മാന്ത്രികലോകം 9 [Cyril] 2323

“അപ്പോ എനിക്ക് പ്രകൃതി തന്ന പുതിയ ജീവനും ശക്തിയും എന്തുകൊണ്ട് നിന്റെ ശക്തിയെ ആദ്യമേ പുറംതള്ളിയില്ല…?”

ഞാൻ പുഞ്ചിരിച്ചു….

“എന്റെ ശക്തിയെ പുറന്തള്ളാനുള്ള ശക്തി നിന്റെ ആത്മാവിന് ഇല്ല ദനീർ….”

കുറച്ച് നേരം ദനീർ എന്നെ അദ്ഭുതത്തോടെ നോക്കി നിന്നു.

“ദൈവങ്ങള്‍ പോലും ഏതെങ്കിലും സൃഷ്ടികളെ സൃഷ്ടിച്ചാൽ, ആ സൃഷ്ടികള്‍ക്ക് പ്രവൃത്തിയാണ് ആത്മാവിനെ സൃഷ്ടിച്ചു ആ ശരീരത്തിന് നല്‍കുന്നത്…. പക്ഷേ നിനക്കെങ്ങനെ ആത്മാവിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞു ഫ്രെൻ….?”

“എങ്ങനെ കഴിഞ്ഞുവെന്ന് എനിക്ക് ഓര്‍ത്തെടുക്കാൻ കഴിയുന്നില്ല ദനീർ…. ആ രഹസ്യം ഇപ്പോഴും എന്റെ ഉപബോധ മനസില്‍ മറഞ്ഞ് കിടക്കുന്നു… പക്ഷേ ആത്മാവിനെ സൃഷ്ടിച്ചു എന്ന് മാത്രം എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞു.

ഹിഷേനി എന്നോട് സംസാരിച്ചു കൊണ്ടിരുന്ന ആ സമയത്താണ് ആ ഓര്‍മ ഒരു മിന്നായം പോലെ എന്റെ മനസില്‍ തെളിഞ്ഞ് മറഞ്ഞത്…. ഇപ്പോൾ കൂടുതലായി ഒന്നും പറയാൻ എനിക്ക് കഴിയില്ല ദനീർ…. എനിക്ക് ഒരുപാട്‌ കാര്യങ്ങൾ ചിന്തിക്കാനും ക്രമീകരിക്കാനും മനസിലാക്കാനും ഉണ്ട്…. ചിലപ്പോ അന്നേരം എന്തെങ്കിലും എല്ലാം കുറച്ചുകൂടി വ്യക്തമായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞേക്കും…”

“എന്നാൽ ഞാനും ഹെമീറയും മനുഷ്യ ലോകത്ത് പോയി കുറച്ച നേരമെങ്കിലും എല്ലാം മറന്ന് ചുറ്റി കറങ്ങീട്ട് വരാം… ഇല്ലെങ്കില്‍ സമ്മര്‍ദ്ദം കാരണം എന്റെ തല പൊട്ടി തെറിക്കും.

ഞാൻ ചിരിച്ചു…

ഉടനെ എനിക്കൊരു പുഞ്ചിരി തന്നിട്ട് പുറത്തേക്കുള്ള വാതില്‍ നോക്കി ദനീർ നടന്നു.

“ഞാനായിട്ട് പുറത്ത്‌ വരും വരെ എന്നെ തിരക്കി ആരും ഇവിടെ വരികയോ വാതിലിൽ മുട്ടുകയോ ചെയ്യരുത് എന്ന് എല്ലാവരോടും പറഞ്ഞേക്ക് ദനീർ…”

മുറിയില്‍ നിന്നും പുറത്തിറങ്ങി എന്റെ മുറിയുടെ വാതില്‍ അടയ്ക്കുന്നവനോട് ഞാൻ പറഞ്ഞു…

അതുകേട്ട് ദനീർ എന്നെ കൂറ്പ്പിച്ച് നോക്കി… അവന്റെ കണ്ണില്‍ എന്തെല്ലാമോ സംശയങ്ങള്‍ മിന്നിമറഞ്ഞു….

“സാഷ പറഞ്ഞത് മറക്കരുത് ഫ്രെൻ…!!!”

അത്രയും പറഞ്ഞിട്ട് അവന്‍ വാതില്‍ ചേര്‍ത്തടച്ചിട്ട് പോയി.

എന്റെ തല ഇനി എപ്പോഴാണാവോ പൊട്ടി തെറിക്കാൻ പോകുന്നത്…!!!!
**************

ദനീർ പോയ ശേഷം ഞാൻ പ്രകൃതിയുടെ ഊര്‍ജ്ജ ശക്തിയാൽ എന്നെ ആവരണം ചെയ്തിട്ട് ഞാൻ അപ്രത്യക്ഷനായി…..

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.