ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാട് കഴിഞ്ഞിരുന്നു… ഞങ്ങളില്‍ ഒരുവളായി അവളെ ഞങ്ങൾ പെട്ടെന്നുതന്നെ അംഗീകരിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു.
രണ്ടര മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്രെൻ തിരികെ വരാത്തത് കാരണം എന്റെ മുഖത്ത് ആശങ്ക പടരാന്‍ തുടങ്ങി…. എന്റെ മനസ്സിൽ ഭയവും നിറഞ്ഞു.
മറ്റുള്ളവരുടെ മുഖത്തും ആശങ്ക ഞാൻ കണ്ടു…
“അപ്പോ ഫ്രെൻ അപ്രത്യക്ഷമായ ശേഷവും അവനെ നിനക്ക് കാണാന്‍ കഴിഞ്ഞിരുന്നോ…?” സിദ്ധാര്‍ത്ഥ് ചോദിച്ചു.
കുറച്ച് നേരം അമ്മു നെറ്റി ചുരുക്കി എന്തോ ചിന്തിച്ചു…
“ആരെങ്കിലും അപ്രത്യക്ഷമാകുന്നതിന് കുറച്ച് മുന്‍പായി അവരെ പ്രകാശ രൂപമായി എനിക്ക് കാണാന്‍ കഴിയും… അതിനുശേഷമാണ് അവർ അന്തരീക്ഷത്തില്‍ ലയിച്ച് അപ്രത്യക്ഷമായിരുന്നത്… അവർ അപ്രത്യക്ഷമായി കഴിഞ്ഞിട്ടും കുറച്ച് നേരത്തേക്ക് അവരുടെ സാമീപ്യം എനിക്ക് അറിയാനും കഴിഞ്ഞിരുന്നു. പക്ഷേ—”
“പക്ഷേ എന്താണ്, അമ്മു…?” ഹെമീറ ചോദിച്ചു.
“പക്ഷേ ഫ്രെൻ അപ്രത്യക്ഷമാവുന്നതിന് മുന്‍പ് എനിക്ക് എന്റെ പതിവ് സൂചനകള്‍ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. അവന്റെ പ്രകാശ രൂപവും എനിക്ക് കാണാന്‍ കഴിഞ്ഞില്ല… ഒരു സെക്കന്റ് അവന്‍ ഇവിടെ ഉണ്ടായിരുന്നു.. അടുത്ത സെക്കന്റ് അവന്‍ അന്തരീക്ഷത്തില്‍ അലിഞ്ഞ് ചേരുകയും ചെയ്തു….” അമ്മു ആലോചനയോടെ പറഞ്ഞു.
“അമ്മു..” അഗ്നി ഗൗരവത്തിൽ വിളിച്ചു. “അവന്റെ കാര്യം നി കൂടുതൽ ചിന്തിച്ച് സമയം കളയേണ്ട…. കഴിഞ്ഞ ഇരുപത് കോടി വര്‍ഷങ്ങളായി എനിക്ക് ഫ്രെന്നിനെ അറിയാം. പക്ഷേ അവന്‍ ശെരിക്കും എന്താണെന്നും… അവന്റെ ശക്തി എന്താണെന്നും… പോരാത്തതിന് അവന്റെ മാന്ത്രിക ശക്തിയെ കാണാന്‍ പോലും എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല…. അതുകൊണ്ട് അവനെ കുറിച്ച് കൂടുതൽ ചിന്തിച്ച് സമയം കളയേണ്ട..”
“ഇരുപത് കോടി വര്‍ഷമോ…?!” അമ്മു വായും പൊളിച്ചു കൊണ്ട് ഞങ്ങളെ നോക്കി. പക്ഷെ നേരത്തെ ഞങ്ങൾ പറഞ്ഞത് ഓര്‍മ വന്നതും അവള്‍ അഗ്നിയെ നോക്കി പുഞ്ചിരിച്ചു…
“എന്റെ ഉള്ളില്‍ ഉണ്ടായിരുന്നു അവന്റെ ശക്തിയും അവന്റെ ആ പ്രകാശ നാളവും അവന്റെ സാന്നിധ്യവും എല്ലാം കുറച്ച് നാളുകള്‍ക്ക് മുന്‍പ് എന്നില്‍ നിന്നും മറഞ്ഞു…. അതുപോലെ എനിക്ക് എന്റെ മനസില്‍ അവന്റെ ആത്മാവിനെ കാണും കഴിയാറില്ല….” ദനീർ പതിഞ്ഞ സ്വരത്തില്‍ ആരോടെന്നില്ലാതെ പറഞ്ഞു.
ദനീറിന്റെ വാക്കുകൾ എന്നെ കുഴപ്പിച്ചു… മറ്റുള്ളവരുടെ മുഖത്തും ചിന്താകുഴപ്പം ഞാൻ കണ്ടു. കാര്യം മനസിലാവാതെ അമ്മു ഞങ്ങളെ നോക്കി.
“ദനീർ ഫ്രെന്നിന്റെ മറുപ്രതി ആണ്….” സുല്‍ത്താന്‍ പറഞ്ഞു.
പിന്നേ അതിനെക്കുറിച്ചും മറ്റ് പലതും ഞങ്ങൾ അവള്‍ക്ക് മനസ്സിലാക്കി കൊടുത്തു.
അവസാനം എല്ലാവരും നിശബ്ദരായി…
പെട്ടന്നു അമ്മു ഒന്ന് ഞെട്ടി… അവള്‍ നിവര്‍ന്നിരുന്നു കൊണ്ട് എന്തോ തിരയുന്നത് പോലെ ചുറ്റുപാടും നോക്കി.
എന്നിട്ട് തിടുക്കത്തിൽ അമ്മു പറഞ്ഞു —,
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്