മാന്ത്രികലോകം 9 [Cyril] 2323

പക്ഷേ അപ്പോഴേക്കും എന്നില്‍ ഉണ്ടായിരുന്ന ഒഷേദ്രസിന്റെ ശക്തിയെ ഞാൻ പിന്നെയും എന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു….

എന്റെ ശരീരം മുഴുവനും വിറച്ചു തുള്ളി… ഭയം കാരണം എന്റെ മനസ്സ് പോലും മരവിച്ച പോലെ എനിക്ക് തോന്നി… പേടി കാരണം എന്റെ ഹൃദയം ഇപ്പൊ പൊട്ടിച്ചിതറും എന്നുപോലും ഞാൻ വിചാരിച്ചു…

ഒഷേദ്രസ് എങ്ങനെയാണ് ഇത്ര നിസ്സാരമായി എന്നെ നിയന്ത്രിച്ചത്…? ഭയന്ന് വിറച്ച് ഞാൻ സ്വയം ചോദിച്ചു.

മറ്റൊന്നും ചിന്തിക്കാതെ ഞാൻ പഴയതിനേക്കാള്‍ ശക്തിയുള്ള ഒരു തടവറയെ തന്നെ എന്റെ ആത്മാവില്‍ സൃഷ്ടിച്ച് ഒഷേദ്രസിന്റെ ശക്തിയെ ഞാൻ അതിൽ തളച്ചു….

അന്നേരമാണ് ഞാൻ ചെയ്ത മണ്ടത്തരം ഞാൻ ഓര്‍ത്തത്… ഒഷേദ്രസിന്റെ ശക്തി ഇപ്പോൾ എന്നെ ആവരണം ചെയ്യാത്ത സാഹചര്യത്തിൽ ആ ജീവി എന്നെ ബന്ധനത്തില്‍ ആകുമെന്ന് ഞാൻ ഭയന്നു..

പക്ഷേ എന്നിലൂടെ ആ ജീവിയുടെ ശിക്ഷയെ കുറിച്ച് ഒഷേദ്രസ് അട്ടഹസിച്ചത് കാരണം, ഞാൻ ഭയന്നതിനേക്കാൾ പത്തിരട്ടി കൂടുതലായി ആ ജീവി ഭയന്ന് സ്തംഭിച്ചു നില്ക്കുകയായിരുന്നു….

കൂടുതലൊന്നും ചിന്തിക്കാതെ ഞാൻ അവിടെനിന്നും അപ്രത്യക്ഷനായി. ഏതോ പ്രേരണയാൽ യക്ഷ ലോകത്തുള്ള അഗ്നി പുഴയുടെ സമീപത്തായി ഞാൻ പ്രത്യക്ഷപ്പെട്ടു.

അവിടെ എന്നെയും കാത്ത് സ്വര്‍ണ്ണ വ്യാളി ഉണ്ടായിരുന്നു…

തടവറയില്‍ വെച്ച് ആ സ്വര്‍ണ്ണ വ്യാളിയെ നല്ലപോലെ നോക്കി കാണാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ… പക്ഷേ ഇപ്പോൾ ഞാൻ അമ്പരപ്പോടെ നോക്കി നിന്നു.

ഒരു സാമാന്യ വലിപ്പമുള്ള രണ്ട് നില വീടിന്റെ അത്രയും വലിപ്പമുണ്ടായിരുന്നു സ്വര്‍ണ്ണ വ്യാളിക്ക്…. തടവറയില്‍ അതിന്റെ ശോഭ മങ്ങിയ നിലയില്‍ ആയിരുന്നു… പക്ഷേ അതിന്റെ ശോഭ ഇപ്പോൾ നൂറിരട്ടി വര്‍ധിച്ചിരുന്നു.

ഒരു മലയുടെ അടുത്ത് ചെറിയ കുന്ന് പോലെ നിന്നുകൊണ്ട് തല ഉയർത്തി ഞാൻ അതിന്റെ കണ്ണില്‍ നോക്കി…

പെട്ടന്ന് സ്വര്‍ണ്ണ വ്യാളി അതിന്റെ തല താഴ്ത്തി എന്റെ കണ്ണില്‍ സൂക്ഷിച്ച് നോക്കി…. അതിന്റെ കണ്ണില്‍ എന്നോടുള്ള ബഹുമാനം ഞാൻ കണ്ടു…

 

‘ദൈവഘാതകവാൾ ഏന്താൻ നി യോഗ്യൻ തന്നെ…” സ്വര്‍ണ്ണ വ്യാളി എന്റെ മനസില്‍ പറഞ്ഞു. “ഇപ്പോൾ എനിക്ക് മുന്നില്‍ നിന്റെ ഘാതകവാൾ നി ഏന്തുക പ്രകൃതി പുത്രാ..’

 

എന്നെയും മറന്ന് എന്റെ കൈ ഞാൻ ഉയർത്തി പിടിച്ചു… ഞാൻ സ്മരിച്ചതും ഘാതകവാൾ എന്റെ കൈയിൽ പ്രത്യക്ഷപ്പെട്ടു….

ഇത്തവണ ഘാതകവാൾ എന്റെ മണ്ടത്തരത്തെ ചൂണ്ടിക്കാട്ടി എന്നെ കുറ്റപ്പെടുത്തിയില്ല… പകരം അത് പറഞ്ഞത് കേട്ട് ഞാൻ അന്തിച്ചു നിന്നു….

“നീ എന്നെ ഏന്താൻ തുടങ്ങിയത് തൊട്ട് ഞാനൊരു ശ്രേഷ്ഠമായ വാളായി മാറിയിരിക്കുന്നു ഫ്രൻഷെർ…. ഇപ്പോൾ എന്നെ സ്വര്‍ണ്ണ വ്യാളിക്ക് മുന്നില്‍ ഉയർത്തി പിടിക്കുക…”

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്‌ എന്നെനിക്ക് മനസിലായി…

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.