മാന്ത്രികലോകം 9 [Cyril] 2323

തന്നെ രക്തത്തിന്റെ സത്തയും, മനഃശക്തിയും, പിന്നെ ആത്മ ശക്തിയും നിനക്ക് ഞാൻ പകര്‍ന്നു തന്നത്….”

ഞാൻ പറഞ്ഞത് കേട്ട് ഹൃദയത്തില്‍ ഐസ് കട്ട നിറച്ചത് പോലെ ദനീർ രണ്ട് കൈയും രണ്ട് വശത്തേക്ക് വിടര്‍ത്തി കൊണ്ട് വലിയ ശബ്ദത്തോടെ ശ്വാസം വായിലൂടെ ശക്തിയായി വലിച്ചു….

അവന്റെ തലയുടെ വലിപ്പമുള്ള ഇരുമ്പ് ഗോളത്തെ വിഴുങ്ങിയ പോലെ അവന്റെ രണ്ട് കണ്ണും പുറത്തേക്ക്‌ തള്ളി വന്നു…

അവന്‍ ശക്തിയോടെ വലിച്ച ശ്വാസം പിന്നേ പുറത്തേക്ക്‌ വന്നില്ല….

അവസാനം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് അവന്റെ കണ്ണിനെ പോലും അവന്‍ ചമ്മിയത്…

“അപ്പോ നി എന്നില്‍ മറുപ്രതി സൃഷ്ടിച്ചത്….?” അവന്‍ നേരിയ സ്വരത്തില്‍ ചോദിച്ചു.

“നിന്നിൽ ഞാൻ മറുപ്രതി അല്ല സൃഷ്ടിച്ചത് — എന്നെ തന്നെയാണ് നിന്റെ ശരീരം ഉപയോഗിച്ച് ഞാൻ സൃഷ്ടിച്ചത്…”

ഒരു നിമിഷം വരെ അവന്‍ എന്തോ പറയാൻ ശ്രമിച്ചെങ്കിലും അവന്റെ ശബ്ദം പുറത്ത്‌ വന്നില്ല. അവസാനം എങ്ങനെയോ അവന്‍ ചോദിച്ചു, “അപ്പോ… അപ്പോ… എന്റെ പതിനേഴാം വയസില്‍ പ്രകൃതി അതിന്റെ ശക്തിയെ എനിക്ക് തന്നപ്പോള്‍ എന്റെ ഉള്ളില്‍ ഞാൻ കണ്ടത്…..?”

“ആദ്യമായി നിന്റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നി ഉത്ഭവിച്ചപ്പൊ നിന്റെ ഹൃദയത്തിലേക്ക് പ്രകൃതി തന്ന ജീവൻ നിന്റെ ജനന സമയത്ത് നഷ്ടമായിരുന്നു…. ഒപ്പം നിന്റെ ആത്മാവും.

പുതിയൊരു ആത്മാവിനെ ഞാൻ എങ്ങനെ സൃഷ്ടിച്ചു എന്ന് ഞാൻ ഓര്‍ക്കുന്നില്ല… പക്ഷേ ഞാൻ നിനക്ക് വേണ്ടി ഒരു ആത്മാവിനെ എങ്ങനെയോ സൃഷ്ടിച്ചു… ആ രഹസ്യം എന്റെ ഉപബോധ മനസില്‍ ഉണ്ട്.. എന്നെങ്കിലും അത് ഞാൻ കണ്ടുപിടിക്കും.

അങ്ങനെ നിന്റെ ആത്മാവിനെ ഞാൻ സൃഷ്ടിച്ച ശേഷം എന്റെ സ്വന്തം ജീവന്റെ അംശത്തിൽ നിന്നും നിന്റെ ഹൃദയത്തിന് ഞാൻ ജീവൻ നല്‍കി.

എന്നാൽ നിന്റെ പതിനേഴാം വയസില്‍ പ്രകൃതി നിനക്ക് തന്നത് വെറും മാന്ത്രിക ശക്തിയെ മാത്രമല്ല ദനീർ — നിന്റെ ഹൃദയത്തിന് പുതിയ ജീവനെ കൂടിയാണ് പ്രകൃതി നിനക്ക് നല്‍കിയത്… ഞാൻ സൃഷ്ടിച്ച നിന്റെ ആത്മാവിന് പ്രകൃതിയുടെ സ്വന്തം ശക്തിയേയും പ്രകൃതി നിനക്ക് തന്നു… അന്നേരം നിനക്ക് ലഭിച്ച ശക്തി എന്റെ ശക്തിയെ ഒരു അന്യ ശക്തിയായി തിരിച്ചറിഞ്ഞു…

അപ്പോഴാണ് ഞാൻ നിനക്ക് തന്ന എന്റെ ജീവനെ സ്വര്‍ണ്ണ നീല നിറത്തിലുള്ള ജീവ നാളമായി നിന്റെ പുതിയ ശക്തിക്ക് കാണാന്‍ കഴിഞ്ഞത്…. അപ്പോഴാണ് നിന്റെ ശരീരത്തിൽ വ്യാപിച്ച് കിടന്ന എന്റെ ശക്തിയെ അന്യ ശക്തിയായി നിന്റെ പുതിയ ശക്തി മനസ്സിലാക്കിയത്… അന്നേരം ആണ് നിന്റെ ഉള്ളിലുള്ള എന്റെ ജീവന്റെയും എന്റെ ശക്തിയുടെയും ഉറവിടമായ എന്റെ ആത്മാവിനെ നിനക്ക് കാണാന്‍ കഴിഞ്ഞത് ദനീർ.

അതിന് ശേഷം പാതാള ലോകത്ത് നിന്നും ഞാൻ തിരികെ വന്നപ്പോൾ, നിന്നില്‍ അധികപറ്റായിരുന്ന എന്റെ എല്ലാ ശക്തിയെയും എന്റെ ആത്മാവും ഹൃദയവും തിരികെ സ്വീകരിക്കുകയാണ് ചെയ്തത്…. അത് കൊണ്ടാണ് നിനക്ക് ഇപ്പോൾ എന്റെ ശക്തിയെയും ആത്മാവിനെയും ജീവ നാളത്തേയും കാണാന്‍ കഴിയാത്തത്…

ഇപ്പോൾ നിന്നില്‍ ഉള്ളതെല്ലാം പ്രകൃതി നിനക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ശക്തികളാണ് ദനീർ…”

128 Comments

  1. Thirarayo bro ❤️

    1. പോസ്റ്റ് ചെയ്തിട്ടുണ്ട്

Comments are closed.