എന്തെങ്കിലും അതിന്റെ കൂടെ ചെയ്യേണ്ടി വരുമെന്നും എനിക്ക് ഉറപ്പാണ്… അതുകൊണ്ട് ഞങ്ങൾക്കും നിന്നെപ്പോലെ അത്ര നിസ്സാരമായി ചെയ്യാൻ കഴിയില്ല എന്നും അറിയാം… ആയതിനാൽ നമുക്ക് ആ ചർച്ച മതിയാക്കി മറ്റു കാര്യങ്ങളില്‍ കടക്കാം…” സുല്‍ത്താന്‍ ശ്വാസം ആഞ്ഞു വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു. “അടുത്ത് നി എന്താണ് ചെയ്തത് എന്ന് പറ ഫ്രെൻ.”
അവന്റെ തല മുടിയില്‍ മെല്ലെ തടവി കൊണ്ട് ഫ്രെൻ സുല്‍ത്താനെ തുറിച്ചുനോക്കി…
“ആദ്യം യക്ഷ ലോകത്താണ് ഞാൻ പ്രത്യക്ഷപ്പെട്ടത്… ഒരു കാര്യം അറിയാൻ വേണ്ടി… പിന്നീട് യക്ഷ രാജന്‍റെ കൊട്ടാരവും അദൃശ്യമായി ഞാൻ സന്ദര്‍ശിച്ചു…”
“യക്ഷ ലോകത്ത് എന്ത് കാര്യം അറിയാൻ…” ഹെമീറ ചോദിച്ചു.
പക്ഷേ മറുപടി പറയാതെ അവന്‍ ചുമല്‍ കുലുക്കി.
“യക്ഷ കൊട്ടാരത്തില്‍ എന്തിന് പോയി…?” ഹെമീറ അടുത്ത ചോദ്യവും അവന്റെ നേര്‍ക്ക് തൊടുത്തു.
“കൊട്ടാരത്തില്‍ പോകാൻ ഞാൻ ഉദ്ദേശിച്ചതല്ല… പക്ഷേ യക്ഷ ലോകത്ത് പോയപ്പോ മാന്ത്രിക മുഖ്യൻ, ശില്‍പ്പി, ശക്തി കുറഞ്ഞ രണ്ട് ദൈവങ്ങള്‍, ഫെയറികൾ പിന്നെ അനേകം മാന്ത്രികരും യക്ഷരും എല്ലാം ഒരുമിച്ച് കൂടിയുള്ള ഒരു യോഗം നടക്കുന്നത് എനിക്ക് അറിയാൻ കഴിഞ്ഞത് കൊണ്ടാണ് ഞാൻ അവിടേ പോയത്… അതുകാരണം കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു…”
“അവിടെ നീ പോയത് അവരാരും അറിഞ്ഞില്ലേ…? പിന്നെ എന്ത് കാര്യങ്ങൾ ആണ് അവിടെനിന്നും നി അറിഞ്ഞത്…” ദനീർ ആണ് ചോദിച്ചത്.
“മാന്ത്രിക ലോകത്തെ ആക്രമിക്കാൻ മലാഹി തീരുമാനിച്ചിരിക്കുന്നു — എപ്പോഴാണെന്ന് അറിയില്ല…”
അവന്‍ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി… ചെറിയ ഭയവും അടങ്ങാത്ത ദേഷ്യവും ഞങ്ങളില്‍ നിറഞ്ഞു.
മലാഹി ഒരു തീരാ ശല്യമായി മാറിയിരിക്കുന്നു.
“അതെങ്ങനെ അവര്‍ക്ക് അറിയാം..?” ജാസറിന്റെ സംശയം അവന്‍ ചോദിച്ചു.
“മലാഹിയുടെ ശ്രദ്ധ ഒന്നും ഇപ്പോൾ മനുഷ്യ ലോകത്ത് ഇല്ല.. അതുകൊണ്ട് ഇവിടെ നമ്മെ ആക്രമിക്കാൻ തല്‍കാലം ആരെയും മലാഹി പറഞ്ഞു വിടില്ല. കാരണം ഷൈദ്രസ്തൈന്യ യുടെ പക്ഷത്ത് നൂറ്റി പതിനഞ്ച് ശക്തി കുറഞ്ഞ ദൈവങ്ങള്‍ ഉണ്ട്… അതിൽ ചിലരൊക്കെ അവരുടെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണര്‍ന്നു കഴിഞ്ഞു… മലാഹി ഇപ്പൊ അവരുടെ പിറകെയാണ്. ആ ദൈവങ്ങളെ ബന്ധിച്ച്, ശക്തി പ്രയോഗത്തിലൂടെ അവരില്‍ ആത്മ ബന്ധനം സൃഷ്ടിച്ച് അവരെ ഒഷേദ്രസിന്റെ അനുയായികള്‍ ആക്കാനുള്ള തിരക്കിലാണ് മലാഹി ഇപ്പൊ… കൂടാതെ ഇടക്കിടക്ക് ഒരുപാട് ഫെയറികളെയും കാണാതാവുന്നു എന്നും, അതിന്റെ പിന്നിലും മലാഹി ആണെന്നും ഫെയറികൾ പരാമര്‍ശിച്ചു…”
ഫ്രെൻ പറഞ്ഞത് കേട്ട് കുറച്ച് നേരം ഞങ്ങൾ സ്തംഭിച്ചിരുന്നു..
“പക്ഷേ നോഷയ പറഞ്ഞത്, ഒഷേദ്രസ് എല്ലാ ശത്രു ദൈവങ്ങളിലും നിര്‍മ്മാര്‍ജ്ജന കവചം സൃഷ്ടിച്ചു എന്നല്ലേ…”
“എല്ലാ ദൈവങ്ങളിലും ഒഷേദ്രസ് നിര്‍മ്മാര്‍ജ്ജന കവചം സൃഷ്ടിച്ചു എന്നല്ല നോഷേയ നമ്മോട് പറഞ്ഞത്, ഈഫിയ. ‘ഞങ്ങളിൽ പ്രയോഗിച്ചു’ എന്നാണ് നോഷേയ പറഞ്ഞത്. ആ ‘ഞങ്ങളിൽ’ എന്ന് നോഷേയ ഉദേശിച്ചത് ആരൊക്കെ ആണെന്ന് നമുക്ക് വ്യക്തമല്ല… ഒരുപക്ഷേ പ്രധാനികളായ ദൈവങ്ങളും പിന്നെ ഷൈദ്രസ്തൈന്യയും ആയിരിക്കാം… ചിലപ്പോ കുറച്ച് ശക്തി കുറഞ്ഞ ദൈവങ്ങളും ആ കൂട്ടത്തില്‍ ഉള്‍പ്പെടാൻ സാധ്യതയുണ്ട്.
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്