നാഗത്താൻ കാവ് -2[ദേവ്] 170

Views : 4165

നാഗത്താൻ കാവ് 2

Author :ദേവ്

[ Previous Part ]

 

ഉറങ്ങാൻ കിടന്നപ്പോഴും ഉണ്ണിക്കുട്ടൻ മനസ്സിലുള്ള സംശയങ്ങളെ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു… നാളെത്തന്നെ ഇതിനെല്ലാം ഉത്തരം കണ്ടെത്തണമെന്ന വാശി ആ മനസ്സിൽ നിറഞ്ഞു.. പതിയെ ഉറക്കത്തിലേക്ക് വഴുതിവീണ ഉണ്ണിക്കുട്ടൻ വളരെ വിചിത്രമായൊരു സ്വപ്നം കണ്ടു…

 

ഇരുട്ടിൽ ഒരു കൊടും കാടിനുള്ളിലൂടെ  ഒരു കുട്ടി നടന്നു പോകുന്നു… വളരെയധികം പേടിച്ചാണ് അവൻ നടക്കുന്നതെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്… ആ നടത്തത്തിലും എന്തോ ഒന്ന് ചുമന്ന പട്ടിൽ പൊതിഞ്ഞ് അവന് കയ്യിൽ പിടിച്ചിരിക്കുന്നു… താഴെ വീണുപോവാതിരിക്കാനോ നഷ്ടപ്പെടാതിരിക്കാനോ വേണ്ടിയാവണം.. ഇരുകൈകളും മാറിൽ പിണച്ച് വളരെ ശക്തമായാണ് ആ പൊതി അവൻ പിടിച്ചിരിക്കുന്നത്… ചുറ്റും കണ്ണോടിച്ചുകൊണ്ട് വളരെ വേഗത്തിലാണ് അവന്റെ നടത്തം.. എന്നാൽ പെട്ടന്ന് എന്തോ കണ്ടു ഭയന്നെന്നപോലെ അവൻ നിന്നു… മുന്നിൽ ഒരു വലിയ നാഗം ഉഗ്രരൂപത്തിൽ പത്തിവിടർത്തി നിൽക്കുന്നു… ഞൊടിയിടയിൽ ആ നാഗം കുട്ടിയുടെ നേർക്ക് പാഞ്ഞടുത്തു… നാഗം കുട്ടിയുടെ അടുത്ത് എത്തിയതും ഉണ്ണിക്കുട്ടൻ ഒരു നിലവിളിയോടുകൂടി സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നു… വല്ലാണ്ട് ഭയന്നുപോയ ഉണ്ണി ഉറക്കെ കരയാൻ തുടങ്ങി… അസമയത്ത് ഉണ്ണിയുടെ നിലവിളി കെട്ട് എല്ലാവരും ഉണ്ണിയുടെ അടുത്തേക്ക് ഓടിയെത്തി… ആദ്യം വന്ന ഇളയമ്മയെ കണ്ട മാത്രയിൽ തന്നെ ഉണ്ണിക്കുട്ടൻ കിടക്കയിൽ നിന്ന് ഓടിയിറങ്ങി കെട്ടിപ്പിടിച്ച് എങ്ങലടിച്ച് കരഞ്ഞു… ഉണ്ണിയെ സമാധാനിപ്പിക്കാനെന്നവണം  ഇളയമ്മ അവനെ ചേർത്തുപിടിച്ച് കിടക്കയിൽ കൊണ്ടിരുത്തി… അപ്പോഴേക്ക് വല്യച്ഛനും മറ്റുള്ളവരും കൂടി മുറിയിലേക്ക് എത്തിയിരുന്നു..

 

” എന്താ പറ്റിയേ..?? എന്തിനാ ഉണ്ണീ നീ നിലവിളിച്ചേ..?? എന്തേലും കണ്ട് ഭയന്നോ കുട്ടീ നീ..!!” മുത്തശ്ശി ചോദിച്ചു…

 

എന്നാൽ ഈ ചോദ്യങ്ങളൊന്നും ഉണ്ണിക്കുട്ടന്റെ കാതുകളിൽ പതിക്കുന്നുണ്ടായിരുന്നില്ല… അബോധാവസ്ഥയിലെന്ന പോലെ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു…

 

“ഇരുട്ട്… പൊതി… പാമ്പ്… കൊല്ലല്ലേ.. പാവമല്ലേ…”

 

അങ്ങനെ പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ഇളയമ്മയുടെ മടിയിൽ കിടന്ന് അവൻ പതുക്കെ ഉറക്കമായി…

 

Recent Stories

The Author

ദേവ്

14 Comments

  1. അറക്കളം പീലിച്ചായൻ

    99)മത്തെയും 100മത്തെയും ലൈക്ക് എന്റെ വക

  2. Spr part ആയിരുന്നു ഫുൾ തൃലിംഗ് ആയിരുന്നു

  3. പേജ് കൂട്ടി എഴുതണം… ❤❤❤❤

  4. Bro kidu story aanu,but Page kuravanu….10-14 Page undekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  5. Bro kidu story aanu,but Page kuravanu….10-14 Page u dekil onnukoodi intrest aakum…all the best bro👍👍👍❤️❤️❤️

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ intresting ആകുന്നുണ്ട് but page കുറച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ……

    ♥️♥️

  7. അറക്കളം പീലിച്ചായൻ

    🤗😍😍😍😍😍

  8. ഒരു 10 പേജ് എങ്കിലും ആക്കി ആഴ്ച്ചെ ഇട്ട നല്ലതായിരുന്നു

  9. Nannayittund. Page koottuka. Wtg 4 nxt part…

  10. 💖💖💖

  11. കഥ സൂപ്പർ ആണ് .കുറച് കൂടെ pages ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഉള്ള പേജ്ൽതന്നെ മാറ്റർ പോരാത്തത് പോലെ തോന്നി.എന്തായാലും അടുത്ത ഭാഗതിനായി ആകാംഷയോടെ കാത്തിരിക്കുന്നു

  12. Nice one but kurachoode pages akamayirubu

  13. 💝💝💝💝

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com