മാന്ത്രികലോകം 9 [Cyril] 2320

Views : 67936

മനസ്സിലാക്കിയിരുന്നു ഫ്രൻഷെർ — അതായിരുന്നു നിന്നിലുള്ള നിഗൂഢ ശക്തിയില്‍ നിന്നും നിന്റെ ഉപബോധ മനസ്സ് ചുരുളഴിച്ച ആദ്യത്തെ നിഗൂഢ രഹസ്യം….”

ഹിഷേനി അങ്ങനെ പറഞ്ഞതും ഞാൻ മിഴിച്ച് നിന്നു…. അന്നേരം എന്റെ ഉപബോധ മനസ് എന്റെ ബോധ മനസില്‍ നിന്നും മറച്ച് വെച്ചിരുന്ന ഒരു കാര്യത്തെ ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ബോധ മനസില്‍ തെളിയിച്ച ശേഷം പിന്നെയും മറഞ്ഞു.….

എന്റെ മനസില്‍ തെളിഞ്ഞ ആ അര്‍ദ്ധരഹസ്യം കാരണം, ശില്‍പ്പി സൃഷ്ടിച്ച ശില്‍പം പോലെ ഞാൻ മരവിച്ചു നിന്നുപോയി.

എന്റെ മനസില്‍ മിന്നിയ ആ രഹസ്യത്തെ കുറിച്ച് പൂര്‍ണമായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല…. പക്ഷേ പ്രതിമ സ്ത്രീ ദനീറിനോട് മുഴുവന്‍ സത്യവും പറഞ്ഞില്ലായിരുന്നു എന്ന സത്യം എനിക്ക് ബോധ്യമായി.

എന്റെ ആ സ്തംഭിച്ചുള്ള നില്‍പ്പ് കാര്യമാക്കാതെ ഹിഷേനി തുടർന്നു —,

“അങ്ങനെ നിന്റെ ഉപബോധ മനസ് നിന്റെ ആത്മാവിലുള്ള നിന്റെ മാന്ത്രിക ശക്തിയെ മറ്റുള്ളവരിൽ നിന്നും മറച്ച് വെക്കാനുള്ള വിദ്യയും മനസിലാക്കി അതിനെ പ്രാവര്‍ത്തികമാക്കുകയും ചെയ്തു.

പക്ഷേ വെറുമൊരു നവജാത ശിശുവായിരുന്ന നിനക്ക് ആ വിദ്യയെ ശരിയായ രീതിക്ക് പ്രയോഗിക്കാൻ കഴിയാത്തത് കൊണ്ടാണ് ദൈവങ്ങളായ ഞങ്ങൾക്കെങ്കിലും നിന്റെ ശക്തിയെ അവ്യക്തമായെങ്കിലും കാണാന്‍ കഴിയുന്നത്… അതുകൊണ്ട്‌ തന്നെയാണ് ശില്‍പ്പിയെ പോലത്തെ ചിലര്‍ക്കും നിന്റെ ശക്തിയെ ചിലപ്പോഴെങ്കിലും കാണാന്‍ സാധിക്കുന്നതും….

ആ വിദ്യയെ നി ശരിയായ രീതിക്ക് പ്രയോഗിച്ചിരുന്നെങ്കിൽ ദൈവങ്ങളായ ഞങ്ങൾക്ക് പോലും നീ ഒരു മാന്ത്രികന്‍ എന്ന് അറിയാൻ കഴിയില്ലായിരുന്നു.

പക്ഷേ എന്തുതന്നെ ആയാലും നിന്റെ യഥാര്‍ത്ഥ ശക്തി എന്താണെന്നും… പിന്നേ നിന്റെ സിദ്ധികള്‍ എന്താണെന്നും ഞങ്ങൾ ദൈവങ്ങള്‍ക്ക് പോലും ഇപ്പോഴും അറിയില്ല…

അന്ന് തൊട്ട് ഈ നിമിഷം വരെ, നി അറിഞ്ഞും അറിയാതെയും നിന്നിലുള്ള നിഗൂഢ ശക്തിയുടെ അഗാധമായ രഹസ്യ നിയമങ്ങളെ നിനക്ക് എത്രത്തോളം മനസിലാക്കാന്‍ കഴിഞ്ഞു എന്നൊന്നും ആര്‍ക്കും അറിയില്ല… അതുകൊണ്ടാണ് ഒഷേദ്രസ് പോലും നിന്നെ ഭയക്കുന്നത് ഫ്രൻഷെർ…. പക്ഷേ ഒഷേദ്രസും അത്ര നിസ്സാരനല്ല — ഒഷേദ്രസിന്റെ യഥാര്‍ത്ഥ ശക്തിയും എന്താണെന്ന് ഞങ്ങൾ ദൈവങ്ങള്‍ ആര്‍ക്കും അറിയില്ല…

എന്തുതന്നെയായാലും ഒഷേദ്രസിന്റെ പിടിയില്‍ ഒരിക്കലും നി അകപ്പെടാതിരിക്കാൻ സൂക്ഷിക്കുക ഫ്രൻഷെർ.

പിന്നേ ഞാൻ സൃഷ്ടിച്ച കഠാരയെ ഞാൻ നിന്റെ അമ്മയെ ഏല്‍പ്പിച്ചിരുന്നു. അതിനെയാണ് നിന്റെ അമ്മ നിന്നെ ഏല്‍പ്പിച്ചത്. പിന്നെ ആ കഠാരയെ നി അതിന്റെ യഥാര്‍ത്ഥ അവകാശിക്ക് തന്നെയാണ് നല്‍കിയത്, ഫ്രൻഷെർ….”

ഹിഷേനി പറയുന്നതെല്ലാം ഞാൻ ഇമവെട്ടാതെ കേള്‍ക്കുകയായിരുന്നു.

“അമ്മു ഞങ്ങൾക്ക് മുന്നില്‍ വരുമെന്ന് നിങ്ങള്‍ക്കും എന്റെ അമ്മയ്ക്കും എങ്ങനെ അറിയാം…?”

“അവസാനമായി നടന്ന ദൈവങ്ങളുടെ യുദ്ധം നടക്കും മുന്‍പാണ് ഒരു ഉള്‍വിളി കാരണം ആ കഠാരയെ ഞാൻ സൃഷ്ടിച്ചത്. ആ ചെറിയ കഠാരയെ സൃഷ്ടിക്കാന്‍ ഇരുപത് വർഷങ്ങൾ ആണ് ഞാൻ ചെലവഴിച്ചത്…. ആ ഇരുപതു വര്‍ഷങ്ങളും ഞാൻ എന്ത് ചെയ്തു… ആ കഠാരയെ ഞാൻ

Recent Stories

The Author

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com