വെറും അഞ്ഞൂറ് മീറ്റർ മാത്രം ചുറ്റളവുള്ള ഗോളാകൃതിയിലുള്ള തടവറ ആയിരുന്നു അത്.
നശീകരണ ശക്തിയും, പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയും, എനിക്ക് മനസിലാക്കാന്‍ കഴിയാത്ത മറ്റേതോ ഒരു ശക്തിയും പിന്നേ ഒഷേദ്രസിന്റെ ആത്മ ശക്തിയുടെ സത്തയുടെ ശക്തിയും എല്ലാം കൂട്ടിയിണക്കി പരിണാമം പ്രാപിച്ച ആ ശക്തിയില്‍ പഞ്ചമൂലക സത്തയും ഗുരുത്വാകർഷണ ശക്തിയും പിന്നേ എനിക്ക് മനസിലാക്കാന്‍ കഴിയാത്ത ചില നിഗൂഢ ശക്തികളുടെ അഗാധമായ രഹസ്യ നിയമങ്ങളിൽ നിന്നും ഒഷേദ്രസ് മനസ്സിലാക്കിയ ചില മാന്ത്രിക വിദ്യകളും…. എല്ലാം തികഞ്ഞ രീതിയിൽ സംയോജിപ്പിച്ച് ഒരു പുതിയ ശക്തിയെയാണ് ഒഷേദ്രസ് സൃഷ്ടിച്ചിരുന്നത്.
ആ അജ്ഞാത ശക്തിയെ ആണ് ഒഷേദ്രസ് തടവറയുടെ കാവല്‍ ഏല്‍പ്പിച്ചിരുന്നത് — ആ ശക്തിക്കാണ് ഇവിടെ വരുന്നവരുടെ ശക്തിയെ അമര്‍ച്ച ചെയ്യാനും അവരെ ഈ തടവറയില്‍ ബന്ധിക്കാനും പ്രാപ്തിയുള്ളത്… അത് ദൈവങ്ങള്‍ ആയാല്‍ പോലും..
ക്ഷണകാന്തി പക്ഷി മഴവില്ലിന്‍റെ നിറങ്ങളുള്ള ഒരു സ്ഫടിക ഗോളത്തിനുള്ളിൽ അടയ്ക്കപ്പെട്ടിരുന്നത് ഞാൻ കണ്ടു…. അത് കണ്ടപ്പോ എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. കാരണം എന്റെ ശക്തിക്ക് ആ മഴവില്ല് വര്‍ണ്ണങ്ങളുള്ള ഗോളത്തൈ നിസ്സാരമായി തകര്‍ക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതാണ് എന്റെ ആശ്വാസത്തിന് കാരണം.
പൂര്‍ണ വളർച്ച പ്രാപിച്ച ഒരു താറാവിന്‍റെ വലിപ്പം മാത്രമുള്ള ക്ഷണകാന്തി പക്ഷി ആയിരുന്നു അത്.
എന്നാൽ സ്വര്‍ണ്ണ വ്യാളിയെ തടവറയുടെ ശക്തി മാത്രമല്ല അമര്‍ച്ച ചെയ്ത് ബന്ധിച്ചിരുന്നത് — ശക്തമായ അന്‍പത് ദേഹിബന്ദിക്കളും സ്വര്‍ണ്ണ വ്യാളിയുടെ ആത്മാവിനെ ബന്ധിച്ചിരുന്നു.
കൂടാതെ സ്വര്‍ണ്ണ വ്യാളിയുടെ ആത്മാവില്‍ ശക്തമായ എന്തോ തടസ്സത്തേയും ആ കാവല്‍ ശക്തി സൃഷ്ടിച്ചിരുന്നു.
ഓരോ തവണയായി സ്വര്‍ണ്ണ വ്യാളിയുടെ ആത്മാവില്‍ നിന്നും നന്നാല് ദേഹിബന്ദികളെ വീതം എന്റെ ശക്തിക്ക് ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി… പക്ഷേ ഇപ്പോഴത്തെ എന്റെ പ്രധാന പ്രശ്നം ആ ദേഹിബന്ദികൾ ആയിരുന്നില്ല——,,
ഒഷേദ്രസിന്റെ ശക്തിയെ പുറം ചട്ടയായി ധരിച്ചുകൊണ്ട് ഇവിടെ പ്രത്യക്ഷപ്പെട്ടത് ഏതോ ഒരു വ്യാജ ശക്തി ആണെന്ന് മനസ്സിലായത് പോലെ, തടവറയുടെ ആ കാവല്‍ ശക്തി എന്നെ ആവരണം ചെയ്തിരുന്ന ഒഷേദ്രസിന്റെ ശക്തിയെ തുളച്ച് ഉള്ളില്‍ പ്രവേശിക്കാന്‍ തുടങ്ങി… അതാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ പ്രശ്‌നം.
ആ കാവല്‍ ശക്തിയെ ഞാൻ മനസിലാക്കാന്‍ ശ്രമിച്ചു—,,
മറ്റ് ശക്തികളെ കൂടാതെ, എനിക്ക് തീരെ മനസ്സിലാവാത്ത ഏതോ നിഗൂഢ ശക്തിയുടെ രഹസ്യ നിയമത്തിന്‍റെ ചുരുളഴിച്ച്, അതിന്റെ വെളിപാടിൽ നിന്നും ഒഷേദ്രസ് ഈ ശക്തിയെ സൃഷ്ടിച്ചിരുന്ന കാരണത്താല്‍… തല്‍ക്കാലം ആ ശക്തിയെ എനിക്ക് കൂടുതല്‍ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല…. അതുപോലെ അതിനെ എങ്ങനെ നശിപ്പിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു….
അപ്പോഴാണ് തടവറയുടെ ആ കാവല്‍ ശക്തി ഞാൻ അണിഞ്ഞിരുന്ന ഒഷേദ്രസിന്റെ ശക്തിയെ തുളച്ചു കൊണ്ട് എന്നെ സ്പര്‍ശിച്ചത്.
അതിന്റെ ശക്തി അപാരം ആയിരുന്നു… ആ ശക്തിയെ മനസിലാക്കാതെ എനിക്ക് അതിനെ നശിപ്പിക്കാനോ അതിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാനോ എനിക്ക് കഴിയുമായിരുന്നില്ല.
Thirarayo bro ❤️
പോസ്റ്റ് ചെയ്തിട്ടുണ്ട്