മാന്ത്രികലോകം 9 [Cyril] 2320

Views : 67855

പക്ഷേ ഞാൻ പ്രയോഗിച്ച ഒഷേദ്രസിന്റെ ശക്തി എന്നോട് സഹകരിക്കാന്‍ തയ്യാറല്ലായിരുന്നു….

അതുകൊണ്ട്‌ ഞാൻ പ്രയോഗിച്ച ഒഷേദ്രസിന്റെ ശക്തിയെ അധികനേരം എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല.

എന്താണ് ചെയ്യേണ്ടതെന്ന് വെച്ചാല്‍ അതിനെ എത്രയും പെട്ടന്ന് ചെയ്യണം… ഞാൻ തീരുമാനിച്ചു.

എന്റെ അവതാരിനെ ഞാൻ വേഗം സൃഷ്ടിച്ചു… അതിനെ എന്റെ ആത്മാവിന്റെ ശക്തിയില്‍ നിന്നും പൂര്‍ണമായി വിച്ഛേദിച്ചിക്കുകയും ചെയ്തു…. ഉടനെ എന്റെ ആവശ്യം അറിയാവുന്ന ആ സൂര്യനെ പോലെ ജ്വലിക്കുന്ന എന്റെ അവതാർ എന്നോട് വിട പറയും പോലെ ചെറുതായി തല അനക്കിയിട്ട് അപ്രത്യക്ഷമായി…

ശേഷം അത് ആ ഒഷേദ്രസിന്റെ മാന്ത്രിക തടവറയില്‍ പ്രത്യക്ഷപ്പെട്ടു…. എന്നിട്ട് ഒരു ചുഴലിക്കാറ്റ് പോലെ എന്റെ അവതാർ ആ തടവറയുടെ ഉള്ളാകെ ചുഴറ്റിയടിച്ചു കൊണ്ട് പ്രകാശത്തിന്റെ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്നു.

വെറും ആറ് സെക്കന്റ് മാത്രമാണ് എന്റെ ശക്തിയില്‍ നിന്നും സൃഷ്ടിച്ച ആ അവതാറിന് ആ തടവറയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞത്…. അത്ര സമയം കൊണ്ടുതന്നെ ആ തടവറയുടെ ഉള്ളിലുള്ള എല്ലാം ഞാൻ മനസ്സിലാക്കിയിരുന്നു.

ദേഷ്യവും നിരാശയും എനിക്ക് തോന്നി… കാരണം ആ തടവറയില്‍ റീനസ് ഇല്ലായിരുന്നു…. കൈറോണും അവിടെയില്ല….

അന്യ ശക്തി എന്ന എന്റെ അവതാർ ഒഷേദ്രസിന്റെ ആ തടവറയില്‍ പ്രവേശിച്ച ഉടനെ ആ തടവറ രക്തവർണ്ണമായി മാറി… അവിടെ ചുഴറ്റിയടിച്ചു പ്രകാശ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന എന്റെ അവതാറിന്റെ ശക്തിയെ മാന്ത്രിക തടവറയുടെ ശക്തി ആദ്യം അമര്‍ച്ച ചെയ്യാൻ ശ്രമിച്ചു.

പക്ഷേ കഴിഞ്ഞില്ല — കാരണം ആത്മാവ് ഇല്ലാത്ത ഒരു ശക്തിയെ അത്ര എളുപ്പത്തില്‍ അമര്‍ച്ച ചെയ്യാൻ കഴിയില്ല.

എന്റെ ആത്മാവിനെ ഞാൻ എന്റെ അവതാറിൽ പ്രവേശിപ്പിക്കാതിരുന്നത് കൊണ്ട്, തടവറയുടെ ശക്തിക്ക് എന്റെ അവതാരിനെ ബന്ധിക്കാൻ കഴിഞ്ഞില്ല. എന്റെ ആത്മാവ് എന്റെ അവതാരിൽ ഉണ്ടായിരുന്നുവെങ്കിൽ മാത്രമേ എന്റെ അവതാറിന്റെ ശക്തിയെ എന്റെ ആത്മാവില്‍ ബന്ധിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനുശേഷം തടവറയുടെ ശക്തിക്ക് എന്റെ ആത്മാവിന്റെ ശക്തിയെ അമര്‍ച്ച ചെയ്യാൻ കഴിയുമായിരുന്നു…

പക്ഷേ അതൊന്നും ചെയ്യാൻ മാന്ത്രിക തടവറയുടെ ശക്തി കഴിയാത്തത് കൊണ്ട്, വെറും ആറ് സെക്കന്റ് കൊണ്ട് തടവറയുടെ ശക്തി എന്റെ അവതാറിന്റെ ശക്തിയെ തടവറയുടെ പുറത്തേക്ക്‌ ചിതറിച്ച് കളഞ്ഞു…

എന്റെ ചിതറിക്കപ്പെട്ട ആ ശക്തി എന്നില്‍ ലയിക്കുന്നതിന് പകരം പ്രകൃതിയില്‍ ലയിക്കുകയാണ് ചെയ്തത്.

എന്തിന്‌ അങ്ങനെ സംഭവിച്ചു എന്നെനിക്ക് മനസ്സിലായില്ല… അതിനെ കുറിച്ച് ചിന്തിക്കാനും എനിക്ക് സമയമില്ലായിരുന്നു.

കാര്യം സാധിക്കാൻ ആടിന്റെ തോലും പുതച്ച് നടക്കുന്ന ചെന്നായ എന്ന അവസ്ഥയില്‍ നിന്നും മറിച്ചായിരുന്നു എന്റെ ഇപ്പോഴത്തെ അവസ്ഥ.

ചെന്നായയുടെ തോല് പുതച്ച ആട്ടിന്‍കുട്ടിയായി ഞാൻ ഒഷേദ്രസ് സൃഷ്ടിച്ച തടവറയില്‍ പ്രത്യക്ഷപ്പെട്ടു..

Recent Stories

The Author

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com