പക്ഷേ അതിനെ മനസിലാക്കാനുള്ള വിജ്ഞാനം തല്‍കാലം എനിക്കില്ല എന്നെനിക്കറിയാമായിരുന്നു… പിന്നീട് എപ്പോഴെങ്കിലും അതിനെക്കുറിച്ച് മനസ്സിലാക്കാൻ ഞാൻ ശ്രമിക്കും.
ഇപ്പോൾ അതൊന്നും ചിന്തിച്ച് ഞാൻ സമയം കളഞ്ഞില്ല — ആദ്യം ക്ഷണകാന്തി പക്ഷിയുടെ തടവറയെ തകർത്ത് ആ പക്ഷിയെ എന്റെ ആത്മാവിലേക്ക് ഞാൻ ആവാഹിച്ചു….
ഒരുപക്ഷേ എന്റെ ആത്മാവില്‍ ലയിച്ച് ചേര്‍ന്നിരുന്ന എന്റെ ക്ഷണകാന്തി പക്ഷിയുടെ സാന്നിദ്ധ്യം ഈ പക്ഷി അറിഞ്ഞത് കൊണ്ടാവും അത് എന്നെ എതിർക്കാൻ ശ്രമിക്കുക പോലും ചെയ്യാത്തത് — ചിലപ്പോ അതിന്റെ അവശത കാരണവും ആകാം.
അടുത്തതായി സ്വര്‍ണ്ണ വ്യാളിയുടെ ഉള്ളില്‍ എന്റെ അവതാറിനെ ഞാൻ കടത്തി….
എനിക്ക് സ്വര്‍ണ്ണ വ്യാളിയുടെ ഉള്ളില്‍ കടക്കാന്‍ കഴിയുമോ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നു… പക്ഷേ സ്വർണ്ണ വ്യാളിയുടെ ശക്തിയെ അമര്‍ച്ച ചെയ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ സ്വര്‍ണ്ണ വ്യാളിക്ക് എന്റെ നുഴഞ്ഞുകയറ്റത്തെ തടയാനുള്ള ശക്തി ഇല്ലായിരുന്നു.
ഞാൻ വേഗം അതിന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ദേഹിബന്ദികളെ തകർത്തു… പക്ഷേ അപ്പോഴും തടവറയുടെ ശക്തി സ്വര്‍ണ്ണ വ്യാളിയുടെ ശക്തിയെ അമര്‍ച്ച ചെയ്ത് കൊണ്ടിരുന്നു. അതിന്റെ ആത്മാവിലുള്ള തടസ്സവും അതുപോലെ തന്നെ ഉണ്ടായിരുന്നു.
അതിനെ എങ്ങനെ മാറ്റാം എന്നറിയാതെ ഞാൻ കുഴങ്ങി…
എന്നാൽ തടവറയുടെ ശക്തിക്ക് ഇപ്പോഴും എന്റെ കാര്യത്തിൽ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.
ആ ശക്തി എന്നെ ഒരിക്കല്‍കൂടി സംശയത്തോടെ സ്പര്‍ശിച്ചു—,,
എനിക്ക് ഉറക്കെ ചിരിക്കാന്‍ തോന്നി… പക്ഷേ പെട്ടന്നു തന്നെ എന്റെ ആ വിചാരം മാറി…..
പെട്ടന്ന് അടക്കാനാവാത്ത കോപം എന്നില്‍ നിറഞ്ഞു… ഒഷേദ്രസിന്റെ ശക്തി എന്റെ നിയന്ത്രണത്തിൽ നിന്നും ചെറുതായി വഴുതി എന്റെ തലച്ചോറിന്‍റെ നിയന്ത്രണത്തെ ഏറ്റെടുക്കാന്‍ ശ്രമിച്ചു…
“നീ ഒരു പരാജയം മാത്രമാണ് വിഡ്ഢി ജീവി…”
എന്റെ മുന്നില്‍ നില്‍ക്കുന്ന ആ ജീവിയെ നോക്കി ഞാൻ ഉറക്കെ അലറി… എന്നില്‍ നിന്നും പുറത്ത് വന്ന ആ ശബ്ദം എന്റെ ശബ്ദം അല്ലായിരുന്നു…
എന്നില്‍ നിന്നും വന്ന ശബ്ദം കേട്ട് ആ ജീവി ഒരു സെക്കന്റ് ഭയന്നത് പോലെ സ്തംഭിച്ചു നിന്നു.
ആ ഒരു സെക്കന്റ് നേരത്തേക്ക് സ്വര്‍ണ്ണ വ്യാളിയുടെ മേലുള്ള ആ ജീവിയുടെ നിയന്ത്രണം വിട്ടുപോയി….
സ്വര്‍ണ്ണ വ്യാളി ആ സാഹചര്യം മുതലെടുത്ത് പ്രകാശത്തെക്കാൾ വേഗത്തിൽ പറന്ന് തടവറയ്ക്ക് പുറത്ത് കടന്നു…. എന്നിട്ട് അപ്രത്യക്ഷമായി…
“നിന്റെ യഥാര്‍ത്ഥ യജമാനന്‍ ആരാണെന്ന് പോലും നിനക്ക് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിക്ക്, എന്റെ തിരിച്ചുവരവിന്‍റെ ആഘോഷം നിന്റെ ശിക്ഷയില്‍ നിന്നും ഞാൻ തുടങ്ങും —”
ആ ജീവിയെ നോക്കി ഒഷേദ്രസ് എന്നിലൂടെ രണ്ടാമതും അട്ടഹസിച്ചു….
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്