മാന്ത്രികലോകം 9 [Cyril] 2323

“അവരോട് പറഞ്ഞിട്ടാണ് ഞാൻ വീട്ടില്‍ നിന്നും ഇറങ്ങിയത് …. എന്റെ കാര്യങ്ങൾ അറിയാവുന്ന അവരോട് ഇന്ന് ഒരുപാട്‌ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എനിക്ക് ലഭിക്കും എന്ന് പറഞ്ഞിട്ടാണ് ഞാൻ വന്നത്…”

“അല്ലാ, ഇത്ര വൈകിയ സ്ഥിതിക്ക് അവർ പേടിക്കില്ലെ…?” സുല്‍ത്താന്‍ ആണ് ചോദിച്ചത്.

“ഞാൻ സാധാരണ മനുഷ്യരെ പോലെയല്ല എന്ന് അവര്‍ക്കറിയാം. ഞാൻ നിങ്ങളെയൊക്കെ പോലെയാണ്… അതുകൊണ്ട് എന്നെ പോലുള്ള നിങ്ങളുടെ കൂടെ നില്‍ക്കുന്നതിന് എന്റെ വീട്ടില്‍ നിന്നും ആരും തടസ്സം പറയില്ല…”

എല്ലാവരും അവളെ തന്നെ നോക്കിനിന്നു.

അവള്‍ക്കടുത്ത് തറയില്‍ കിടന്നിരുന്ന അഗ്നി തലയൊന്ന് തിരിച്ച് പെട്ടന്നു അമ്മുവിന്‍റെ കൈയിൽ നക്കി…

“ആ.. ഹ്…” ഒരു ഞെട്ടലോടെ നെഞ്ചില്‍ കൈയും വെച്ച്, കസേരയില്‍ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് അമ്മു പിന്നോട്ട് ചാടി…

അഗ്നി അവളുടെ കൈയിൽ നക്കിയതാണെന്ന് മനസ്സിലായതും അമ്മു ജാള്യതയോടെ ചിരിച്ചു.

“നിന്റെ വികൃതികള്‍ കൂടുന്നുണ്ട് അഗ്നി…” ഫ്രേയ ചിരിച്ചു.

“ഞാൻ വികൃതി കാണിച്ചതല്ല ഫ്രേയ, അമ്മുവിനെ അംഗീകരിച്ച് അവള്‍ നമ്മുടെ കൂട്ടത്തിൽ ചേരുന്നത് എനിക്ക് സമ്മതം എന്ന് ഞാൻ അവളെ അറിയിച്ചതാണ്…. ഇനി നിങ്ങളും ഓരോരുത്തരായി അവളെ നക്കി അംഗീകരിക്കുക….” അഗ്നി ഗൌരവത്തോടെ പറഞ്ഞു.

അതുകേട്ട് ഞങ്ങൾ ഒരു നിമിഷം മിഴിച്ചു നിന്നു…. അമ്മുവിന്‍റെ കണ്ണ് പുറത്തേക്ക്‌ തള്ളി.. അവള്‍ ഇറങ്ങി ഓടും എന്നാണ് ഞാൻ വിചാരിച്ചത്.

പക്ഷേ ചിരിച്ചുകൊണ്ട് അമ്മു പിന്നെയും കസേരയില്‍ ഇരുന്നിട്ട് അഗ്നിയുടെ തലയില്‍ തൊട്ടു…

“അഗ്നി…!! മനുഷ്യരായ ഞങ്ങൾ മറ്റുള്ളവരെ നക്കി കൊണ്ടല്ല അംഗീകരിക്കുന്നത്…..” സിദ്ധാര്‍ത്ഥ് ചിരി അടക്കാനുള്ള ശ്രമത്തിനിടെ എങ്ങനെയോ പറഞ്ഞു.

“ശെരി അതെല്ലാം പോട്ടെ, ഇനി പറ ഫ്രെൻ.. എവിടേക്കാണ് നി പോയിട്ട് വന്നത്…?” അഗ്നി അവന് നേരെ തിരിഞ്ഞു.

“ഒരു പരീക്ഷണം നടത്താന്‍ വേണ്ടിയാണ് ബീച്ചിൽ നിന്നും ഞാൻ അപ്രത്യക്ഷമായത്…”

“എന്തു പരീക്ഷണം ഫ്രെൻ…” ഞാൻ അവനെ തുറിച്ചുനോക്കി.

“അമ്മുവിന് പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയും, ഊര്‍ജ്ജ ശക്തിയെ വഹിക്കുന്ന നാഡിയും ഊര്‍ജ്ജ ശക്തിയെ സംഭരിച്ചിരിക്കുന്ന ഗോളവും ഒന്നും കാണാന്‍ കഴിയുന്നില്ല എന്നാണല്ലൊ പറഞ്ഞത്. അപ്പോ ആ ശക്തിയില്‍ എന്നെ ആവരണം ചെയ്താല്‍ അവള്‍ക്ക് എന്നെ കാണാന്‍ കഴിയില്ല എന്ന എന്റെ നിഗമനം ശരിയാണോ എന്നറിയാനുള്ള പരീക്ഷണം ആയിരുന്നു ഞാൻ നടത്തിയത്…”

അതുകേട്ട് എല്ലാവരും അവനെ കൂറ്പ്പിച്ചു നോക്കി…

“അങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ…?” അഖില്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“അതുകൊണ്ടാണല്ലോ അവന്‍ ചെയ്തത്… പിന്നെ ഇത് ചെയ്യുന്നത് ഫ്രെൻ ആയതുകൊണ്ട്, ഊര്‍ജ്ജ ശക്തിയില്‍ ആവരണം ചെയ്യണം എങ്കിൽ ഊര്‍ജ്ജ ശക്തി മാത്രം പോര എന്ന തോന്നല്‍ എനിക്കുണ്ട്… കൂടാതെ വേറെയും അപായകരമായ

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.