മാന്ത്രികലോകം 9 [Cyril] 2323

ഘാതകവാളിനെ ഞാൻ എന്റെ തലയ്ക്ക് മുകളില്‍ ഉയർത്തി പിടിച്ചു.

ഉടനെ സ്വര്‍ണ്ണ വ്യാളി അതിന്റെ വായ തുറന്ന്, കറുത്ത് ഇരുണ്ട… കാണാന്‍ തന്നെ ഭീതി സൃഷ്ടിക്കുന്ന തരത്തിലുള്ള അഗ്നിയെ വര്‍ഷിച്ചു…. രണ്ട് നിമിഷം വരെ അത് നീണ്ടുനിന്നു…

ആ കറുത്ത അഗ്നി ഘാതകവാളിൽ തൊട്ടതും ഘാതകവാൾ ആ അഗ്നിയെ ആഗിരണം ചെയ്തു…

രണ്ട് നിമിഷം കഴിഞ്ഞ് സ്വര്‍ണ്ണ വ്യാളി അതിന്റെ വായ അടച്ചു… എന്നിട്ട് അതിന്റെ വായ അടച്ച അതേ വേഗത്തിൽ അത് പിന്നെയും വായ തുറന്ന് എന്റെ നേര്‍ക്ക് പിടിച്ചു…

ഞാനൊന്ന് വിരണ്ടു… എന്നിട്ട് അതിന്റെ മുന്നില്‍ നിന്നും മാറും മുന്നേ സ്വര്‍ണ്ണ വ്യാളിയുടെ വായിൽ നിന്നും സ്വര്‍ണ്ണവും കറുപ്പും കലര്‍ന്ന ഒരു ശക്തി എന്നെ പൊതിഞ്ഞു… ശേഷം കടല്‍-പച്ച നിറത്തില്‍ പൊതിഞ്ഞ, ഒരു അടി വലിപ്പമുള്ള ഒരു സ്വര്‍ണ്ണ ശക്തി നാളം വ്യാളിയുടെ വായിൽ നിന്നും പുറപ്പെട്ടു എന്റെ നെഞ്ചില്‍ മെല്ലെ സ്പര്‍ശിച്ചു…. ഉടനെ എന്റെ ആത്മാവില്‍ നിന്നും ഒരു ശക്തി, സ്വര്‍ണ്ണ വ്യാളിയുടെ ആത്മാവിന്റെ ആ അംശത്തെ എന്റെ ഉള്ളില്‍ സ്വീകരിച്ച് എന്റെ ആത്മാവില്‍ ലയിപ്പിച്ചു… അതോടെ ഘാതകവാളും എന്റെ കൈയിൽ നിന്നും അപ്രത്യക്ഷമായി…

 

‘കുറച്ച് ദിവസത്തേയ്ക്ക് എന്നെ നിനക്ക് ഏത്താനാവില്ല ഫ്രെൻ… കാരണം നമ്മൾ ഇപ്പോൾ സ്വീകരിച്ച സ്വര്‍ണ്ണ വ്യാളിയുടെ ശക്തിയും പിന്നേ അതിന്റെ ആത്മാവിന്റെ അംശവും എല്ലാം നമ്മില്‍ പ്രവർത്തിച്ച് എന്നില്‍ ചെറിയൊരു പരിവര്‍ത്തനം സൃഷ്ടിക്കും… അതുവരെ വിട…’

 

എന്റെ മനസില്‍ അത്രയും പറഞ്ഞിട്ട് ഘാതകവാൾ എന്റെ ആത്മാവില്‍ ലയിച്ചു.

അപ്പോൾ സ്വര്‍ണ്ണ വ്യാളി എന്റെ മനസില്‍ പറഞ്ഞു, ‘ഈ രണ്ടാമത്തെ ക്ഷണകാന്തി പക്ഷിയിലും നി ആത്മബന്ധനം സൃഷ്ടിക്കുക…. പിന്നെ കുറച്ച് മുന്‍പ് ആ തടവറയില്‍ വെച്ച് നിന്റെ അശ്രദ്ധ മൂലമാണ് ഒഷേദ്രസ് നിന്നെ നിയന്ത്രിക്കാൻ ശ്രമിച്ചത്…, അത് എന്തായാലും ആ ജീവിയുടെ ശക്തിയെ ബാധിച്ച് എന്നെ ആ തടവറയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചു…

പക്ഷേ ഇനിമുതല്‍ എപ്പോഴും നി നല്ല കരുതലോടെ കഴിയുക ഫ്രൻഷെർ.’ അത്രയും പറഞ്ഞിട്ട് സ്വര്‍ണ്ണ വ്യാളി അപ്രത്യക്ഷമായി.

 

‘നിന്നില്‍ ആത്മബന്ധനം സൃഷ്ടിക്കാന്‍ എന്നെ നീ അനുവദിക്കുമോ ഫ്രൻഷെർ…?

 

എന്റെ ഉള്ളില്‍ നിന്നും ഒരു ബാലന്റെ സ്വരം ഞാൻ കേട്ടു…

ഞാൻ പുഞ്ചിരിച്ചു.. എന്റെ സമ്മതം ഞാൻ കൊടുക്കുകയും ചെയ്തു.

ഉടനെ ക്ഷണകാന്തി പക്ഷി എന്നില്‍ ആത്മബന്ധനം സൃഷ്ടിച്ച ശേഷം അത് എന്റെ ആത്മാവില്‍ ലയിച്ച് ചേര്‍ന്നു.

ഈ പ്രപഞ്ചത്തില്‍ ആകെ രണ്ട് ക്ഷണകാന്തി പക്ഷികൾ മാത്രമാണ് ഉള്ളത്… ഇപ്പൊ അത് രണ്ടും എന്റെ കൂടെയാണ് ഉള്ളത്….. ഇവരില്‍ നിന്നും അവരുടെ വംശം വര്‍ധിക്കും എന്നെനിക്ക് ഒരു വിശ്വസം ഉണ്ടായി.

ഞാൻ ദീര്‍ഘമായി ശ്വസിച്ചു. കുറച്ച് സമയം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്….?

ഒഷേദ്രസ് സൃഷ്ടിച്ച തടവറയുടെ ശക്തി എന്നെ സ്പര്‍ശിച്ച നിമിഷത്തില്‍ തന്നെ എനിക്ക് ചില സത്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു… അതിലൊന്ന് ഒഷേദ്രസ് മറ്റൊരു മാന്ത്രിക തടവറയെ കൂടി സൃഷ്ടിച്ചിരുന്നു

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.