിനെന്താ നിങ്ങൾക്ക് മൂന്ന് പേർക്കും കൂടി പോകാമല്ലൊ, കാറിന് പോയാൽ മതി.”

“ഈ കാറ് കൊണ്ട് അത്രയും ദൂരം പോകാൻ പറ്റില്ല.”

“നീ ഒരു വണ്ടി നോക്ക്”

അതു ശരിയാണ്, ഒരു പുതിയ വണ്ടി എടുക്കാമെന്ന് വെച്ചാൽ ഒരു മാസം എങ്ങിനേയും പിടിക്കും. ഒരു വർഷം പഴക്കമുള്ള ലക്ഷ്വറി ആയിട്ടുള്ള വണ്ടി നോക്കാമെന്ന് വെച്ചു. അതിനുള്ള മുന്നൊരുക്കങ്ങളുമായി നീങ്ങി. രണ്ടാമത്തെ ദിവസം എൻ്റെ ഒരു സുഹൃത്ത് മുഖാന്തിരം, അവൻ്റെ സുഹൃത്തിൻ്റെ 8 മാസം പഴക്കമുള്ള ഹോണ്ട സിറ്റി v idTech മോഡൽ കൊടുക്കാനുണ്ടെന്ന് അറിഞ്ഞു. ഞങ്ങൾ ഒരു മെക്കാനിക്കിനേയും കൂട്ടി വണ്ടി നോക്കി, മെക്കാനിക് ok പറഞ്ഞു. വൈറ്റ് കളറാണ് വണ്ടി, അപ്പോൾ തന്നെ പൈസയും കൊടുത്ത് വണ്ടിയെടുത്തു. സുഹൃത്തിൻ്റെ പരിചയത്തിലുള്ള വണ്ടിയായതുകൊണ്ട് ബാംഗ്ലൂർ പോയി വന്നിട്ട് RC യിലെ പേര് മാറ്റാം എന്ന് തീരുമാനിച്ചു. വണ്ടിയുമായി ചെന്നപ്പോൾ അനിയൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന അവസ്ഥ. അവൻ അപ്പോൾ തന്നെ വണ്ടിയുമെടുത്ത് പോയി. അമ്മക്കും സന്തോഷം, ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ അമ്മയുടെ വാക്കുകൾ പുറത്തേക്ക് വന്നു.

“നീ മോളോട് പറഞ്ഞൊ വണ്ടിയെടുക്കുന്ന കാര്യം.”

“ഇതൊക്കെ പറയണൊ?”

“പറയണം. നിൻ്റെ ഭാര്യയോട് പറയണ്ടെ”

“ഏതായാലും അവൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ”

“എന്നാൽ ചന്ദ്രൻ വന്നാൽ ഉടനെ പോകണം.”

ചന്ദ്രൻ അച്ഛനേയും കയറ്റിയാണ് വന്നത്. അച്ഛനും വളരെ സന്തോഷമായി. അമ്മ വീണ്ടും

” എന്നാൽ നീ പോകാൻ നോക്ക്.”

“എങ്ങോട്ടാണ് ഇവനെ പറഞ്ഞയക്കുന്നത്”

“മോളുടെ അടുത്തേക്ക്”

അമ്മ പറഞ്ഞത് തന്നെ വീണ്ടും പറയുന്നതു കൊണ്ട്, ഞാൻ വണ്ടിയുമെടുത്ത് അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഗേറ്റ് കടന്ന് പുതിയ വണ്ടി വരുന്നതു കണ്ട്, അമ്മാവൻ വിരുന്നുകാർ ആരോ ആണെന്ന് കരുതി അകത്തേക്ക് നോക്കി എന്തോ പറഞ്ഞപ്പോഴേക്കും അമ്മായിയും മകളും പുറത്തേക്ക് എത്തി. വണ്ടിയിൽ നിന്നും ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങുന്നതു കണ്ടപ്പോൾ ഒരാൾ അതേ സ്പീഡിൽ അകത്തേക്ക് പോയി. ഞാൻ അകത്തേക്ക് കയറി

“ഇത് ആരുടെ കാറാണ് മോനെ?”

“ഒരു വണ്ടിയെടുത്തു. പ്രത്യേകിച്ചും ഞാൻ ശാലിനിയെ കൊണ്ടുപോയി ആക്കണമെന്ന് അമ്മക്ക് നിർബന്ധം, ആ പഴയ കാറുമായി പോയാൽ ശരിയാവില്ല. അതു കൊണ്ടാണ് ഇതെടുത്തത്. എൻ്റെ കൂടെ അവൾ വരില്ല, അതു കൊണ്ട് നമ്മൾ മൂന്നു പേരും കൂടി പോകുന്നു. അമ്മായിയെ വീട്ടിലേക്ക് ആക്കാം. നാളെ കഴിഞ്ഞല്ലെ പോകേണ്ടത്, ഞാൻ നാളെ വരാം. അപ്പോഴേക്കും അവളെ പറഞ്ഞ് റെഡിയാക്ക്, ഞാൻ ഇറങ്ങട്ടെ.”

ഞാൻ വീടെത്തിയപ്പോൾ അമ്മാവൻ്റെ കോൾ വന്നു.

Updated: November 19, 2021 — 10:34 am

36 Comments

  1. Adutha part submit cheythitt ith vare vannittillalo bro??

    1. ഇന്നത്തേക്ക് പ്രതീക്ഷിക്കാം, ബ്രോ.

      1. ബ്രോ! സബ്മിറ്റ് ചെയ്തത് കറക്ട് അല്ലെ? പെൻഡിംഗ് ലിസ്റ്റിൽ പോലും കഥ ഇല്ലെന്ന് പറയുന്നു!

        കഴിയുമെങ്കിൽ ഒരു തവണ കൂടി സബ്മിറ്റ് ചെയ്യുക ?

        1. Error: Duplicate post title. Please try again
          ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് എന്നുള്ളതിന് തെളിവാണിത്. ഞാൻ വീണ്ടും സബ്മിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ കിട്ടിയ മറുപടിയാണിത്.

          1. ഹും , ഇതൊന്നു write us il കൂടി കമൻറ് ചെയ്തോളൂ ,,,

  2. Adipoli ❤️❤️

    1. താങ്ക്സ് ബ്രോ.

  3. Hi Dear,
    Good story. Shalini is egoistic, so as Dasan. Rekha is a good match for Datan, but he doesn’t have any feelings it seems and him being the man of principles, will not accept her proposal even if she approach him with such intention, he will be denying her request.
    In any case, it seems like, there are eventual chances for Rekha having vital role in the story and Dasan’s life.
    Please keep up the good work..
    Congratulations.
    Best regards
    Gopal

    1. താങ്കളുടെ വിലയിരുത്തൽ കൊള്ളാം. ശരിയാണ്, ദാസനെന്ന കഥാപാത്രം ഒത്തിരി വ്യത്യസ്ഥത ഉള്ളതാണ്. എല്ലാം വഴി പോലെ വരും. അഭിപ്രായത്തിന് നന്ദി ബ്രോ.

      1. അടുത്ത ഭാഗം ഈ മാസം തന്നെ ഉണ്ടാകുമോ?

        1. സബ്മിറ്റ് ചെയ്തിട്ടുണ്ട്.

    1. താങ്ക്സ് Bro.

  4. Nanayittunde broo❤️

    1. Thanks Bro.

  5. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി brother ❤?✨️

    1. താങ്ക്സ്

  6. കൊള്ളാം നന്നായിട്ടുണ്ട്… ❤❤❤❤

    1. Thanks

  7. Kollam man nannayitundu apo prasnagal muzhuvan ee partil paranju kazhinju ini adutha partil apo prasna pariharam nadatham ? waiting for next part ❤️?

    1. നമുക്ക് ആലോചിക്കാം….. താങ്കളുടെ അഭിപ്രായത്തിന് നന്ദി.

  8. അടിപൊളി

    1. Thanks bro.

  9. Bro,
    nannaittundu.
    Iniengilum nayagan kurachu usharavum ennu thonnuinnu.
    Waiting for next part.

    1. Thanks bro.

    1. Thanks bro.

  10. Waiting for your next part ♥️♥️♥️♥️

    1. താങ്ക്സ് ബ്രോ.

  11. Good

    1. താങ്ക്സ്

  12. valare nannayittund bro….

    1. Thanks Bro.

  13. Slow but perfect…
    ഈ paceil കഥ പോയാൽ നല്ലതായിരിക്കും

    അടുത്ത part എത്രയും വേഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thanks bro.

Comments are closed.