മാന്ത്രികലോകം 9 [Cyril] 2317

Views : 67726

മാന്ത്രികലോകം 9

Author : Cyril

[Previous part]

 

സാഷ

 

അപ്പോ എനിക്ക് അറിയേണ്ടത് ഇതാണ്… എന്തുകൊണ്ടെനിക്ക് ഇതെല്ലാം കാണാന്‍ കഴിയുന്നു…?” ആമിന ഞങ്ങൾ എല്ലാവരോടുമായി പ്രതീക്ഷയോടെ ചോദിച്ചു.

കുറച്ച് നേരത്തേക്ക് നിശബ്ദത മാത്രം… ആര്‍ക്കും ഉത്തരം ഇല്ലായിരുന്നു എന്നെനിക്ക് മനസ്സിലായി… പക്ഷേ ഫ്രെന്നിന്റെ കാര്യത്തിൽ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയില്ലായിരുന്നു…

ഞാൻ സംശയിച്ചത് പോലെ അവന്‍ തന്നെയാണ് നിശ്ശബ്ദതയെ ഭേദിച്ചത്.

“ചില ഊഹാപോഹങ്ങൾ എനിക്കുണ്ട്…. അത് ഞാൻ വിവരിക്കാം. പക്ഷേ ഞങ്ങള്‍ക്കും നിന്റെ സഹായം വേണം… അതുപോലെ എന്റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരവും വേണം…” ഫ്രെൻ ആമിന യോട് പറഞ്ഞു.

ആമിന ഉടനെ ഭംഗിയായി പുഞ്ചിരിച്ചു.

ആമിന ഒരു ഐന്ദ്രിക ആണോ എന്ന സംശയം എനിക്ക് ഉണ്ടായിരുന്നു.

അവള്‍ക്ക് മാന്ത്രിക ശക്തി ഉണ്ടോ എന്നറിയാൻ അവളുടെ ആത്മാവിനെ ഞാൻ സ്പര്‍ശിച്ചു നോക്കി…. ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല … പക്ഷേ എന്തോ പ്രത്യേകത ഉള്ളതുപോലെ മാത്രം തോന്നി.

“എനിക്കൊരു ചോദ്യമുണ്ട്, ആമിന…” ഈഫിയ പറഞ്ഞു.

ഉടനെ ആമിന അവളെ ചോദ്യ ഭാവത്തില്‍ നോക്കി..

“നിനക്ക് കാണാന്‍ കഴിയുന്ന കുറെ കാര്യങ്ങൾ പറഞ്ഞല്ലൊ… എന്നാൽ ഭൂമിക്കടിയിലും കടലിലും വ്യാപിച്ച് കിടക്കുന്ന ഏതെങ്കിലും ശക്തിയെ നിനക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ടോ…?”

ഈഫിയ ചോദിച്ചത്‌ കേട്ട് ആമിന പെട്ടന്നു ഞങ്ങളിരിക്കുന്ന മണലില്‍ പല ഭാഗങ്ങളിലായി സംശയത്തോടെ നോട്ടം പായിച്ചു .. എന്നിട്ട് കടലിലും അവള്‍ എന്തോ തിരഞ്ഞു… ശേഷം അവള്‍ ഈഫിയ യെ കൂറ്പ്പിച്ചു നോക്കി.

“ഇല്ല, ഒന്നുംതന്നെ ഞാൻ കാണുന്നില്ല… “ ആമിന യുടെ ഉത്തരം വന്നു. “ഏത് ശക്തിയെ കുറിച്ചാണ് നി പറഞ്ഞത് ഈഫിയ…?”

“പ്രകൃതിയുടെ ഊര്‍ജ്ജ ഗോളവും നാഡികളും ആണോ നീ ഉദേശിച്ചത്…?” ദനീർ ഈഫിയ യോട് ചോദിച്ചു.

ആണെന്ന് അവള്‍ തലയാട്ടി.

“എന്താണ് അത്…?” ആമിന സംശയത്തോടെ ചോദിച്ചു.

അവള്‍ അങ്ങനെ ചോദിച്ചതും എന്തോ കണ്ടുപിടിച്ചത് പോലെ പെട്ടന്നു ഫ്രെന്നിന്റെ രണ്ട് കണ്ണുകളും വികസിച്ചു.. എന്നിട്ട് ആലോചനയോടെ അവന്‍ തല താഴ്ത്തി പിടിച്ചു… ശേഷം അവന്‍ കണ്ണുമടച്ചിരിക്കാൻ തുടങ്ങി…

അവന്റെ ഇത്തരത്തിലുള്ള ഇരിപ്പ് ഞങ്ങൾക്ക് സുപരിചിതമായ ഒന്നായി എപ്പോഴോ മാറിയിരുന്നു.

ഒന്നുകില്‍ അവന്‍ ആത്മ സഞ്ചാരം നടത്തുന്നു, അല്ലെങ്കിൽ അവന്റെ ശക്തിയെ വ്യാപിപ്പിച്ച് എന്തെങ്കിലും തിരയുകയോ അല്ലെങ്കിൽ പുതിയതായി ഏതെങ്കിലും തരത്തിലുള്ള മാന്ത്രിക ശക്തിയുടെ പ്രവര്‍ത്തനത്തെ കുറിച്ച് ഉള്‍ക്കാഴ്ച ലഭിച്ച് കാണും…

Recent Stories

The Author

128 Comments

  1. കൈലാസനാഥൻ

    സിറിൾ ഭായി,
    ഈ ഭാഗവും അതിഗംഭീരം തന്നെയായിരുന്നു. അങ്ങനെ നമ്മുടെ അമ്മു ഈ ഭാഗം നിറഞ്ഞു നിന്നു. അവളുടെ കണ്ണുകൾക്ക് മാന്ത്രികരായ ഫ്രെന്നിനും കൂട്ടുകാർക്കും കാണാൻ കഴിയാത്തതും അദൃശ്യ ശക്തികളെപ്പോലും കാണാൻ കഴിയുന്ന പ്രത്യേകതയുള്ളവൾ. അവൾക്ക് സാന്നിദ്ധ്യം അറിയുന്ന രീതിയും ഹീഷേനിയെന്ന ദൈവത്തിനും കീംദയാക് എന്ന മാന്ത്രികന്റേയും വംശത്തിൽ ഉള്ളവളാണെന്ന വെളിപ്പെടുത്തലും ഒക്കെ നന്നായിരുന്നു.

    അവളുടെ ശക്തിയെ പറ്റിപ്പറയുന്നതും ഫ്രെൻ അത് പരീക്ഷിച്ചറിയുന്നതും കുറേയധികം സമയം അവരുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്നിട്ടും അവരറിയാതിരുന്നതും അവന്നറിയിക്കുന്ന മാത്രയിൽ ജാഗരൂകരാകുന്നതും അവൻ പ്രത്യക്ഷമാകുന്നതും ഒക്കെ അതിമനോഹരം ആയിരുന്നു.

    പിന്നീടവർ മലാഹികൾ താമസിച്ച മാന്ത്രിക ഭവനത്തിലെത്തുന്നതും പുതിയ മൃതിമഞ്ഞിനാൽ അവിടെ സംരക്ഷണവലയം തീർത്തതും ഒക്കെ നമ്മുവിനും മറ്റുള്ളവർക്കും അത്ഭുതമാകുന്നതും ഒക്കെ മനോഹരം തന്നെ. അമ്മു ഒരു ഐന്ദ്രികയാണെങ്കിലും ശക്തി പ്രയോഗിക്കാറ്ററിയാത്തതും ആത്മസ്പർശനത്തിന് അനുമതി കൊടുക്കാത്തതിൽ എന്തോ അമ്മുവിന് രഹസ്യ ബന്ധം ഉള്ള പോലെ തോന്നിപ്പിച്ചു കളഞ്ഞല്ലോ! അവളെ അവരുടെ കൂട്ടത്തിൽ കൂട്ടി മാത്രിക ഭവനത്തിലെത്തുന്നതും അമ്മുവിനത് പുതിയ അനുഭവം ആകുന്നതും നന്നായിരുന്നു.

    മാന്ത്രികഭവനത്തിൽ അവൻ നടത്തുന്ന പരീക്ഷണങ്ങളും ഒഷേദ്രസിന്റെ അവസ്ഥ മനസ്സിലാക്കിയ സീനുകളും യക്ഷലോകത്ത് ചെല്ലുന്നതും റാേലേനും റാലേനും കൂട്ടരും നടത്തുന്ന യോഗം കാണുകയും അമ്മുവിൽ നിന്നും മറഞ്ഞു നിന്ന വിദ്യ പ്രയോഗിച്ച് അവരുടെ മദ്ധ്യത്തിൽ ചെന്ന് ഒഷേദ്രസിനേപ്പറ്റി അശരീരി പോലെ വെളിപ്പെടുത്തുന്നതും രണ്ടാളുടെ തലയിൽ കൊട്ടിയിട്ട് അപ്രത്യക്ഷനാകുന്നതും ഒക്കെ കൗതുകകരവും ആകാംക്ഷാഭരിതവും തന്നെ.

    ഉറക്കത്തിൽ ഹീഷേനി ഫ്രെന്നിന് ദർശന മേകുന്നതും അമ്മുവിനേപ്പറ്റി വെളിപ്പെടുത്തൽ നടത്തുന്നതും ദനീറിന് ജീവൻ കൊടുത്ത കഥകളും ഒക്കെ വിവരിക്കുന്നത് അത്യാകാംക്ഷാഭരിതം ആയിരുന്നു.

    അമ്മുവിന്റെ സംശയങ്ങൾ മായുന്നതും അവനുമായി മലയടിവാരത്ത് ചെല്ലുന്നതും അവന് ദൃശ്യമാകാത്ത ശില്പങ്ങൾ അവൾ കാണുന്നതും ആരാക്ഷസ മനുഷ്യരും വിചിത്രജീവികളുമായി ദൃശ്യമാകാതെ തന്നെ ഏറ്റുമുട്ടി ആകാശത്ത് വച്ച് രണ്ടെണ്ണത്തിനെ വധിക്കുന്ന സീനും അത് കഴിഞ്ഞ് മറ്റു മൂന്നെണ്ണത്തിനെയും കൊല്ലുന്നതും ആറാമത്തേതുമായുള്ള സംഘട്ടനവും എഴാമത്തെ അമ്മുവിന് എതിരെ ചെല്ലുന്നതും അവൾക്ക് അവന്റെ കഠാരെ കൊടക്കുന്ന സീനും അവൾ അത് പ്രയോറിക്കുന്നതും തളർന്നിരിക്കുന്നതും ഒക്കെ മാസ്മരികം തന്നെയായിരുന്നു. അപ്പോൾ അവൻ ആ കഠാരിയേപ്പറ്റി ഓർക്കുന്നതും അവളുടെ തളർച്ചയും അത് സ്പർശനത്തിന് സമ്മതിക്കുന്നതും അവളെ മാന്ത്രിക ഊർജ്ജം പുറപ്പെടുവിപ്പിക്കാൻ പ്രാപ്തമാക്കുന്നതുമൊകെ ആകാംക്ഷാഭരിതം ആയിരുന്നു.

    പിറ്റേ ദിവസം റാലേനും കൂട്ടരും എത്തുന്നതും ഉജ്‌ജ്വലയുടെ റാലേനോടുള്ള പരിഹാസം ഒക്കെ രസകരമായിരുന്നു. ഉജ്‌ജ്വല ഈ ഭാഗത്തും രസകരമായിരുന്നു. റാലേനും കൂട്ടരും അമ്മുവിൽ നിന്നറിണ കാര്യക്കളുമെല്ലാമറിഞ് സ്തബ്ദരായതുമൊക്കെ കൊള്ളാമായിരുന്നു.

    വീണ്ടും ഫ്രെൻ പരീക്ഷണം നടത്തി ഒ ഷേദ്രസിന്റെ മാന്ത്രിക തടവറയിൽ അവതാറിനെ വിടുന്നതും ക്ഷണകാന്തി പക്ഷിയേയും സ്വർണ വ്യാളിയേയൊക്കെ മോചിപ്പിച്ചതും ഘാതകവാളിനും അവനുമായി ആത്മബന്ധം വ്യാളി നടത്തുന്നതും ഒക്കെ ആകാംക്ഷാഭരിതവും ഉദ്വോഗ ജനകവുമായിരുന്നു. ക്ഷണകാന്തി പക്ഷിയുമായി ആത്മബന്ധനം നടത്തി ആകെയുള്ള രണ്ടിനേയും വരുതിയിലാക്കി.ഈ ഭാഗവും വിസ്മയിപ്പിച്ചു. അഭിനന്ദനങ്ങൾ👌👌👌🌹🌹🌹

    1. മറ്റുള്ളവരെല്ലാം തുടക്കം തൊട്ടേ ഉണ്ട്. എന്നാല്‍ അമ്മുവിന്റെ വരവ് വൈകിയും, പക്ഷേ പ്രാധാന്യമുള്ള കഥാപാത്രം ആയതു കൊണ്ടും അവളെക്കുറിച്ച് വളരെ വ്യക്തമായി തന്നെ വിവരിക്കണം എന്നതുകൊണ്ട് അവള്‍ ഈ കഥയില്‍ നിറഞ്ഞുനിന്നു.

      പിന്നേ എപ്പോഴത്തേയും പോലെ ഈ കഥയെ കുറിച്ചുള്ള നിങ്ങളുടെ ഈ സംഗ്രഹം വായിക്കുമ്പോള്‍ ഒരു സന്തോഷം തന്നെ എനിക്ക് തോന്നാറുണ്ട്…

      എന്തായാലും നിങ്ങള്‍ക്ക് ഈ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട്‌ സന്തോഷമുണ്ട്. നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി… ഒത്തിരി സ്നേഹം ❤️♥️❤️

  2. ആഴ്ചയിൽ ഇട്ട നല്ലതായിരുന്നു

    1. എന്റെ കഥ കുറച്ച് ലേറ്റ് ആയിട്ടാണ് എപ്പോഴും വരുന്നത്…. അത് എനിക്കും മനസ്സിലാകുന്നുണ്ട്..

      നിങ്ങൾ എല്ലാവരെയും പോലെതന്നെ എനിക്കും മറ്റുള്ള കാര്യങ്ങൾ കൂടി നോക്കാനുണ്ട് bro.

      എന്റെ ചില കാര്യങ്ങൾ ഒക്കെ ഇതിനുമുൻമ്പും ഞാൻ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ ഓര്‍മ… എന്നാലും എന്റെ സാഹചര്യം ഞാൻ വ്യക്തമാക്കാം.

      UAE ഇൽ ഒരു ചെറിയ ബിസിനസ്സുണ്ട്…. അതിന്റെ കാര്യം കൂടി എനിക്ക് നോക്കണം.. എഴുതാൻ തുടങ്ങുമ്പോൾ എന്തെങ്കിലും കാര്യങ്ങള്‍ കടന്നുവരും, അതോടെ എഴുത്ത് മുടങ്ങും. ഈ Corona വന്നത് തൊട്ടേ എന്റെ കമ്പനിക്ക് വരേണ്ട ചില payments എല്ലാം pending ആയി കിടക്കുന്നുണ്ട്… എപ്പോഴും follow-up ചെയ്യണം …. ആ പ്രശ്‌നം കാരണം എന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്നവർക്ക് കൊടുക്കേണ്ട സാലറി delay ആകുമ്പോള്‍ fund എവിടെ നിന്നെങ്കിലും അറേഞ്ച് ചെയ്ത്‌ അവർക്ക് ശമ്പളം കൊടുക്കണം. ചെറിയ കമ്പനി ആയത് കൊണ്ട് ഓഫീസ് സ്റ്റാഫ്സിനെ ഒന്നും ഞാൻ വച്ചിട്ടില്ല, എല്ലാം ഞാൻ തന്നെയാണ് നോക്കുന്നത് (invoice, salary files, tax അടക്കാനുള്ള documents, utility bills, clients ഓഫീസുകളില്‍ invoice submit cheque collection — അങ്ങനെ accounts and documentation ഇതെല്ലാം ഞാൻ ഒറ്റക്ക് തന്നെയാ നോക്കുന്നത്) പിന്നേ ഫോണിലൂടെ എന്റെ ഫാമിലിക്ക് വേണ്ടി കുറച്ച് സമയം spend ചെയ്യുക.

      ഇതിന്റെയെല്ലാം ഇടക്ക് എഴുത്തും ഉണ്ട് bro… സമയവും സാഹചര്യവും കിട്ടുമ്പോൾ വായിക്കുകയും ചെയ്യും. പിന്നെ പല പ്രശ്നങ്ങൾ കാരണം പലപ്പോഴും എഴുതാനുള്ള മൂഡ് പോലും ഉണ്ടാവാറില്ല എന്നതാണ് സത്യം. എഴുത്ത് നിര്‍ത്തിയാലോ എന്നുപോലും പലവട്ടം ഞാൻ ആലോചിച്ചിട്ടുണ്ട്….. പക്ഷേ തുടങ്ങി വെച്ചത് കംപ്ലീറ്റ് ചെയ്യണം എന്ന ഒരു വാശി തോന്നും… അങ്ങനെ ഞാൻ എഴുതുന്നു.

      അതുകൊണ്ട്‌ ഓരോ ആഴ്ചയും ഓരോ പാര്‍ട്ട് publish ചെയ്യുക എന്നത് എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല സുഹൃത്തെ… പക്ഷേ എന്നെ കൊണ്ട് കഴിയുന്നത് പോലെയൊക്കെ പെട്ടന്ന് എഴുതാന്‍ ഞാൻ ശ്രമിക്കാം.

      ഞാൻ ആരെയും ഇവിടെ കുറ്റപ്പെടുത്താന്‍ വേണ്ടി ഇതെല്ലാം പറഞ്ഞുവെന്ന് ദയവായി ആരും കരുതരുത്… എന്റെ സാഹചര്യം അറിയാത്തവരോട് എന്റെ situation എന്താണെന്ന് ഞാൻ പറഞ്ഞ്‌ തരുന്നു.. അത്രതന്നെ…
      ആര്‍ക്കും എന്നോട് ദേഷ്യം തോന്നില്ല എന്ന് പ്രതീക്ഷിക്കുന്നു.
      സ്നേഹത്തോടെ ❤️❤️

      1. Just പറഞ്ഞൂനേ ഉള്ളു.
        ജീവിക്കാൻ ഉള്ളത് ആദ്യം ഉണ്ടാക്കിട്ട് സമയം പോലെ ഇട്ടമതി. പുതിയ കഥകൾ ഒക്കെ ഉണ്ടെ എഴുതി തീ൪ത്തിട്ട് ഇട്ടമതി. അപ്പോൾ tension വേണ്ടെല്ലൊ പാതി നിർത്തേണ്ടി വരൂന്ന്.എഴുത്ത് നി൪ത്തേണ്ട. എല്ലാരെ കൊണ്ടു൦ നടക്കുന്ന പരുപാടി അല്ല ഇത്.

  3. ♥️♥️♥️♥️♥️♥️♥️

  4. Ente ponna poli….
    Ningalku evidunnu verunnu ithrem imagination unbelievable 😱😱😱😱

    1. എല്ലാവർക്കും imagine ചെയ്യാൻ കഴിയും എന്നാണ് എന്റെ വിശ്വസം.
      കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി നന്ദി… ഒത്തിരി സ്നേഹം bro❤️❤️

  5. ❤️❤️❤️

  6. നീലകുറുക്കൻ

    എന്ത് പറയണം എന്നറിയില്ല ബ്രോ. ന്നാലും എന്തേലും പറയാതെ പോവുന്നത് മോശമാണ് താനും.അതു കൊണ്ടു ഈ കമെന്റ് ഇടുന്നത്.. ഭാവനകൾ തുടർന്നും ചിറകുകൾ വിടർത്തി പറക്കട്ടെ.. 💐💐

    1. കഥ ഇഷ്ടമായതിൽ വളരെ സന്തോഷം bro… നാലുവരി ഇവിടെ കുറിച്ചതിൽ ഒത്തിരി സ്നേഹം.. വളരെ നന്ദി ❤️❤️

  7. നന്നായിട്ടുണ്ട് സഹോ അമ്മുവിന്റെ ശക്തി എന്തൊക്കെ ആണ് എന്നറിയാൻ ഒരു ആകാംഷ ഉണ്ട് എന്തായാലും അമ്മുവിനു കാടാര കൂടി കിട്ടിയല്ലോ ഇനി എന്തെന്ന് നോക്കാം. പിന്നെ ഫ്രൻ എപ്പോഴും പണിപുരയിൽ ആണല്ലോ പാവം എല്ലാകൂടെ കൂടി പ്രാന്താകുമോ എന്തോ എന്തായാലും ഇതൊന്നും പൂർണമായും അറിയാതെ തന്നെ കിളി പോയ കണക്കെ ആണ് എല്ലാരും അപ്പൊ എല്ലാം അറിഞ്ഞാലുണ്ടാകുന്ന അവരുടെ അവസ്ഥ ഊഹിക്കാൻ പോലും പറ്റണില്ല എന്തായാലും ഫ്രൻ ഔദ്ദേഷ്യസിന്റെ നിഗൂഢ മായ കാര്യങ്ങൾ കണ്ടെത്തും എന്ന് തന്നെ വിചാരിക്കുന്നു എല്ലാം കൊണ്ട് വളരെ അധികം ആകാംഷയോടെ തന്നെ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    With❤

    1. അമ്മുവിന്റെ ശക്തികള്‍ എന്താണെന്ന് താമസിയാതെ അറിയാൻ കഴിയും എന്ന് തോനുന്നു… പിന്നെ ഫ്രെൻ പണിപ്പുരയില്‍ കേറിലെങ്കിൽ അവനിട്ട് ഒടുക്കത്തെ പണി കിട്ടും bro😁😁. ഇനി എന്തൊക്കെ നടക്കുമെന്ന് നമുക്ക് നോക്കാം.

      എന്തായാലും കഥ ഇഷ്ട്ടപ്പെട്ടല്ലൊ… ഒത്തിരി സന്തോഷമുണ്ട് bro. ഒത്തിരി സ്നേഹം❤️❤️

  8. പെട്ടന്ന് ശില്‍പ്പി തല ഉയർത്തി എന്നെ നോക്കി പറഞ്ഞു, “ഞാൻ വല്ല യുദ്ധത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സമയം നോക്കി എന്റെ വാളിനെ നി തട്ടിപ്പറിക്കാതിരിക്കുക ഫ്രെൻ…”

    ലാവേഷ് ചിരിച്ചുകൊണ്ട് ശില്‍പ്പിയെ ഉപദേശിച്ചു, “ഏതിനും നിങ്ങൾ മറ്റൊരു വാള്‍ കൂടി ഒപ്പം കരുതുന്നതാണ് നല്ലത്…

    മൊത്തത്തിൽ ചിരിപ്പിക്കാൻ ഒത്തിരി ഉണ്ടായിരുന്നു. പ്രത്യേകിച്ചും അഗ്നിയും ഉജ്വലയും… എന്നാലും കൂടുതൽ ചിരിപ്പിച്ചത് ശില്പി ആണ്.
    നല്ല ഭാവന.. നന്നായി present ചെയ്തു… Waiting for next part….

    1. ശില്‍പ്പി, അഗ്നി, ഉജ്ജ്വല ഒക്കെ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം bro… വായനക്ക് നന്ദി… ഒത്തിരി സ്നേഹം ❤️❤️

  9. _dream__traveller_1125

    Parayan vakukal illa….. Oro part kazhiyumbol kadha kuduthal interesting akukayan….. Waitting 💓💓💓💓

    1. വായിച്ചതില്‍ വളരെ സന്തോഷം bro. ഒത്തിരി സ്നേഹം ❤️❤️

  10. ഒഷേദ്രസിന്റെ ചിന്തയും ബുദ്ധിയും അപാരം…
    അതിനെ നമ്മുടെ ഫ്രെഷനർ എങ്ങിനെ മറി കടക്കും… ഒഷേദ്രസിന്റെ ചിന്തക്കും ബുദ്ധിക്കും അപ്പുറം ഫ്രെഷനർ ചിന്തിച്ചാലെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയുള്ളൂ…

    ഇവരുടെ 2 പേരുടെയും ബുദ്ധിക്കും ചിന്തക്കും അപ്പുറം ആണ്‌ താങ്കളുടെ ഭാവന….

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

    1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദിയും സ്നേഹവും bro…

      ഫ്രെൻ എങ്ങനെ ചിന്തിച്ച് പ്രവർത്തിക്കും എന്നതിനെ അറിയാൻ സത്യത്തില്‍ എനിക്കും ആഗ്രഹം ഉണ്ട്… എന്ത് സംഭവിക്കുമെന്ന് നോക്കാം.
      ഒത്തിരി സ്നേഹം ❤️❤️

  11. Poliye 💞💞💞💞

    1. ഇഷ്ടമായതിൽ സന്തോഷം bro. നന്ദി.. സ്നേഹം❤️❤️

    1. നന്ദി.. സ്നേഹം❤️❤️

  12. സഹോ… നമിച്ചു നിങ്ങളെ.. 🙏🙏

    ഹിഷേനിയുടെയും കീസിം ദയാക് എന്ന മാന്ത്രികന്റെയും വംശമാണ് അമ്മുവിന്റേത് എന്നതും അവൾ ഐന്ദ്രിക ആണെന്നുള്ളതും ഒക്കെ അത്ഭുതത്തോടെയാണ് വായിച്ചത്..

    “കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി നീ എവിടെയായിരുന്നു ഫ്രെൻ….?” 😂😂😂😂

    ഫ്രൻ മൃതിമഞ്ഞിനെ വരുതിയിലാക്കിയത് നിസാരമായി പറയുമ്പോൾ പണ്ടായിരുന്നേൽ എനിക്ക് അത്ഭുതം തോന്നിയേനെ.. ഇപ്പോൾ ഓഹ്.. ഇതൊക്കെയെന്ത് എന്ന ഭാവമാണ്.. ഫ്രൻ ആരാ മോൻ.. 😌

    അഗ്നിക്ക് കുറുമ്പുകൾ ലേശം കൂടുന്നുണ്ട്…😬😂
    അമ്മു ആത്മാവിനെ സ്പർശിക്കാൻ വിലക്കിയത് എന്താണ്… എന്തെങ്കിലും അവൾ മറയ്ക്കുന്നുണ്ടോ.. 🙄

    ഫ്രൻ മാന്ത്രിക ഭവനത്തിൽ വച്ച് അവന്റെ പരീക്ഷണങ്ങൾ ആലോചിക്കുന്ന ഭാഗം വായിച്ചപ്പോൾ ഒന്ന് രണ്ട് കിളി ഒക്കെ പറന്നു… അവൻ യക്ഷലോകത്തെത്തി അന്നൗൺസ്‌ ചെയ്യുന്ന ഭാഗത്തിൽ ഫ്രൻഷറിന്റെ അതേ കൗതുകം എനിക്ക് തോന്നി.. കിടിലം സീൻ..

    അടുത്ത അത്ഭുതം നിറങ്ങൾ വേർതിരിച്ച് കാണാൻ കഴിയുന്നത് അവന് മാത്രമാണെന്നത്…!!!!

    ഫ്രൻ മലമുകളിൽ രണ്ട് വാളും കയ്യിലേന്തി നിന്ന ഭാഗം ഞാൻ വായിച്ച് ചിരിച്ചു പോയി.. ശില്പി വായും പൊളിച്ചു നിൽക്കുന്നത് ആണ് എന്റെ മനസിലേക്ക് വന്നത്…

    പിന്നീടുള്ള ഭാഗത്തെക്കുറിച്ച് ഒന്നും പറയാനില്ല.. എന്റമ്മോ എജ്ജാതി…. 🔥
    അമ്മുവിന് സ്വന്തമായ കഠാര, തടസം നിൽക്കുന്ന ഷൈദ്രസ്തൈന്യ, ഹിഷേനി വെളിപ്പെടുത്തിയ കാര്യങ്ങൾ.. ദനീറിന്റെ ജന്മരഹസ്യം… എല്ലാം കൂടി തല പുകഞ്ഞു പോയി…
    ഫ്രെനിന്റെ തടവറയിലെ സംഭവങ്ങൾ… സ്വർണ വ്യാളി.. റീനസിനെ ഇനി എവിടുന്ന് കണ്ടുപിടിക്കും…എല്ലാം ഗംഭീരം ആയിരുന്നു… ഒരക്ഷരം പറയാൻ കഴിയാത്ത വിധം എഴുതി.. 🙏🙏🙏

    മാന്ത്രിക ലോകത്തിന്റെ ചുഴിയിൽ വട്ടം കറങ്ങുന്ന എന്റെ തല വല്ല തണുത്ത വെള്ളത്തിലും മുക്കി വയ്ക്കാൻ എനിക്കിപ്പോ തോന്നുന്നുണ്ട്.

    ഇനിയും എഴുതാൻ കഴിയട്ടെ… ആശംസകൾ…സ്നേഹം…. ❤🙏

    1. തണുത്ത വെള്ളത്തില്‍ തല മുക്കി വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. തണുത്ത വെള്ളം വെള്ള രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുകൊണ്ട്‌ തല മാത്രമായി ആക്കേണ്ട മൊത്തമായി തണുത്ത വെള്ളത്തില്‍ മുങ്ങണം കേട്ടോ. 😁😁

      എന്തായാലും വായിച്ചതിനും വലിയ ഒരു റിവ്യൂ തന്നതിനും നന്ദി… ഒത്തിരി സ്നേഹം❤️❤️

  13. എന്താ ഇത് കിളി മൊത്തം പോയി,,, ഞാൻ ഒന്ന് ചോദിച്ചോട്ടെ ഇതൊക്കെ എഴുതുമ്പോ bro ക്ക് കൺഫ്യൂഷൻ വരുവോ.”വിപദ്‌ജനകമായ” ഇതെന്താ സാധനം 😁. ലാസ്റ്റിൽ ഫ്രൻന്റെ കാര്യം തീരുമാനമായെന്നാ കരുതിയെ, വ്യാളി കൊടുത്ത ശക്തി ദൈവഖാതകവാൾ ആകുമോ🤔. ന്തായാലും fren ഇനി കൂടുതൽ ശ്രെദ്ധിക്കണം. അമ്മുവിന് ന്തോ കാര്യമായി ചെയ്യാനുണ്ട്.

    കാത്തിരിക്കുന്നു 🔥❣️🤗

    1. Moopar കാര്യായിട്ട് ntho കൂട്ടി ഇട്ട് കത്തിച്ചതാ 🚶‍♂️

      1. അത് ഞാൻ പണ്ടേ കണ്ടുപിടിച്ചതാ… 😌

        1. പാവം ഞാൻ☹️

      2. @സുല്‍ത്താന്‍
        അഗ്നിഗുണ്ടത്തിൽ വിറകിട്ട് മാത്രമേ ഞാൻ കത്തിക്കാറുള്ള bro😁😁

        1. ഉവ്വ ഉവ്വേ…. സത്യം പറയടോ ingal ശിവമൂലി adict alle😌

          1. ഹും വെറും പാവവും മാന്യനുമായ എന്നെ നോക്കി ഇങ്ങനെയൊക്കെ ചോദിക്കാൻ എങ്ങനെ തോന്നി??… അഗ്നിയും ഉജ്ജ്വലയും നിന്റെ മാംസം കടിച്ച് എടുക്കട്ടെ എന്ന് ആഗ്രഹിച്ച് പോകുന്നു 😂😂

    2. @Nithin

      സുല്‍ത്താന് കിളി കച്ചവടം ഉണ്ട് bro. നമുക്ക് കുറെ വാങ്ങാം 😁😁.

      എഴുത്തില്‍ ഇതുവരെ കൺഫ്യൂഷൻ വന്നിട്ടില്ല… ഇനി എങ്ങനെയാണെന്ന് അറിയില്ല.

      വിപദ്‌ജനകമായ = dangerous

      അതേ, ഫ്രെൻ കൂടുതൽ ശ്രദ്ധിക്കണം.. ഇനി എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം.

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. സ്നേഹം ❤️❤️

      1. Oh കൊട്ട് വീണ്ടും enikkitt 😬😬😬

        1. കൊട്ട് കിട്ടാൻ സുലുവിന്റെ ജീവിതം ഇനിയും 🤣

          1. ദേ അടുത്തത് 😬…. Nthonn ഇത് കുക്കുമ്പർ സിറ്റിയോ 🤧

      2. ❣️🤗

  14. 🎶 അ.. ആ.. കിളി പോയി.. കിളി വാതിലിലൂടെ.. ഇടിമിന്നലു പോലെ.. കിളി പോയി🎶😁😁

    1. കൊള്ളാം bro, ഇനി കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ആ പാട്ടും കൂടി പാടൂ😁😁.
      ഒത്തിരി സ്നേഹം bro❤️❤️

  15. hooooo maaan Heavy
    no raksha

    AGNI & UjWALA arude enkilum Back kadich paeikumennurappaaa

    1. എനിക്കും അതാണ് തോന്നുന്നത്.. അഗ്നി and ഉജ്ജ്വല ആരേ ആദ്യം കടിക്കും എന്നാണ് എന്റെ ആലോചന.

      വായനക്ക് നന്ദി bro.. സ്നേഹം ❤️❤️

  16. കി കിടുക്കാച്ചി….

    1. നന്ദി.. സ്നേഹം ❤️❤️

  17. Uff poliye….. ❤❤❤❤❤❤❤
    ഒന്നും പറയാനില്ല….പൊളി സാധനം ❤❤❤❤❤

    1. വായിച്ചതില്‍ സന്തോഷം bro… ഒന്നും പറയാനില്ലാത്തതിലും സന്തോഷം 😅😁😁❤️❤️

      1. കൂടുതൽ ഒന്നും പറയിപ്പിക്കരുത് 😝😝😝😝….

        ആകെ പറയാൻ ഉള്ളത്….
        Ingala ഇമേജിനേഷൻ…. അതൊരു ഭയങ്കര സംഭാവം ആണ്… ഇനീം ഇത് പോലെ കൊറേ eythan പറ്റട്ടെ ന്ന് ആശംസിക്കുന്നു ❤❤❤

  18. Super 💞💞💞💞

    1. നന്ദി.. സ്നേഹം ❤️❤️

  19. Nannayittund..

    1. നന്ദി.. സ്നേഹം ❤️❤️

  20. 𝙂𝙊𝙐𝙏𝙃𝘼𝙈

    𝐚𝐰𝐞𝐬𝐨𝐦𝐞 𝐦𝐚𝐡𝐧 !!!

    1. വായിച്ചതിനും ഇഷ്ടപ്പെട്ടതിലും സന്തോഷം bro ❤️❤️

  21. Bro avideyum vallapozhum vazhanam ketto. Avide ezhuthunnathu തലപ്പര്യം ഇല്ല ennu ariyam ennalum e ezhuthu kanam mello ennu orathu paranjathu annu

    1. ശ്രമിക്കാം സുഹൃത്തേ❤️❤️

  22. Ohhh mahhn, 🔥🔥🔥🔥❤️❤️❤️

    1. വായിച്ചതില്‍ സന്തോഷം bro ❤️❤️

  23. 🥰😁..

    Btw iam stil alive too 🤣❤🖤

    1. ഹോ സമാധാനമായി…. അപ്പോ ആരും ഇതുവരെ പിടിച്ചോണ്ട് ലാബില്‍ കൊണ്ടുപോയി പലകയിൽ തറച്ചില്ല അല്ലേ?❤️❤️ 😁😁

    1. 🏆🥇🏆❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com