മാന്ത്രികലോകം 9 [Cyril] 2320

Views : 67939

“പിന്നെയും എന്റെ ആദ്യ ചോദ്യത്തിന് നി ഉത്തരം തന്നില്ല… എന്തുകൊണ്ടാണ് എപ്പോഴും എന്റെ രണ്ടാമത്തെ ചോദ്യത്തിന് മാത്രം നി ഉത്തരം നല്‍കുന്നു…? എവിടെ നിന്റെ വിചിത്ര വാല്‍…?”

ഒരുപക്ഷേ ഇവിടെ വരുന്നത് കൊണ്ടാവും, റാലേൻ താടി കളഞ്ഞത്…

പക്ഷേ അപ്പോഴും ഉജ്ജ്വലയുടെ പരിഹാസത്തിൽ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്ന ഭാവം മാന്ത്രിക മുഖ്യന്‍റെ മുഖത്ത് ഉണ്ടായിരുന്നു.

ലാവേഷും ശില്‍പിയും ചുണ്ടില്‍ വിരിഞ്ഞ ചിരി ഒളിപ്പിച്ചു കൊണ്ട് കൗതുകത്തോടെ ഉജ്ജ്വലയെയും റാലേനയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ഋഷനി അവരുടെ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് കുനിഞ്ഞിരുന്നു… അവരുടെ ചുമല്‍ ചെറുതായി കുലുങ്ങുന്നുണ്ടായിരുന്നു.

അവസാനം റാലേൻ നിസ്സഹായനായി ഞങ്ങൾ എല്ലാവരെയും നോക്കി.

കുറച് കഴിഞ്ഞ് ഉജ്ജ്വല തല കുടഞ്ഞു കൊണ്ട് ഹാളിന്റെ ഒരു വശത്ത് പോയി കിടന്നു.

ആശ്വാസത്തോടെ റാലേൻ എന്റെ നേര്‍ക്ക് തിരിഞ്ഞു.

“സഭ കൂടുന്ന അറയിൽ ഒരു അദൃശ്യ ശക്തിക്കും കടക്കാന്‍ കഴിയാതിരിക്കാൻ ഞങ്ങൾ അവിടെ ഒരുപാട്‌ മാന്ത്രിക തടസ്സങ്ങളും മറ്റനേകം മാന്ത്രിക സംവിധാനങ്ങളും സൃഷ്ടിച്ചിരുന്നു ഫ്രെൻ… അവിടെ അനധികൃതമായി ഏതു ശക്തി പ്രവേശിച്ചാലും ഞങ്ങൾക്ക് അറിയാനും കഴിയുമായിരുന്നു…

എന്നിട്ടും അവിടെ നി പ്രവേശിച്ചത് പോലും ഞങ്ങൾ ആരും അറിഞ്ഞില്ല. നി അവിടെ വന്ന് നിനക്ക് പറയാനുള്ളത് പറഞ്ഞിട്ട്, എന്റെ രണ്ട് ഉപദേഷ്ടാക്കളുടെ തലയില്‍ കൊട്ടും കൊടുത്തിട്ട് നിന്റെ പാട്ടിന്‌ നി പോയി….”

അഗ്നിയുടെ വായിൽ നിന്നും ഒരു ചെറിയ മുരൾച പുറത്തുവന്നു…. സാധാരണയായി അഗ്നി അങ്ങനെയാണ് ചിരിക്കാറുള്ളത്… അതുകൊണ്ട് ഞാൻ അങ്ങോട്ട് നോക്കിയില്ല.

ഞാൻ എന്റെ മുഖത്ത് നിഷ്കളങ്കത വരുത്തിക്കൊണ്ട് എന്റെ കൂട്ടുകാരെ പാളി നോക്കി…

വിപദ്‌ജനകമായ മാന്ത്രിക വിദ്യ വല്ലതും ഞാൻ പ്രയോഗിച്ചു എന്ന സംശയം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അത് ഞാൻ ഏറ്റുപറയുമെന്ന് ഉറപ്പിച്ചത് പോലെയാണ് അവരെല്ലാവരും എന്നെ നോക്കി നിന്നത്…

എന്തായാലും അത് നടക്കാൻ പോണില്ല.

ഒഷേദ്രസിന്റെ ശക്തിയെ ഉപയോഗിച്ച്… ഒഷേദ്രസിന്റെ അവതാറിനേയും സൃഷ്ടിച്ച്… എന്റെ മനഃശക്തിയെ അതിൽ പ്രവേശിപ്പിച്ച് ഞാൻ ഒഷേദ്രസിന്റെ ഉള്ളില്‍ പ്രവേശിച്ചു എന്ന് പറഞ്ഞാൽ അവർ എല്ലാവരും എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയില്ല… കൂടാതെ ഒഷേദ്രസ് എന്നെ സ്വാധീനിക്കുന്നു എന്ന സംശയവും അവരുടെ മനസില്‍ ജനിക്കും. അതുകൊണ്ട് ഞാൻ കള്ളം പറയാൻ തീരുമാനിച്ചു…

“എങ്ങനെ എന്നറിയില്ല പക്ഷേ ഒഷേദ്രസിനെ കുറിച്ച് എനിക്ക് എങ്ങനെയോ അറിയാൻ കഴിഞ്ഞു… ഒരുപക്ഷേ ഒഷേദ്രസിന്റെ നേരിയ അംശം രക്തം ഇപ്പോഴും എന്നില്‍ ഉള്ളത് കൊണ്ടായിരിക്കാം….”

ഞാൻ പറഞ്ഞ കള്ളം ആരും വിശ്വസിച്ചില്ല എന്ന് എല്ലാ മുഖത്തും വ്യക്തമായി ഞാൻ കണ്ടു.

Recent Stories

The Author

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com