അതുകൊണ്ട് മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതെ, എന്റെ ഉള്ളിലുള്ള ഒഷേദ്രസിന്റെ ശക്തിയെ താല്‍ക്കാലികമായി തളയ്ക്കാൻ ഞാൻ സൃഷ്ടിച്ചിരുന്ന ആ തടവറയെ തകർത്തു കൊണ്ട് ഒഷേദ്രസിന്റെ ആ അല്‍പ്പ ശക്തിയെ എന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും എല്ലാം ഞാൻ വ്യാപിപ്പിച്ചു.
ഒഷേദ്രസിന്റെ ആ ശക്തി വെറും കുറഞ്ഞ അളവിലുള്ള ശക്തി ആയതുകൊണ്ട് ആ ശക്തിയെ എന്റെ ശക്തി വലിയ പ്രയാസം കൂടാതെ നിയന്ത്രിച്ചു…. പക്ഷേ ഞാൻ എത്രതന്നെ തടയാൻ ശ്രമിച്ചിട്ടും ഒഷേദ്രസിന്റെ ആ ശക്തി കുറേശ്ശെയായി എന്നില്‍ വര്‍ദ്ധിക്കാൻ തുടങ്ങിയതിന് മാത്രം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
എത്രയും പെട്ടെന്ന് എന്റെ ആത്മാവില്‍ പുതിയൊരു തടവറ സൃഷ്ടിച്ച് ഒഷേദ്രസിന്റെ ശക്തിയെ പിന്നെയും അതിൽ ഞാൻ ബന്ധിച്ചില്ലെങ്കിൽ, എന്റെ ആത്മാവിന്റെ നിയന്ത്രണത്തെ ഒഷേദ്രസിന്റെ ശക്തി ഏറ്റെടുക്കും എന്നെനിക്ക് ഉറപ്പായിരുന്നു.
അവസാനം എന്റെ ഉള്ളിലും ഒഷേദ്രസിന്റെ ശക്തി വ്യാപിച്ച ആ സെക്കന്റില്‍ തടവറയുടെ ശക്തി സംശയത്തോടെ പിന്‍വലിഞ്ഞു… എന്നെ നശിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത പോലെ…
അന്നേരമാണ്, എന്നെ സ്പര്‍ശിച്ച ആ കാവല്‍ ശക്തി — ആ ജീവി എന്താണെന്ന് എനിക്ക് കുറച്ചൊക്കെ മനസിലാക്കാന്‍ കഴിഞ്ഞത്…..
ഇരുണ്ട മേഘത്തിൽ നിന്നും വെട്ടിയെടുത്തത് പോലത്തെ പതിനൊന്ന് അടി ഉയരമുള്ള മനുഷ്യന്റെ സാമ്യമുള്ള ഒരു രൂപം…. ആ രൂപത്തിന്റെ ഉള്ളില്‍ ആയിരക്കണക്കിന് മിന്നല്‍പിണറുകളെ സംഭരിച്ച് വെച്ചിരുന്നത് പോലെയാണ് എനിക്ക് തോന്നിയത്.
അതിന്റെ കണ്ണിന്റെ സ്ഥാനത്ത് രണ്ട് ചെറിയ ഗോളങ്ങൾ ആയിരുന്നു.
ഉയർന്ന അളവിലുള്ള വൈദ്യുതകാന്തിക കിരണങ്ങളേയും, വിദ്യല്‍കാന്തിക തരംഗങ്ങളേയും പിന്നേ ഒഷേദ്രസ് സൃഷ്ടിച്ച ആ അജ്ഞാത ശക്തിയേയും ഒന്നിച്ച് ചേര്‍ത്താണ് ഈ ജീവിയെ ഒഷേദ്രസ് സൃഷ്ടിച്ചിരുന്നത് എന്നെനിക്ക് മനസിലാക്കാന്‍ കഴിഞ്ഞു…
ഈ ജീവിയുടെ അപാര ശക്തിക്ക് ദൈവങ്ങളുടെ ആത്മാവില്‍ നിന്നും ശക്തി പുറത്തേക്ക് വ്യാപിക്കാതിരിക്കാനുള്ള തടസ്സം സൃഷ്ടിക്കാന്‍ കഴിയും എന്നെനിക്ക് മനസ്സിലായതും ഞാൻ ഞെട്ടി വിറച്ചു.
അങ്ങനെ ചെയ്യുന്നത് മൂലം അമ്മുവിന് അവളുടെ ശക്തിയെ പ്രായോഗികാൻ കഴിയാതിരുന്നത് പോലെ ആയിരിക്കും ദൈവങ്ങളുടെയും അവസ്ഥ… അങ്ങനെയാണ് ആ ശക്തി ദൈവങ്ങളെ നിസ്സാരമായി ബന്ധനത്തില്‍ ആക്കുന്നത്.
അമ്മുവിന്‍റെ ആത്മാവില്‍ എന്റെ അമ്മ തടസ്സം സൃഷ്ടിച്ചിരുന്നു… എന്റെ അമ്മയ്ക്ക് ഒരുപക്ഷേ കുറഞ്ഞ ശക്തിയുള്ള ദൈവങ്ങളുടെ ആത്മാവില്‍ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും… പക്ഷേ പ്രധാനികളായ ദൈവങ്ങളുടെ ആത്മാവില്‍ തടസ്സം സൃഷ്ടിക്കാനുള്ള ശക്തി ഒന്നും അവര്‍ക്കില്ല എന്നെനിക്ക് ഉറപ്പാണ്….
പക്ഷേ ആ മാന്ത്രിക വിദ്യയെ ഒഷേദ്രസ് പണ്ടേ കണ്ടുപിടിച്ചിരിക്കുന്നു…
എന്നാൽ ഏറ്റവും വലിയ ആശ്വാസം എന്തെന്നാല്‍, ഈ ജീവിക്ക് ഒഷേദ്രസിന്റെ തടവറയുടെ പുറത്ത് നിലനില്‍ക്കാന്‍ കഴിയില്ല എന്നതാണ്….. ആ ജീവിക്ക് തടവറയുടെ പുറത്ത് നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പണ്ടേ എല്ലാ ദൈവങ്ങളും ഒഷേദ്രസിന്റെ അടിമയായി മാറിത്തീരുമായിരുന്നു.
എന്തുകൊണ്ട് ആ ജീവിക്ക് തടവറയുടെ പുറത്ത് നിലനില്‍ക്കാന്‍ കഴിയില്ല എന്ന കാരണം എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല… അത് മനസിലാക്കണമെങ്കില്‍ ഒഷേദ്രസ് ഉപയോഗിച്ചിരിക്കുന്ന ആ നിഗൂഢ ശക്തിയുടെ രഹസ്യം എന്തെന്ന് ആദ്യം മനസ്സിലാക്കണം…
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്