മാന്ത്രികലോകം 9 [Cyril] 2323

അദൃശ്യനായി യക്ഷ ലോകത്ത് നിന്നുകൊണ്ട് ഞാൻ മുകളില്‍ നോക്കി…. ഒഷേദ്രസ് സൃഷ്ടിച്ച ഗോളാകൃതിയിലുള്ള മാന്ത്രിക തടവറ ഒരു മങ്ങിയ ചുവന്ന പ്രകാശത്തെ പരത്തി കൊണ്ടിരുന്നു.

ഈ തടവറയുടെ ശക്തിയുടെ ആയിരത്തിൽ ഒരു അംശം ശക്തി പോലും യക്ഷ ലോകത്തുള്ള തടവറയ്ക്ക് ഉണ്ടാവില്ല എന്നെനിക്കറിയാം.

ഒഷേദ്രസിനെ കൂടാതെ മലാഹിക്ക് മാത്രമേ അവിടെ പ്രവേശിക്കാന്‍ കഴിയൂ എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു.

അവരെ കൂടാതെ മറ്റാര്‍ക്കും ആ തടവറയിൽ പ്രവേശിക്കാന്‍ കഴിയില്ലായിരിക്കാം… പക്ഷേ ഞാൻ മറ്റുള്ളവരെ പോലെയല്ലല്ലൊ.

എന്റെ ശരീരം ചെറുതായി വറയ്ക്കാന്‍ തുടങ്ങി.. ഉള്ളില്‍ ഭയവും ഉണ്ടായിരുന്നു…. കാരണം എന്റെ ഊഹം തെറ്റാണെങ്കിൽ എന്നെ പിന്നേ ആര്‍ക്കും രക്ഷിക്കാൻ കഴിയില്ല — എന്റെ ശക്തിയെ ആ തടവറ അമര്‍ച്ച ചെയ്ത് എന്നെയും ഒരു തടവുകാരനാക്കും…. യക്ഷ ലോകത്തുള്ള തടവറ എന്നെ മയക്കി കിടത്തിയത് പോലെ ഈ തടവറയുടെ ശക്തിയും എന്നെ മയക്കത്തിലാക്കും — അതുകഴിഞ്ഞ്‌ ഞാൻ ഉണരുന്നത് ഒഷേദ്രസിന്റെ അനുയായി ആയിട്ടായിരിക്കും.

‘ഇങ്ങനെയുള്ള പരീക്ഷണത്തിന് മുതിരണോ’ എന്റെ മാന്ത്രിക ബോധവും ഘാതകവാളും ഒരേ സ്വരത്തില്‍ ചോദിച്ചു.

“ഇതുപോലത്തെ മണ്ടത്തരം കാണിക്കരുത് എന്നാണ് സാഷ നിന്നോട് പറഞ്ഞത്…” ഘാതകവാൾ പറഞ്ഞു.

അതിന്‌ മറുപടി പറയാതെ എന്റെ ഉള്ളില്‍ നിന്നും ഒഷേദ്രസിന്റെ രക്തത്തിന്റെ സത്തയിൽ നിന്നും കുറച്ച് ശക്തിയെ അതിന്റെ തടവറയില്‍ നിന്നും വലിച്ച് ആ ശക്തി ഉപയോഗിച്ച് എന്നെ പൊതിഞ്ഞു.

എന്റെ ഉള്ളില്‍ ഞാൻ സൃഷ്ടിച്ചിരുന്ന തടവറയില്‍ ബന്ധിച്ചിരുന്നിട്ടും ഒഷേദ്രസിന്റെ ശക്തിക്ക് ലേശം വര്‍ധനവ് ഉണ്ടായോ എന്ന് ഞാൻ സംശയിച്ചു.

എന്റെ ഉള്ളാകെ ഭീതി നിറഞ്ഞു…. എന്റെ തടവറയില്‍ കിടക്കുന്ന ഒഷേദ്രസിന്റെ ശക്തി വര്‍ദ്ധിക്കുകയാണോ ചെയ്യുന്നത്…? അതും ഞാൻ പോലും അറിയാതെ…?

എന്തായാലും അതിനെക്കുറിച്ച് പിന്നേ ചിന്തിക്കാം… ഇപ്പോൾ ചെയ്യാനുള്ളത് മാത്രം ചിന്തിക്കുന്നതാവും നല്ലത്.

ഒഷേദ്രസിന്റെ ശക്തിയില്‍ എന്നെ പൊതിഞ്ഞും മുകളില്‍ ഒഷേദ്രസിന്റെ ആ തടവറയുടെ മങ്ങിയ ചുവപ്പ് മാറി കടും ചുവപ്പ് പ്രകാശം പരത്താന്‍ തുടങ്ങി.

എന്നെ പൊതിഞ്ഞിരുന്ന ഒഷേദ്രസിന്റെ ശക്തി എന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവാൻ ശ്രമിച്ചു… എന്റെ നിയന്ത്രണത്തിൽ ആ ശക്തി നില്‍ക്കില്ല എന്നെനിക്ക് മനസ്സിലായതും, ഒഷേദ്രസിന്റെ അതെ അളവിലുള്ള എന്റെ ശക്തിയെയും ഞാൻ ഒഷേദ്രസിന്റെ ശക്തിയില്‍ പകര്‍ത്തി, എന്നിട്ട് അതിനെ എന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാന്‍ ശ്രമിച്ചു…

ഇവിടെ എന്റെ ശക്തി ഒഷേദ്രസിന്റെ ശക്തി യേക്കാൾ ഉയർന്നു നിന്നാൽ ഒഷേദ്രസിന്റെ ആ തടവറയെ എനിക്ക് കമ്പളിപ്പിക്കാൻ കഴിയില്ല എന്ന ഭയം കാരണമാണ് എന്റെ ശക്തിയെ അധികം ഞാൻ പ്രയോഗിക്കാൻ ശ്രമിക്കാത്ത.

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.